ജൂലൈ അവസാന ആഴ്ച്ചകളിൽ എട്ട് പേർ ബി​ഗ് ടിക്കറ്റിലൂടെ നേടിയത് 8 ലക്ഷം ​ദിർഹം

Published : Aug 10, 2023, 12:33 PM IST
ജൂലൈ അവസാന ആഴ്ച്ചകളിൽ എട്ട് പേർ ബി​ഗ് ടിക്കറ്റിലൂടെ നേടിയത് 8 ലക്ഷം ​ദിർഹം

Synopsis

ബി​ഗ് ടിക്കറ്റ് ഇ-ഡ്രോയിലൂടെ ആഴ്ച്ചതോറും നാലു പേർക്ക് ഒരു ലക്ഷം ​ദിർഹം ജൂലൈ മാസം നേടാനായി.

ബി​ഗ് ടിക്കറ്റ് ഇ-ഡ്രോയിലൂടെ ആഴ്ച്ചതോറും നാലു പേർക്ക് ഒരു ലക്ഷം ​ദിർഹം ജൂലൈ മാസം നേടാനായി. വിജയികളുടെ വിവരം ചുവടെ:

ബാലൻ നായിഡിക്കുന്നത്ത്

അബുദാബിയിൽ സ്ഥിരതാസമാക്കിയ 47 വയസ്സുകാരൻ ബാലൻ ഒരു കഫെറ്റിരീയയിൽ പാചകക്കാരനാണ്. ഒരു വർഷമായി സ്ഥിരമായി 30 സുഹൃത്തുക്കൾക്കൊപ്പം ബി​ഗ് ടിക്കറ്റ് കളിക്കുന്നു. ​ഗ്രാൻഡ് പ്രൈസ് നേടും വരെ ബി​ഗ് ടിക്കറ്റ് കളിക്കുന്നത് തുടരുമെന്നാണ് അദ്ദേഹം പറയുന്നത്.

സഹീർ പുതിയാന്ദി

രണ്ടു മക്കളുടെ പിതാവായ സഹീർ ഷാർജയിലെ ഒരു ബാങ്കിൽ ജോലിനോക്കുകയാണ്. അ‍ഞ്ചു വർഷമായി ബി​ഗ് ടിക്കറ്റ് എടുക്കുന്നു. നാല് കുടുംബ സുഹൃത്തുക്കൾക്കൊപ്പമാണ് ​ഗെയിം കളിക്കാറ്

ശ്രീനിവാസ് സുദർശൻ

ഹൈദരാബാദ് സ്വദേശിയാണ്. റെയിൽവെയിൽ ജോലി ചെയ്യുന്നു. സഹോദരനും സുഹൃത്തുക്കൾക്കും ഒപ്പം ബി​ഗ് ടിക്കറ്റ് കഴിഞ്ഞ ഒരു വർഷമായി കളിക്കുന്നുണ്ട്. ബി​ഗ് ടിക്കറ്റിലൂടെ ലഭിച്ച തുകകൊണ്ട് ഒരു വമ്പൻ പാർട്ടിയും ഭാര്യയ്ക്ക് സ്വർണവും വാങ്ങാനാണ് തീരുമാനം.

ബിബിൻ ബാബു

ഖത്തർ ലുലു ഹൈപ്പർമാർക്കറ്റിൽ അക്കൗണ്ടന്റാണ് ബിബിൻ ബാബു. 20 സഹപ്രവർത്തകർക്കൊപ്പം ബി​ഗ് ടിക്കറ്റ് വാങ്ങുന്നുണ്ട് ബിബിൻ. ആദ്യമായാണ് സ്വന്തം പേരിൽ ബിബിൻ ടിക്കറ്റെടുത്തത്. സഹപ്രവർത്തകർക്ക് സമ്മാനത്തുകയിൽ നിന്ന് ഒരു പങ്കു നൽകാനാണ് ബിബിന്റെ തീരുമാനം. സ്വന്തം വിവാഹത്തിനും പണം ചെലവഴിക്കും.

അനീഷ് സെബാസ്റ്റ്യൻ
 
രണ്ടു കുട്ടികളുടെ പിതാവായ അനീഷ് കുവൈത്തിലാണ് ഡ്രൈവറായി ജോലി ചെയ്യുന്നത്. ഒരു വർഷമായി നാലു സുഹൃത്തുക്കൾക്കൊപ്പം അനീഷ് ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. നാട്ടിൽ സ്വന്തമായി ഒരു വീട് പണിയാൻ പണം എടുക്കാനാണ് അനീഷിന്റെ തീരുമാനം.

കിഷോർ കുമാർ

ആറു വർഷമായി ഖത്തറിൽ നഴ്സായി ജോലി ചെയ്യുകയാണ് കിഷോർ. നാലു വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. 20 സുഹൃത്തുക്കൾക്കൊപ്പമാണ് കിഷോർ ടിക്കറ്റെടുത്തത്.

ലാൻസെലോട്ട് ക്രാസ്റ്റോ

ദുബായിൽ ബാങ്കർ ആയി ജോലി ചെയ്യുകയാണ് 46 വയസ്സുകാരനായ ക്രാസ്റ്റോ. ഏഴ് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുത്തത്. നാട്ടിലുള്ള കുടുംബത്തിന് പണം അയച്ചു നൽകാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. 

കിരൺ ​ഗോപിനാഥ്

മലയാളിയായ കിരൺ അബു ദാബിയിലാണ് ജീവിക്കുന്നത്. ഏഴ് സുഹൃത്തുക്കൾക്കൊപ്പം രണ്ടു വർഷമായി അദ്ദേഹം ബി​ഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. കടം വീട്ടാനായി പണം ഉപയോ​ഗിക്കുമെന്നാണ് കിരൺ പറയുന്നത്.

ആ​ഗസ്റ്റിൽ റാഫ്ൾ ടിക്കറ്റുകൾ എടുക്കുന്നവർക്ക് ഓട്ടോമാറ്റിക് ആയി ഒരു വീക്കിലി ഡ്രോയിൽ പങ്കെടുക്കാനാകും. ഓരോ ആഴ്ച്ചയും നാലു പേർക്ക് ഒരു ലക്ഷം ദിർഹം വീതം ലഭിക്കുന്നതാണ് ഡ്രോ. പ്രൊമോഷൻ തീയതികളിൽ ടിര്രഫ്ഫ് എടുക്കുന്നവർക്ക് സെപ്റ്റംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാനുള്ള അവസരവുമുണ്ട്. ആ​ഗസ്റ്റ് 31 വരെ ടിക്കറ്റെടുക്കാം. ഓൺലൈനായി  www.bigticket.ae വെബ്സൈറ്റിലും അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്ന് നേരിട്ടും ടിക്കറ്റുകൾ വാങ്ങാം.

August weekly e-draw dates:

Promotion 1: 1st - 10th August & Draw Date – 11th August (Friday)

Promotion 2: 11th - 17th August & Draw Date – 18th August (Friday)

Promotion 3: 18th - 24th August & Draw Date- 25th August (Friday)

Promotion 4: 25th - 31st August & Draw Date – 1st September (Friday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ  തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട