കൊവിഡ്: ബഹ്‌റൈനില്‍ മരണസംഖ്യ ആയിരം കടന്നു

Published : Jun 02, 2021, 08:46 AM IST
കൊവിഡ്: ബഹ്‌റൈനില്‍ മരണസംഖ്യ ആയിരം കടന്നു

Synopsis

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം  1,009 ആയി. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍  983  പേര്‍ പ്രവാസി തൊഴിലാളികളാണ്.

മനാമ: ബഹ്‌റൈനില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണനിരക്ക്. 29 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
2,259 കൊവിഡ് കേസുകള്‍ ഇന്നലെ സ്ഥിരീകരിച്ചു.  2,804 പേര്‍ രോഗമുക്തരായി. 

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം  1,009 ആയി. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍  983  പേര്‍ പ്രവാസി തൊഴിലാളികളാണ്. 2,42,790 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,13,827 പേര്‍ രോഗമുക്തി നേടി. 27,954 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള  427 പേരില്‍ 326 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,658,664  കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചു
സർക്കാർ മരുന്ന് മറിച്ചുവിറ്റു; പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റിൽ 7 വർഷം കഠിനതടവും വൻ പിഴയും