ബിഗ് ടിക്കറ്റിലൂടെ 30 കോടി സ്വന്തമാക്കുന്ന ഭാഗ്യശാലി ആരാകും? നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം

Published : Jun 02, 2021, 11:13 AM ISTUpdated : Jun 02, 2021, 11:17 AM IST
ബിഗ് ടിക്കറ്റിലൂടെ 30 കോടി സ്വന്തമാക്കുന്ന ഭാഗ്യശാലി ആരാകും? നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം

Synopsis

ജൂണ്‍ മൂന്ന് വ്യാഴാഴ്ച യുഎഇ സമയം വൈകിട്ട് 7.30നാണ് തത്സമയ നറുക്കെടുപ്പ്. ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകള്‍ വഴി നറുക്കെടുപ്പ് തത്സമയം കാണാം.  

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ 228-ാമത് സീരീസിലെ ഫന്‍റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പ് നാളെ. 1.5 കോടി ദിര്‍ഹം(30 കോടിയോളം ഇന്ത്യന്‍ രൂപ)ആണ് ഒന്നാം സമ്മാന വിജയിയെ കാത്തിരിക്കുന്നത്. 

ജൂണ്‍ മൂന്ന് വ്യാഴാഴ്ച യുഎഇ സമയം വൈകിട്ട് 7.30നാണ് തത്സമയ നറുക്കെടുപ്പ്. ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകള്‍ വഴി നറുക്കെടുപ്പ് തത്സമയം കാണാം. കൂടാതെ നറുക്കെടുപ്പിന് മുമ്പായി ജൂണ്‍ രണ്ടിന് പ്രീ-ഡ്രോ ഫേസ്ബുക്ക് ഗെയിമും ബിഗ് ടിക്കറ്റ് നിങ്ങള്‍ക്കായി ഒരുക്കുന്നു. ഇതില്‍ വിജയികളാകുന്നവരെ തത്സമയ നറുക്കെടുപ്പിനിടെ ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്ര ഫോണ്‍ വിളിച്ച് സമ്മാനവിവരം അറിയിക്കും. 5000 ദിര്‍ഹം നേടാനുള്ള അവസരമാണ് ഫേസ്ബുക്ക് ഗെയിം വിജയിക്ക് ലഭിക്കുക. 

ഇത്തവണ മാത്രം രണ്ടാം സമ്മാനം നേടുന്നയാളിനും 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) ലഭിക്കും. രണ്ട് കോടീശ്വരന്മാര്‍ക്ക് പുറമെ മറ്റ് ആറ് പേര്‍ക്ക് കൂടി ക്യാഷ് പ്രൈസുകള്‍ ലഭിക്കും. ബിഗ് ടിക്കറ്റ് ക്യാഷ് പ്രൊമോഷന് പുറമെ ജൂണ്‍ മൂന്നിന് നടക്കുന്ന ബിഗ് ടിക്കറ്റ് 228-ാം സീരിസില്‍  ജീപ്പ് ഗ്രാന്റ് ചിറോകും സ്വന്തമാക്കാന്‍ അവസരമുണ്ടാകും. ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം നിങ്ങളെയും തേടിയെത്താം. 

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ നിരക്ക്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് നിരക്ക്. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയോ അല്‍ ഐന്‍ വിമാനത്താവളത്തിലെയോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചും ടിക്കറ്റുകള്‍ സ്വന്തമാക്കി ഇത്തവണ കോടീശ്വരനാവാനുള്ള ഒരു അവസരമൊരുക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചു
സർക്കാർ മരുന്ന് മറിച്ചുവിറ്റു; പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റിൽ 7 വർഷം കഠിനതടവും വൻ പിഴയും