അബുദാബി അൽ മുസഫയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം; ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ

Published : Sep 08, 2026, 04:31 PM IST
fire accident

Synopsis

അബുദാബി അൽ മുസഫയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

അബുദാബി: അബുദാബി അൽ മുസഫ ഐക്കാഡ് 3 വ്യവസായ മേഖലയിലെ ഫാക്ടറിയിൽ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയോടെയാണ് വൻ തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടൻ അബുദാബി പൊലീസിന്റെയും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സേനാംഗങ്ങൾ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു.

തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. തീപിടിത്തത്തിന് കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക മാധ്യമ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അബുദാബി പൊലീസ് അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം അബുദാബിയിലെ അൽ ബഹിയ പ്രദേശത്തെ ഒരു ഫാമിലും തീപിടിത്തമുണ്ടായിരുന്നു. സിവിൽ ഡിഫൻസ് ടീം കൃത്യസമയത്ത് ഇടപെട്ട് തീയണച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

32 വർഷമായി പ്രവാസി; സൗദി അറേബ്യയിൽ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും കൈവശം വെച്ച സ്വദേശി യുവാവ് അറസ്റ്റിൽ