ഷാർജയ്ക്ക് അവിസ്മരണീയ സായാഹ്നമൊരുക്കി ഭീമ സൂപ്പർ വുമൺ ഫിനാലെ

Published : Jun 25, 2024, 09:22 AM IST
ഷാർജയ്ക്ക് അവിസ്മരണീയ സായാഹ്നമൊരുക്കി ഭീമ സൂപ്പർ വുമൺ ഫിനാലെ

Synopsis

ഭീമ സൂപ്പർ വുമൺ സീസൺ 3 വിജയിയായത് ആൽഫിയ ജെയിംസ്

ഷാർജാ എക്സ്പോ സെന്ററിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഭീമാ സൂപ്പർ വുമൺ സീസൺ 3 ഗ്രാൻഡ് ഫിനാലെ അരങ്ങേറി. പ്രചോദനത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും സന്ദേശം നിറഞ്ഞ അവിസ്മരണീയ നിമിഷങ്ങളുടെ സായാഹ്നം സമ്മാനിച്ചാണ് ഫിനാലേക്ക് പ്രൗഢ സമാപനമായത്. ഭീമ സൂപ്പർ വുമൺ സീസൺ 3 വിജയിയായി ആൽഫിയ ജെയിംസിനെ തിരഞ്ഞെടുത്തു. പത്ത് മത്സരാർത്ഥികൾക്കിടയിൽ നിന്നാണ് മിന്നും പ്രകടനം കാഴ്ചവെച്ച ആൽഫിയയെ വിജയിയായി ജൂറി തിരഞ്ഞെടുത്തത്.

ശനിയാഴ്ച്ച വൈകുന്നേരം ആറിന് ആരംഭിച്ച ഇവന്റിൽ ഭീമ ജ്വല്ലേഴ്സ് മാനേജിങ്ങ് ഡയറക്ടർ ബി ബിന്ദു മാധവും മുഖ്യാതിഥിയായി പങ്കെടുത്തു. ഭീമ ജ്വല്ലേഴ്സ് മാനേജിങ്ങ് ഡയറക്ടർ ബി ബിന്ദു മാധവ്, നിയോ ഹെയർ ലോഷൻ ജനറൽ മാനേജർ ആബിദ് മുഹമ്മദ്, ഈസ്റ്റേൺ കോണ്ടിമെന്റ്സ് MENA അസിസ്റ്റന്റ് മാനേജർ അഞ്ജലി ലക്ഷ്മി, ലുലു എക്സ്ചേഞ്ച് ഹെഡ് ഓഫ് റീട്ടെയിൽ ബിസിനസ് ആർ.വി. രഘുപതി, ഹിറ്റ് 96.7 എഫ്എം ആർ.ജെ നൈല ഉഷ, തമിള് എഫ്എം ബ്രാൻഡ് കമ്യൂണിക്കേഷൻ മാനേജർ ആർ.ജെ കീർത്തന, ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ്ങ് മാനേജിങ്ങ് ഡയറക്ടർ ജൂബി കുരുവിള എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. 

വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള പത്ത് അസാധാരണ സ്ത്രീ രത്നങ്ങളുടെ പ്രതിരോധവും ജീവിത നേട്ടങ്ങളും ആഘോഷിച്ച ഇവന്റ് ഓരോ വനിതകളുടെയും ശക്തിയും നിശ്ചയദാർഢ്യവും പ്രതിനിധീകരിക്കുന്ന വേദികൂടിയായി. മേഘ സാഗർ ഷെട്ടാർ, സംഗീത ഭാസ്ക്കർ, കൃഷ്ണ ബി നായർ, പ്രിയ രാജൻ, സിഫ്ന അലിയാർ, ശില്പ ശ്രീകുമാർ, നിനിൻ കാസിം, ഹാജറാബി വലിയകത്ത്, റോവീന ബ്രിറ്റോ, ആൽഫിയ ജെയിംസ് എന്നീ പത്ത് മത്സരാർത്ഥികളാണ് ഭീമ സൂപ്പർ വുമൺ സീസൺ 3 ഗ്രാന്റ് ഫിനാലെയിൽ മാറ്റുരച്ചത്. ഏറെ സൂക്ഷ്മത നിറഞ്ഞ ഘട്ടങ്ങളിലൂടെയുള്ള തയ്യാറെടുപ്പുകളോടെ ഫിനാലെ വേദിയിലെത്തിയ ഈ ഫൈനലിസ്റ്റുകൾ, പ്രചോദനത്തിന്റെയും ശാക്തീകരണത്തിന്റെയും ഒരു പുതുസായാഹ്നമാണ് കാണികൾക്കായി സമ്മാനിച്ചത്. ഫൈനലിസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ആൽഫിയ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

പ്രഗത്ഭരായ വിധികർത്താക്കളുടെ സാന്നിധ്യം ഭീമ സൂപ്പർ വുമൺ ഫിനാലെയെ ഏറെ ശ്രദ്ധേയമാക്കി. വ്യതിരക്തമായ അഭിനയ മികവിലൂടെ ഇന്നും ശ്രദ്ധ കവരുന്ന പ്രശസ്ത തെന്നിന്ത്യൻ നടി ഭാവന, മാധ്യമ പ്രവർത്തകയെന്ന നിലയിൽ മികച്ച ഉൾക്കാഴ്ചകളിലൂടെ ശ്രദ്ധേയയായ ഇന്ത്യൻ എഡിറ്ററും, അലൈൻ മീഡിയയുടെ സിഇഒയുമായ മഞ്ജു രമണൻ, സമകാലിക ട്രെൻഡുകൾക്കൊപ്പം സഞ്ചരിക്കുന്ന പ്രമുഖ ഫാഷൻ, ലൈഫ്സ്റ്റൈൽ ഐക്കണായ അച്ചു ഉമ്മൻ എന്നിവര് ജൂറി അംഗങ്ങളായെത്തിയപ്പോൾ അനുഭവ സമ്പത്തും വൈദഗ്ധ്യവും ചേർന്ന കുറ്റമറ്റതും കൃത്യതയുമാർന്ന വിധി നിർണ്ണയം ഉറപ്പാക്കാൻ സാധിച്ചു. എല്ലാ മത്സരാർത്ഥികളും മികച്ച മത്സരം കാഴ്ച്ചവച്ചതിനാൽ വിധി നിർണ്ണയം ഏറെ ദുഷ്കരമായിരുന്നു എന്ന് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ഭീമ സൂപ്പർ വുമണ് സീസണ് 3 വിജയി ആൽഫിയ ജെയിംസിന് 100 ഗ്രാം സ്വർ​ണ്ണം ചടങ്ങിൽ സമ്മാനിച്ചു. കൂടാതെ, നിയോ ബെസ്റ്റ് ഹെയർ അവാർഡ് ജേതാവായ  സിഫ്ന അലിയാറിന് ഐഫോണ് 15 പ്രോ മാക്സും സമ്മാനിച്ചു. ഈസ്റ്റേൺ കുക്കിങ് കോൺടെസ്റ്റിൽ വിജയിച്ച സം​ഗീത ഭാസ്കർ 1000 ദിർഹം മൂല്യമുള്ള ഷോപ്പിങ് വൗച്ചർ നേടി.

ജീവിത വഴിയിൽ അസാമാന്യ വ്യക്തിത്വം പ്രകടിപ്പിച്ച സ്ത്രീകളെ ശ്രദ്ധയിൽപ്പെടുത്തിയതിനൊപ്പം, ഗ്രാന്റ് ഫിനാലെയിൽ പ്രശസ്ത ഗായകൻ നരേഷ് അയ്യരുടെ മാസ്മരിക സംഗീത പ്രകടനം കാണികൾക്ക് വിരുന്നായി. എക്സ്പോ സെന്ററിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സംഗീതത്തിന്റെയും ചടുല നൃത്തത്തിന്റെയും ആവേശ മുഹൂര്ത്തങ്ങൾ സമ്മാനിച്ചാണ് നരേഷ് അയ്യരും സംഘവും വേദി നിറഞ്ഞത്.

നിയോ ഹെയര് ലോഷനാണ് ഭീമ സൂപ്പർ വുമൺ സീസണ് 3-യുടെ പ്രസന്റിങ്ങ് സ്പോണ്സര്. ജിഷോക്ക് വിമൻ ബ്രോട്ട് റ്റുയു സ്പോൺസറുമായ ഭീമ സൂപ്പർ വുമണ് സീസൺ 3 ഇവന്റ് സംഘടിപ്പിച്ചത്. ഇക്വിറ്റി പ്ലസ് അഡ്വർടൈസിംഗാണ്. ഏഷ്യാനെറ്റ് ന്യൂസ് , Daily Hunt ഡിജിറ്റല് പാർട്ണറും ഈസ്റ്റേൺ പവേർഡ് ബൈ പാർട്ണറുമായി ഫിനാലെയുടെ ഭാഗമായി. അതേസമയം ഹിറ്റ് എഫ്എമ്മും, 89.4 തമിഴ് എഫ്എമ്മുമായിരുന്നു ഇവന്റിന്റെ റേഡിയോ പങ്കാളികൾ. ലുലു എക്സ്ചേഞ്ച്, ഘോരി റോസ്മേരി ബയോട്ടിന് ഓയില്, ഇഎംഎൻഎഫ്, ഫോർച്യൂൺ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, നാലുകെട്ട് റെസ്റ്റോറന്റ്, മലയാള മനോരമ, വൺഅറേബിയ, കോസ്റ്റ്യൂം പാർട്ണർ എൻസാമർ ഡിസൈൻ ഹൗസ്, Security Partners ഡിഫെൻഡർ സെക്യൂരിറ്റി സർവീസസ്, Production Partner allabout.ae, Photography partner MEDIA എന്നിവയുൾപ്പെടെ പ്രമുഖ സ്പോൺസർമാരും അസോസിയേറ്റുകളും ഈ ഇവന്റിനെ പിന്തുണച്ചു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ
തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം; സെൻട്രൽ ബാങ്കുമായി ബന്ധിപ്പിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി