
കരാമയിൽ ഏഴാം വാര്‍ഷികം ആഘോഷിക്കുന്ന ഭീമ ജുവലേഴ്സ് ഏഴ് പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചു. 2022 ഒക്ടോബര്‍ 28 മുതൽ നവംബര്‍ ആറ് വരെയാണ് ആനിവേഴ്സറി ഓഫറുകള്‍.
ആന്‍റീക് ആഭരണങ്ങള്‍ക്ക് പണിക്കൂലിയിൽ 25% കിഴിവ്, പ്രഷ്യസ് ആഭരണങ്ങള്‍ക്ക് 25% ഇളവ്, ഡയമണ്ട് ആഭരണങ്ങള്‍ക്ക് 60% വിലക്കുറവ്, അൺകട്ട് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 60% കിഴിവ് എന്നിവയാണ് പ്രധാന ഇളവുകള്‍.
ശുദ്ധമായ 22 കാരറ്റ് 8 ഗ്രാം സ്വര്‍ണനാണയങ്ങള്‍ക്ക് പണിക്കൂലി ഇല്ല. മാലകള്‍ക്കും വളകള്‍ക്കും വലിയ വിലക്കിഴിവും പഴയ 22 കാരറ്റ് സ്വര്‍ണാഭാരണങ്ങള്‍ക്ക് എക്സ്ചേഞ്ച് സൗകര്യവും ഭീമ ഒരുക്കുന്നു.
ഓരോ ഡിസൈനിലും ഡിസൈൻ വൈദഗ്ധ്യത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും പ്രതിഫലനമാണ് ഭീമയുടെ കളക്ഷനുകള്‍. ഗോൾഡ്, ഡയമണ്ട് ആഭരണങ്ങളിൽ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍, ആന്‍റീക് ആഭരണങ്ങള്‍, പരമ്പരാഗത ആഭരണങ്ങള്‍, ദിവസവും ധരിക്കാവുന്ന ആഭരണങ്ങള്‍, ഗിഫ്‍റ്റ് ചെയ്യാവുന്ന കളക്ഷനുകള്‍ എന്നിവ ഉൾപ്പെടുന്നു.
കരാമയിൽ ഭീമ ഏഴാം വയസ്സിൽ എത്തിയതിൽ സന്തോഷമുണ്ട്. യു.എ.ഇയിലെ ഞങ്ങളുടെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. അവരുടെ സ്നേഹം വലുതാണ്. നമ്മുടെ സമൂഹത്തിന് ഞങ്ങളാൽ കഴിയുന്നത് തിരികെ നൽകുക എന്നത് എപ്പോഴും ഞങ്ങള്‍ ശ്രദ്ധിക്കുന്നു - ഭീമ ഗ്രൂപ്പ് ഡയറക്ടര്‍ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ