
ബിഗ് ടിക്കറ്റ് സീരീസ് 290 ലൈവ് ഡ്രോയിൽ ഇന്ത്യയിൽ നിന്നുള്ള പ്രവാസിക്ക് സമ്മാനം. ബിഗ് സ്പിൻ മത്സരത്തിൽ മൂന്നു പേരാണ് വിജയിച്ചത്. ബാക്കി വിജയികൾ ബംഗ്ലദേശ്, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. മൊത്തം 700,000 ദിർഹമാണ് നേടിയത്.
ഷാർജയിൽ താമസിക്കുന്ന സെയിൽസ് ജീവനക്കാരനായ വെങ്കടേഷ് യെരംഷെട്ടിയാണ് വിജയിയായ ഇന്ത്യാക്കാരൻ. അദ്ദേഹം നേടിയത് 150,000 ദിർഹമാണ്. സുഹൃത്തുക്കളായ 20 പേരോടൊപ്പം ചേർന്ന് അദ്ദേഹം മൂന്നു വർഷമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്.
“എന്റെ ഭാര്യയാണ് ടിക്കറ്റ് തെരഞ്ഞെടുത്തത്. ആ സമയത്ത് നമ്പർ പോലും നോക്കിയില്ല. വിജയിച്ചതിന് ശേഷമാണ് ഞാൻ നമ്പർ പരിശോധിക്കുന്നത്. സമ്മാനത്തുകയല്ല, വിജയം തന്നെയാണ് ശരിക്കും ആവേശം തരുന്നത്.” – വിജയി പറഞ്ഞു.
തനിക്ക് ലഭിച്ച് സമ്മാനത്തിന്റെ പങ്ക് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാണ് വെങ്കടേഷ് തീരുമാനിച്ചിരിക്കുന്നത്.
ഫിലിപ്പീൻസിൽ നിന്നുള്ള വിജയി 41 വയസ്സുകാരനായ ജിങ്കി സാൻഡോവലാണ്. ജിങ്കി നേടിയത് 50,000 ദിർഹമാണ്. ഡാറ്റ എൻട്രി ജീവനക്കാരിയായ ജിങ്കി 18 വർഷമായി ദുബായിലാണ് താമസം. സുഹൃത്തുക്കളായ 19 പേർക്കൊപ്പമാണ് അവർ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
“ആദ്യം ഞാൻ ഞെട്ടിപ്പോയി. പിന്നീട് സന്തോഷവും തോന്നി. വർഷങ്ങളായി ഭാഗ്യം പരീക്ഷിക്കുകയാണ്. ആദ്യമായാണ് എന്റെ പേരിൽ ടിക്കറ്റ് എടുത്തത്.” – അവർ പറഞ്ഞു.
സമ്മാനത്തുക എല്ലാവരുമായി തുല്യമായി വീതിക്കാനാണ് തീരുമാനം. സ്വന്തം വിഹിതം എങ്ങനെ ഉപയോഗിക്കണം എന്നതിൽ അവർ തീരുമാനമെടുത്തിട്ടില്ല.
ബംഗ്ലദേശിൽ നിന്നുള്ള വിജയി ഒമാനിൽ താമസിക്കുന്ന 39 വയസ്സുകാരനായ പലചരുക്ക് ബിസിനസ്സുകാരൻ മുഹമ്മദ് കമൽ ഹൊസൻ ആണ്. അദ്ദേഹം നേടിയത് 500,000 ദിർഹമാണ്. ബിഗ് ടിക്കറ്റിൽ 20 പേർക്കൊപ്പമാണ് അദ്ദേഹം പങ്കെടുത്തത്.
സെപ്റ്റംബറിൽ 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ലൈവ് ഡ്രോ ഒക്ടോബർ 3-നാണ്.
അഞ്ച് വിജയികൾക്ക് 1.95 മില്യൺ ദിർഹം സമാശ്വാസ സമ്മാനമായി ലഭിക്കും. ഒരു വിജയിക്ക് 1 മില്യൺ ദിർഹം, മറ്റൊരാൾക്ക് 500,000 ദിർഹം, മൂന്നാമത്തെയാൾക്ക് 250,000 ദിർഹം, രണ്ടു പേർക്ക് 100,000 ദിർഹം വീതം എന്നിങ്ങനെയാണ് സമ്മാനങ്ങൾ.
ദി ബിഗ് സ്പിന്നും തുടരും. സെപ്റ്റംബറിൽ ടിക്കറ്റെടുക്കുന്ന എല്ലാവരും ബിഗ് സ്പിൻ യോഗ്യത നേടും. മൂന്നു പേർക്കാണ് നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ ബിഗ് സ്പിൻ കളിക്കാനാകുക. 1 മില്യൺ ദിർഹം വരെ നേടാനാകും.
ഇ-ഡ്രോകളും തുടരും. നാല് പേർക്ക് ഓരോ ആഴ്ച്ചയും 25,000 ദിർഹം വീതം നേടാനാണ് അവസരം.
ഡ്രീം കാർ ഒക്ടോബർ 3-ന് നിസ്സാൻ പട്രോൾ, നവംബർ 3-ന് റേഞ്ച് റോവർ വെലാർ എന്നിവയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam