
കുവൈത്ത് സിറ്റി: യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വിമാനം വൈകി. തായ്ലൻഡിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രക്കിടെ ബാങ്കോക്ക് വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. ബാങ്കോക്കിൽ നിന്ന് മടങ്ങുകയായിരുന്ന കുവൈത്ത് എയർവേസിന്റെ കെ.യു 414 വിമാനമാണ് വൈകിയത്. ചില യാത്രക്കാർ തമ്മിലുള്ള തർക്കം മൂലമാണ് വിമാനം വൈകിയതെന്ന് കുവൈത്ത് എയർവേയ്സ് കമ്പനി അറിയിച്ചു.
യാത്രക്കാർ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് വിമാനം ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിൽ പൊട്ടിപ്പുറപ്പെട്ട വഴക്ക് നിയമനടപടിക്കും കാരണമായി. വിമാനത്തിൽ അക്രമം നടത്തിയെന്നാരോപിച്ച് വാക്കേറ്റത്തിലുൾപ്പെട്ട രണ്ട് സ്ത്രീകളെ ചോദ്യം ചെയ്തതിന് ശേഷം കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
Read Also - യുകെയില് 25കാരിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു
അതേസമയം വാക്കേറ്റത്തെ തുടർന്ന് സുരക്ഷ നടപടികൾ പാലിച്ചാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയതെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.യാത്രക്കാരുടെയും വിമാനത്തിൻറെയും സുരക്ഷ സംബന്ധിച്ച ആശങ്കകൾ കാരണം ബാങ്കോക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മടങ്ങാനുള്ള തീരുമാനം എടുക്കുകയായിരുന്നുവെന്നും കുവൈത്ത് എയർവേയ്സ് അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് യാത്രയിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ