മാസശമ്പളം 1000 റിയാൽ; ബിഗ് ടിക്കറ്റിൽ പ്രവാസിക്ക് സ്വന്തം 1,00,000 ദിര്‍ഹം

Published : Mar 06, 2023, 05:58 PM IST
മാസശമ്പളം 1000 റിയാൽ; ബിഗ് ടിക്കറ്റിൽ പ്രവാസിക്ക് സ്വന്തം 1,00,000 ദിര്‍ഹം

Synopsis

രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ 100,000 ദിര്‍ഹം വീതം വിജയിച്ചു.

ഫെബ്രുവരി അവസാന ആഴ്ച്ചയിൽ ബിഗ് ടിക്കറ്റിലൂടെ ഉറപ്പായ സമ്മാനമായ 1,00,000 ദിര്‍ഹം വീതം നേടിയത് മൂന്നു പേര്‍. യു.എ.ഇയിലും, സൗദി അറേബ്യയിലും താമസിക്കുന്നവരാണ് വിജയികള്‍.

ക്രിസ്റ്റീന പാലിസോക്

അബുദാബിയിൽ കഴിഞ്ഞ 12 വര്‍ഷമായി താമസിക്കുന്ന ക്രിസ്റ്റീന പാലിസോക് ഫിലിപ്പീൻസിൽ നിന്നുള്ളയാളാണ്. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ക്രിസ്റ്റീന ബിഗ് ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ നാലുവര്‍ഷമായി ഇവര്‍ ബിഗ് ടിക്കറ്റിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. രണ്ട് ടിക്കറ്റ് വാങ്ങുമ്പോള്‍ ഒരെണ്ണം സൗജന്യമായി കിട്ടുന്ന ഓഫറിലാണ് ക്രിസ്റ്റീന ടിക്കറ്റെടുത്തത്. സൗജന്യമായി കിട്ടിയ ടിക്കറ്റിൽ ഭാഗ്യം കടാക്ഷിച്ചു. 

സ്വരാജ് അരീക്കര

കഴിഞ്ഞ 13 വര്‍ഷമായി ഷാര്‍ജയിൽ താമസിക്കുകയാണ് സ്വരാജ്. ഒരു പെര്‍ഫ്യൂം ഷോപ്പിൽ സെയിൽസ് റെപ്രസന്‍റേറ്റീവാണ് സ്വരാജ്. 18 സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ടിക്കറ്റ് എടുക്കുകയാണ് സ്വരാജിന്‍റെ ശീലം. അഞ്ച് വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നുണ്ടെന്നാണ് സ്വരാജ് പറയുന്നത്.

അഷ്‍റഫ് അലി

സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യന്‍ പൗരനാണ് അഷ്‍റഫ് അലി. പ്രൈവറ്റ് ഡ്രൈവര്‍ ആയ അലിക്ക് മാസം 1000 സൗദി റിയാലാണ് ശമ്പളം. മൂന്നു വര്‍ഷമായി സ്ഥിരമായി ബിഗ് ടിക്കറ്റിൽ അലി ഭാഗ്യം പരീക്ഷിക്കുന്നു. 40 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറ്.

മാര്‍ച്ച് മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പുകളിൽ നേരിട്ടു പങ്കെടുക്കാനാകും. ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ വിജയിക്കുന്ന മൂന്നു പേര്‍ക്ക് AED 100K വീതം നേടാം. പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 2023 ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ AED 20 മില്യൺ ഗ്രാൻഡ് പ്രൈസ് നേടാം. മാര്‍ച്ച് 31 വരെ www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. നേരിട്ടു ടിക്കറ്റ് എടുക്കാന്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകള്‍ സന്ദര്‍ശിക്കാം.

വിശദവിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളും വെബ്സൈറ്റും സന്ദര്‍ശിക്കാം.

മാര്‍ച്ചിലെ ആഴ്ച്ച നറുക്കെടുപ്പ് തീയതികള്‍

Promotion 1: 1st - 9th March & Draw Date – 10th March (Friday)

Promotion 2: 10th - 16th March & Draw Date – 17th March (Friday)

Promotion 3: 17th - 23rd March & Draw Date – 24th March (Friday)

Promotion 4: 24th - 31st March & Draw Date – 1st April (Saturday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകള്‍ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്