ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ മരിച്ചു

Published : Apr 06, 2026, 06:16 PM IST
malayali died in saudi

Synopsis

ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ മരിച്ചു. പട്ടാമ്പി സ്വദേശിനിയാണ് ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചത്. ഉംറക്ക് ശേഷം റിയാദിലുള്ള സഹോദരെൻറ കൂടെ താമസിച്ചു വരികയായിരുന്നു. പരേതയായ സഫിയയുടെ ഏക മകൾ ആരിഫ നാട്ടിലാണ്.

റിയാദ്: ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. പട്ടാമ്പി കൊണ്ടൂർക്കര നെരയാൻകുന്ന് സ്വദേശിനി സഫിയ (55) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇവർ ഉംറ വിസയിൽ സൗദിയിൽ എത്തിയത്.

ഉംറക്ക് ശേഷം റിയാദിലുള്ള സഹോദരെൻറ കൂടെ താമസിച്ചു വരികയായിരുന്നു. പരേതയായ സഫിയയുടെ ഏക മകൾ ആരിഫ നാട്ടിലാണ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, സി.വി. ഇസ്മാഈൽ, ജാഫർ വീമ്പൂർ, ഇസ്ഹാഖ് താനൂർ, ജുനൈദ് മൂന്നിയൂർ എന്നിവരും പരേതയുടെ സഹോദരൻ സലാഹുദ്ധീനും ഖബറടക്കൽ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ ഖബറടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വപ്നം യാഥാർത്ഥ്യമായി: മലയാളി ടെക്നീഷ്യന് ദി യു.എ.ഇ ലോട്ടറിയിലൂടെ 30 മില്യൺ ദിർഹം
കളിത്തോക്ക് ചൂണ്ടി ജ്വല്ലറി കവർച്ച; രണ്ടു വിദേശികൾ കുവൈത്തിൽ അറസ്റ്റിൽ, കവർന്ന സ്വർണം പൂർണമായും കണ്ടെടുത്തു