ബി​ഗ് ടിക്കറ്റ് - ബി​ഗ് വിൻ മത്സരത്തിൽ നാല് വിജയികൾ പങ്കിട്ടത് 560,000 ദിർഹം

Published : Apr 07, 2026, 01:23 PM IST
Big Ticket

Synopsis

ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള നാലു പേർ മൊത്തം 560,000 ദിർഹം പങ്കിട്ടു.

ബി​ഗ് ടിക്കറ്റ് ബി​ഗ് വിൻ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള നാലു പേർ മൊത്തം 560,000 ദിർഹം പങ്കിട്ടു.

മുഹമ്മദ് അൽ മുസ്തഫ - ദിർഹം 120,000

സിറിയൻ പൗരൻ. എട്ട് വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നു. “ഈ ടീം വളരെ നല്ലതാണ്. അവരെ നന്നായി സ്വീകരിച്ചു. വളരെ സൗഹാ‍ർദമായ അന്തരീക്ഷമാണിത്.“

സംശയത്തോടെയാണ് താൻ ലൈവ് ഡ്രോയിൽ പങ്കെടുത്തത് എന്ന് മുസ്തഫ പറയുന്നു. തനിക്ക് ലഭിച്ച സമ്മാനത്തുക ഉപയോ​ഗിച്ച് ഒരു ചെറിയ ഫുഡ് ട്രക്ക് തുടങ്ങാൻ ആണ് അദ്ദേഹം പദ്ധതിയിടുന്നത്.

സുഹൈൽ മിയ - ദിർഹം 140,000

ബം​ഗ്ലാദേശിൽ നിന്നുള്ള മിയ അബു ദാബിയിൽ ജീവിക്കുന്നു. ഒരു സ്റ്റീൽ കമ്പനിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ഓരോ മാസവും 20 സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം ടിക്കറ്റെടുക്കാറുണ്ട്.

“ഞങ്ങളെല്ലാവരും ശരിക്കും ഞെട്ടിപ്പോയി. ഇത് യഥാർത്ഥമാണെന്നേ തോന്നിയില്ല.“ സമ്മാനത്തുക എന്തു ചെയ്യണം എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

മഹ്മൂദ് സറൗബ് - ദിർഹം 150,000

പലസ്തീനിൽ നിന്നുള്ള ഹ്മൂദ് ദുബായ് എയർപോർട്ടിലാണ് ജോലി ചെയ്യുന്നത്. മൂന്നു വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ടെന്ന് മഹ്മൂദ് പറയുന്നു.

“സ്വന്തമായാണ് ഞാൻ ടിക്കറ്റ് എടുക്കാറ്. എല്ലാ മാസവും ​ഗെയിമിൽ പങ്കെടുക്കും. തികച്ചും റാൻഡമായാണ് നമ്പറുകൾ എടുക്കാറ്. കണ്ണടച്ച് ടിക്കറ്റെടുക്കും. ഇതാണ് രീതി.”

വിജയിയായി എന്നറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ ആദ്യം തട്ടിപ്പാണെന്നാണ് കരുതിയതെന്ന് അദ്ദേഹം പറയുന്നു. അവർ വീണ്ടും വിളിച്ചപ്പോൾ തമാശയാണോ എന്ന് തിരിച്ചു ചോദിച്ചു. അപ്പോൾ ലഭിച്ച മറുപടി, “ഇല്ല ബോസ്, നിങ്ങൾ വിജയിച്ചു.” ഇത് ശരിക്കും മികച്ച ഒരു അനുഭവമാണ്.

സമ്മാനത്തുക ഉപയോ​ഗിച്ച് ഒരു കാർ വാങ്ങാനാണ് മഹ്മൂദിന്റെ പദ്ധതി.

​ഗണേഷ് വെങ്കട സുബ്രഹ്മണ്യം - ദിർഹം 150,000

ബിസിനസ്സുകാരനായ ​ഗണേഷ് 2005 മുതൽ യു.എ.ഇയിൽ താമസിക്കുകയാണ്. ബി​ഗ് വിൻ കളിക്കാൻ നേരിട്ട് എത്താൻ കഴിയാത്തതുകൊണ്ട് അദ്ദേഹം സുഹൃത്തായ റിജോ തോമസിനെ അയച്ചു.

“ഞാൻ വർഷങ്ങളായി യു.എ.ഇയിൽ താമസിക്കുന്നതാണ്. അതുകൊണ്ട് ബി​ഗ് ടിക്കറ്റിനെക്കുറിച്ച് എനിക്കറിയാം. പത്ത് വർഷമായി ഞാൻ ടിക്കറ്റ് എടുക്കാറുണ്ട്. ഏതാണ്ട് എല്ലാ മാസവും വാങ്ങും. ചിലപ്പോൾ ഭാര്യയുടെ പിറന്നാൾ തീയതിയുമായി ചേർന്നൊരു നമ്പറാണ് എടുക്കുക. ചിലപ്പോൾ വെറുതെ നമ്പർ തെരഞ്ഞെടുക്കും. ഇത്തവണ അതാണ് ഭാ​ഗ്യം കൊണ്ടുവന്നത്.”

ഏപ്രിലിൽ നിരവധി സമ്മാനങ്ങൾ ആണ് ബിഗ് ടിക്കറ്റ് നൽകുന്നത്. ആറ് പേർക്ക് മില്യണയർമാരാകാൻ അവസരമുണ്ട്.

25 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. അഞ്ച് പേർക്ക് ഓരോ മില്യൺ ദിർഹംവീതം സമാശ്വാസ സമ്മാനവും ലഭിക്കും.

ഇ-ഡ്രോകൾ ആഴ്ച്ചതോറും തുടരും. നാല് വിജയികൾക്ക് 25,000 ദിർഹംവീതമാണ് സമ്മാനം. ബിഗ് വിൻ മത്സരം ഏപ്രിൽ 24 വരെ തുടരും. ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ എടുത്താൽ ഇതിൽ പങ്കെടുക്കാം. നാല് വിജയികൾക്ക് 50,000 ദിർഹം മുതൽ 150,000 ദിർഹംവരെ നേടാം എന്നതാണ് ഗുണം. ഇവർക്ക് മെയ് 3-ന് നടക്കുന്ന ലൈവ് ഡ്രോയിലും പങ്കെടുക്കാം.

ഡ്രീം കാർ സീരീസിൽ രണ്ട് ലക്ഷുറി വാഹനങ്ങൾ സ്വന്തമാക്കാം. ലാൻഡ് റോവർ ഡിഫൻഡർ മെയ് 3-നും റേഞ്ച് റോവർ വെലാർ ജൂൺ 3-നും വിജയികൾക്ക് സ്വന്തമാകും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുജ്തബ ഖമനെയി അബോധാവസ്ഥയിലെന്ന്, മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് റിപ്പോർട്ട്
സംഘർഷവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിക്കരുത്, കർശന നടപടികൾ നേരിടേണ്ടി വരും; കുവൈത്ത് സൈബർക്രൈം വിഭാഗത്തിന്‍റെ മുന്നറിയിപ്പ്