
ബിഗ് ടിക്കറ്റിന്റെ രണ്ടാമത്തെ ആഴ്ച്ചയിലെ ഇ-ഡ്രോ ഫലം പ്രഖ്യാപിച്ചു. നാല് ഇന്ത്യൻ പ്രവാസികളാണ് ഇത്തവണത്തെ വിജയികൾ. ഓരോരുത്തരും നേടിയത് 50,000 ദിർഹം വീതം.
ഡെക്സ്റ്റർ മെനെസെസ്
ഇന്ത്യയിലെ മുംബൈയിൽ നിന്നുമാണ് ഡെക്സ്റ്റർ ദുബായിലേക്ക് എത്തിയത്. 42 വയസ്സുകാരനായ അദ്ദേഹം 13 വർഷമായി എഫ്.എം.സി.ജി മേഖലയിൽ ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലാണ്.
ജൂലൈ 15-ന് വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഭാഗ്യം വന്നത്. “ഇത് വളരെ പ്രശസ്തമാണ്. ഞാൻ വർഷങ്ങളായി ടിക്കറ്റുകൾ വാങ്ങാറുണ്ട്. ഇത്തവണ ആദ്യമായാണ് ഭാഗ്യം വന്നത്.” -- അദ്ദേഹം പറയുന്നു.
ഒറ്റയ്ക്കാണ് ഡെക്സ്റ്റർ ടിക്കറ്റെടുക്കുന്നത്. വിജയിയായി എന്നറിയിച്ച കോൾ ലഭിച്ചപ്പോൾ ഞാൻ കരുതിയത് എന്റെ ക്രെഡിറ്റ് കാർഡ് പേയ്മെന്റ് തെറ്റിപ്പോയത് കൊണ്ട് അതേക്കുറിച്ച് അന്വേഷിക്കാൻ വിളിച്ചതാണെന്നാണ്. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു. -- ഡെക്സ്റ്റർ പറഞ്ഞു.
അദ്ദേഹത്തിന് ലഭിച്ച സമ്മാനത്തുക നിക്ഷേപിക്കാനാണ് ഡെക്സ്റ്റർ ആഗ്രഹിക്കുന്നത്. ഇനിയും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്ന് അദ്ദേഹം പറയുന്നു.
ബിപ്സൺ അടപ്പാട്ടുകാവുങ്കൽ ബേബി
മലയാളിയായ ബിപ്സൺ ഏഴ് വർഷമായി ഷാർജയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്യുന്നു. 2019-ലാണ് ബിഗ് ടിക്കറ്റിൽ ആദ്യം ബിപ്സൺ ഭാഗ്യം പരീക്ഷിക്കുന്നത്. സ്വന്തമായി ടിക്കറ്റെടുക്കുന്ന അദ്ദേഹം സ്ഥിരമായി ഗെയിം കളിക്കാനും ശ്രദ്ധിക്കുന്നു. ജൂലൈ പത്തിന് എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം വന്നത്. സമ്മാനത്തുക നിക്ഷേപിക്കാനാണ് ബിപ്സണും ആഗ്രഹിക്കുന്നത്. ഭാവിയിൽ കൂടുതൽ ടിക്കറ്റുകൾ വാങ്ങാനും പദ്ധതിയിടുന്നു.
ജെയിംസ് കെ.പി
മലയാളിയായ ജെയിംസ് 18 വർഷമായി ദുബായിലാണ് ജീവിക്കുന്നത്. ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. 20 സുഹൃത്തുക്കൾക്കൊപ്പമാണ് ഗെയിം കളിക്കുന്നത്. ഇത്തവണ ബൈ 2 ഗെറ്റ് 3 ബണ്ടിൽ അനുസരിച്ച് എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം കടാക്ഷിച്ചത്. ഫ്രീ ടിക്കറ്റ് തന്നെ അദ്ദേഹത്തെ തുണച്ചു എന്നതും പ്രത്യേകതയാണ്.
ആന്റോ ജോസ്
മലയാളിയായ ആന്റോ ജോസ് 12 വർഷമായി ദുബായിലുണ്ട്. സെക്യുരിറ്റി മേഖലയിൽ ജോലി ചെയ്യുന്ന ആന്റോ കുടുംബത്തോടൊപ്പം യു.എ.ഇയിൽ ജോലി ചെയ്യുകയാണ്. എട്ട് വർഷമായി 20 സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം ടിക്കറ്റ് എടുക്കുന്നുണ്ട്. ബൈ 2 ഗെറ്റ് 2 ഫ്രീ ബണ്ടിലിൽ നിന്ന് എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം വന്നത്. സമ്മാനത്തുക തുല്യമായി വീതിക്കാനാണ് ആന്റോ ആഗ്രഹിക്കുന്നത്.
ജൂലൈ മാസം ബിഗ് ടിക്കറ്റിലൂടെ വലിയ സാധ്യതകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുക.
20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് ആണ് ഓഗസ്റ്റ് 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ നേടാനാകുക. കൂടാതെ ആറ് വിജയികൾക്ക് ഇതേ ഡ്രോയിൽ 50,000 ദിർഹം വീതം ലഭിക്കും.
വീക്കിലി ഇ-ഡ്രോകളും ഉണ്ട്. എല്ലാ വ്യാഴാഴ്ച്ചയും നാല് വിജയികൾക്ക് 50,000 ദിർഹം വീതം നേടാം. അതായത് ലൈവ് ഡ്രോയ്ക്ക് മുൻപ് തന്നെ 16 പേർക്ക് ക്യാഷ് പ്രൈസുകൾ നേടാം.
ബിഗ് വിൻ മത്സരവും തിരികെയെത്തിയിട്ടുണ്ട്. ജൂലൈ ഒന്നിനും 24-നും ഇടയ്ക്ക് ഒറ്റത്തവണയായി രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ബിഗ് വിൻ മത്സരത്തിൽ പങ്കെടുക്കാം. നാല് ഉപയോക്താക്കൾക്ക് അബുദാബിയിൽ ലൈവ് ഡ്രോ കാണാം. ഇവർക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനാകും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. ഓഗസ്റ്റ് ഒന്നിന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ വിജയികളുടെ പേരുകൾ പ്രഖ്യാപിക്കും.
ലക്ഷ്വറി കാറുകളും ഡ്രോയുടെ ഭാഗമാണ്. ഓഗസ്റ്റ് മൂന്നിന് റേഞ്ച് റോവർ വെലാർ, സെപ്റ്റംബർ മൂന്നിന് BMW M440i കാറുകൾ സ്വന്തമാക്കാനാണ് അവസരം.
ഇതിനെല്ലാം പുറമെ ജൂലൈ മാസം പ്രത്യേക ടിക്കറ്റ് ബണ്ടിലും ഉണ്ട്:
ഓൺലൈൻ പർച്ചേസുകൾക്ക് Buy 2, get 1 free ticket
Zayed International Airport, Al Ain Airport കൗണ്ടറുകളിൽ നിന്നുള്ള ബിഗ് ടിക്കറ്റ് പർച്ചേസുകൾക്ക് Buy 2, get 2 free tickets, Dream Car ടിക്കറ്റുകൾക്ക് Buy 2, get 3 free tickets.
ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ നേരിട്ടെത്താം Zayed International Airport, Al Ain Airport കൗണ്ടറുകളിൽ.
The weekly E-draw dates:
Week 3: 17th – 23rd July & Draw Date- 24th July (Thursday)
Week 4: 24th – 31st July & Draw Date- 1st August (Friday)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam