
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. മേയ് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹനാവുന്ന ഭാഗ്യവാന് ഒരു കോടി ദിര്‍ഹമാണ് (20 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിക്കുക.
ഒരു ലക്ഷം ദിര്‍ഹം മുതല്‍ പതിനായിരം ദിര്‍ഹത്തില്‍ അവസാനിക്കുന്ന മറ്റ് ഒന്‍പത് സമ്മാനങ്ങളുടെയും അവകാശികളെ ഈ നറുക്കെടുപ്പിലൂടെ കണ്ടെത്തും. ഇതിന് പുറമെ ബി.എം.ഡബ്ല്യൂ 11 സീരിസ്, ജീപ്പ് ഗ്രാന്റ് ഷെരോക് സീരീസ് 2 എന്നീ ആംഡംബര കാറുകളും ഭാഗ്യവാന്മാരെ കാത്തിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ അബുദാബി, അല്‍ഐന്‍ വിമാനത്താവളങ്ങളിലെ കൌണ്ടറുകള്‍ താത്കാലികമായി അടച്ചിട്ടിരിക്കുന്നതിനാല്‍ അവിടങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ ലഭ്യമാവുകയില്ല. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴി മാത്രമേ ഇപ്പോള്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരമുള്ളൂ.
രണ്ട് കോടി ദിര്‍ഹത്തിന്റെ (40 കോടിയിലധികം ഇന്ത്യന്‍ രൂപ) ഈ മാസത്തെ നറുക്കെടുപ്പ് ഏപ്രില്‍ മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം രണ്ട് മണിക്ക് നടക്കും. സുരക്ഷയും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്തും ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിച്ചും ഇത്തവണത്തെ നറുക്കെടുപ്പിലേക്ക് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടാകില്ല. എന്നാല്‍ ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, യുട്യൂബ് പേജുകള്‍ വഴി തത്സമയം നറുക്കെടുപ്പ് കാണാന്‍ അവസരമുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam