
ബിഗ് ടിക്കറ്റ് സീരീസ് 292-ൽ സമാശ്വാസ സമ്മാനമായി 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടി നേടി രണ്ട് മലയാളികൾ. മൊത്തം അഞ്ച് പേരാണ് വിജയികൾ.
അബുദാബിയിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന 37 വയസ്സുകാരനായ ഷാഫി ബാപ്പുഹാജിയാണ് മലയാളിയായ ഒരു വിജയി. പിതാവിന്റെ ഭാഗ്യ നമ്പർ ആണ് ഷാഫി ബിഗ് ടിക്കറ്റിനായ തെരഞ്ഞെടുത്തത്.
മൂന്നു വർഷമായി 15-20 സുഹൃത്തുക്കൾക്കൊപ്പമാണ് ഷാഫി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നത്. ഒരു സുഹൃത്താണ് ഷാഫിയെ വാർത്ത അറിയിച്ചത്.
“ആദ്യം ഞാൻ വിശ്വസിച്ചില്ല! ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ നോക്കി ഞാൻ തന്നെ ഉറപ്പു വരുത്തി. വലിയ സന്തോഷമുണ്ട്.” അദ്ദേഹം പറഞ്ഞു.
സ്വർണ്ണക്കട്ടി വിറ്റ് യു.എ.ഇയിൽ സ്വന്തമായി ഒരു ബിസിനസിന് പണം സമാഹരിക്കാനാണ് സംഘത്തിന്റെ തീരുമാനം.
സമാശ്വാസ സമ്മാനം നേടിയ രണ്ടാമത്തെ മലയാളി വി.എം അൻഷാദ് ആണ്. സുഹൃത്തുക്കളായ 25 പേരോടൊപ്പമാണ് അൻഷാദ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. എല്ലാ മാസും രണ്ട് മൂന്ന് ടിക്കറ്റുകൾ സംഘം എടുക്കും. റാൻഡമായാണ് ഇത്തവണത്തെ ടിക്കറ്റ് എടുത്തത്.
സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്ന അൻഷാദ് അൽ എയ്നിലാണ് ജോലി നോക്കുന്നത്. “രണ്ടു വർഷമായി ഒരുമിച്ച് ടിക്കറ്റ് എടുക്കുകയാണ്. ശരിക്കും സർപ്രൈസ് ആയിപ്പോയി. ഒടുവിൽ വിജയിക്കാൻ കഴിഞ്ഞല്ലോ. സന്തോഷം.” – 25 വയസ്സുകാരനായ വിജയി പറയുന്നു.
സ്വർണ്ണക്കട്ടി വിറ്റ് ലഭിക്കുന്ന തുക തുല്യമായി വീതിക്കും. സംഘത്തിലെ പലർക്കും കടം വീട്ടാനുണ്ട്. ഇതിന് തുക ഉപകരിക്കും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. തനിക്ക് ലഭിച്ച തുകയിൽ ഒരു പങ്ക് നാട്ടിലുള്ള കുടുംബത്തിനായി മാറ്റിവെക്കുമെന്നാണ് അൻഷാദ് പറയുന്നത്.
ഒരു ഇന്ത്യൻ പ്രവാസികൂടി ഇത്തവണ സമ്മാനം നേടിയിട്ടുണ്ട്. യു.എ.ഇയിൽ താമസിക്കുന്ന മുഹമ്മദ് മുസ്ലീം ആണ് വിജയി. ബിഗ് ടിക്കറ്റ് നമ്പർ - 197099.
നാലാമത്തെ വിജയി ബംഗ്ലദേശിൽ നിന്നുള്ള എം.ഡി സൈഫുൾ ഇസ്ലാമാണ്. ഷാർജയിൽ സ്വന്തമായി പ്രിന്റിങ് പ്രസ് ബിസിനസ് നടത്തുകയാണ് അദ്ദേഹം. സ്വന്തമായി എടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനം.
സമ്മാനം എങ്ങനെ ഉപയോഗിക്കണം എന്നതിൽ ഇനിയും അദ്ദേഹം തീരുമാനമെടുത്തിട്ടില്ല. എന്നാലും കുടുംബത്തിനായി എന്തെങ്കിലും നല്ല കാര്യം ചെയ്യണം എന്നാണ് താൽപര്യമെന്ന് വിജയി പറഞ്ഞു.
സ്വർണ്ണക്കട്ടി നേടിയ അവസാനത്തെ വിജയി യു.എ.ഇ സ്വദേശിയായ അഹമ്മദ് അൽകെത്ബിയാണ്. സമ്മാനാർഹമായ ബിഗ് ടിക്കറ്റ് നമ്പർ - 236854
നവംബറിൽ 25 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ഡിസംബർ 3-ന് ഭാഗ്യശാലിയെ തിരിച്ചറിയാം. സമാശ്വാസ സമ്മാനമായി 100,000 ദിർഹം വീതം അഞ്ച് പേർക്ക് ലഭിക്കും. മൂന്നു വീക്കിലി ഇ-ഡ്രോകളും നടക്കും. നാല് വിജയികൾക്ക് ഓരോ ആഴ്ച്ചയും 25,000 ദിർഹം വീതം ലഭിക്കും. ബിഗ് സ്പിൻ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന മൂന്നു പേരെ ഡിസംബർ 3-ന് നടക്കുന്ന ഡ്രോയിൽ അറിയാം. ഇവർക്ക് ജനുവരി 3-ന് ബിഗ് സ്പിൻ കളിക്കാം. 1 മില്യൺ ദിർഹം വരെ സമ്മാനം നേടാനാണ് അവസരം.
ഡ്രീം കാർ സീരീസിൽ ഡിസംബർ 3-ന് നിസ്സാൻ പട്രോൾ, ജനുവരി 3-ന് ബിഎംഡബ്ല്യു എം440ഐ എന്നിവയാണ് നേടാനാകുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam