ഭീമ സൂപ്പർ വുമൺ സീസൺ 3 രജിസ്ട്രേഷൻ തുടങ്ങി

Published : May 06, 2024, 03:39 PM IST
ഭീമ സൂപ്പർ വുമൺ സീസൺ 3 രജിസ്ട്രേഷൻ തുടങ്ങി

Synopsis

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 17 മെയ് 2024.

ജീവിതത്തിൽ നിങ്ങളുടെ വേഷം, ടീച്ചർ, ഷെഫ്, മെയ്ഡ്, വീട്ടമ്മ എന്തുമാകട്ടെ, നിങ്ങളിലൊരു സൂപ്പർ വുമൺ ഉണ്ടാകും. ഈ സൂപ്പർ വുമൺമാരെ സ്പോട്ട്ലൈറ്റിൽ എത്തിക്കുകയാണ് ഭീമ സൂപ്പർ വുമൺ എന്ന പരിപാടി. അവർ അർഹിക്കുന്ന അം​ഗീകാരം സൂപ്പർ വുമൺമാർക്ക് നൽകുക എന്നതാണ് ലക്ഷ്യം. വിജയകരമായ രണ്ടു സീസണുകൾക്ക് ശേഷം ഭീമ സൂപ്പർ വുമൺ മൂന്നാം സീസൺ ഉടൻ എത്തും.

പ്രചോദിപ്പിക്കുന്ന ഒരു ജീവിതകഥയുള്ള ഒരു വനിതയാണ് നിങ്ങളെങ്കിൽ ഈ പരിപാടിയിൽ പങ്കെടുക്കാം. അല്ലെങ്കിൽ സൂപ്പർ വുമൺ ആയിട്ടുള്ള സ്ത്രീകളെ നിങ്ങൾക്ക് പരിചയമുണ്ടെങ്കിൽ നോമിനേറ്റ് ചെയ്യാം. രജിസറ്റർ ചെയ്യാനോ നിങ്ങളുടെ പ്രിയപ്പെട്ട സൂപ്പർവുമണെ നോമിനേറ്റ് ചെയ്യാനോ വേണ്ടി നിങ്ങൾ ചെയ്യേണ്ടത് - എന്തുകൊണ്ടാണ് നിങ്ങൾ അല്ലെങ്കിൽ നിങ്ങൾ നിർദേശിക്കുന്നയാൾ സൂപ്പർ വുമൺ ആണ് എന്ന് തെളിയിക്കുന്ന ഒരു 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഷൂട്ട് ചെയ്യുക. അത് വാട്ട്സാപ്പിൽ 054 300 2680 എന്ന നമ്പറിൽ ഷെയർ ചെയ്യാം.

ഭീമ സൂപ്പർ വുമൺ സീസൺ 3 അവതരിപ്പിക്കുന്നത് Neo Hair Lotion, ഒപ്പം GShock. പരിപാടി നിയന്ത്രിക്കുന്നത് Equity Plus Advertising. പ്രായോജകർ ഈസ്റ്റേൺ. ഡിജിറ്റൽ പാർട്ണർ ഏഷ്യാനെറ്റ് ന്യൂസ്. റേഡിയോ പാർട്ണർമാർ Hit FM, 89.4 Tamil FM. മറ്റു സ്പോൺസർമാർ Lulu Exchange, Black Tulip Flowers, Ghori Rosemary Biotin Oil, EMNF, Fortune Group of Hotels, Nalukettu Restaurant, Malayala Manorama, Dailyhunt.

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 17 മെയ് 2024.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം