പ്രവാസി ഇന്ത്യക്കാരന്‍ താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം മരിച്ചു

Published : Aug 08, 2023, 10:23 PM IST
 പ്രവാസി ഇന്ത്യക്കാരന്‍ താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം മരിച്ചു

Synopsis

റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

റിയാദ്: ഇന്ത്യാക്കാരനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശ് ലക്നൗ മഹാരാജ് ഗാഞ്ചു സ്വദേശി മുഹമ്മദ്‌ ഹകീക്കുല്ല ഖാൻ (54) ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

പിതാവ്: റിയാസ്ദ്ദീൻ ഖാൻ, മാതാവ്: മസൂലുൻ നിസ, ഭാര്യ: ജാജ് രുൺ നിസ, മക്കൾ: നദീം രാജ, നസമ, നാജിയ, ആസിയ, കൈസർ ജഹാൻ. മൃതദേഹം റിയാദിൽ ഖബറടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Read Also - സ്വപ്നസാഫല്യം; നരകയാതനകള്‍ക്കൊടുവില്‍ ഫർഹാന ഉംറ നിർവഹിച്ചു

അപകടത്തിൽ മരിച്ച മലയാളി വനിതയുടെ മൃതദേഹം മക്കയിൽ ഖബറടക്കി

റിയാദ്: കഴിഞ്ഞ ദിവസം ത്വാഇഫിനടുത്ത് ദുലുമിൽ അപകടത്തിൽ മരിച്ച മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗർ സ്വദേശി മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിദയുടെ മൃതദേഹം തിങ്കളാഴ്ച അസർ നമസ്കാരാനന്തരം മക്കയിൽ ഖബറടക്കി. ബുറൈദയിൽ നിന്നും സഹോദരി പുത്രൻ മുഹമ്മദലിയുടെ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്കുള്ള യാത്രയിൽ മക്കയിലെത്തുന്നതിന് 350 കിലോ മീറ്ററകലെ ദുലൂമിൽ വെച്ച് കുവൈത്തി പൗരൻ ഓടിച്ച വാഹനം പിറകിൽ വന്നിടിച്ചു അപകടം സംഭവിക്കുകയായിരുന്നു.

മയ്യിത്ത് പരിപാലനത്തിന് ഐ.സി.എഫ് വെൽഫെയർ വിങ് ഭാരവാഹികളായ ഒ.കെ. ബാസിത് അഹ്സനി, ഷാഫി ബാഖവി മക്ക, ഷഹദ് പെരുമ്പിലാവ്, കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ വളൻറിയർ മുഹമ്മദ് സാലിഹ് എന്നിവർ നേതൃത്വം നൽകി.

സഹയാത്രികരായിരുന്ന മുഹമ്മദ് കുട്ടിയുടെ മാതാവ് ഖദീജ, സഹോദരി ആഇഷ എന്നിവർ പരിക്കുകളോടെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി സേവനങ്ങൾക്ക് ഹഫ്സ കബീർ, ഷാന ത്വൽഹത്ത് എന്നിവരുടെ നേതൃത്വത്തിൽ ഐ.സി.എഫ് ഹാദിയ വളൻറിയർമാർ കർമരംഗത്തുണ്ട്. മരിച്ച സാജിദയുടെ ഭർത്താവ് മുഹമ്മദ് കുട്ടിയും മുഹമ്മദലിയുടെ മകൻ അർഷദും നേരത്തെ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം
ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം