ബി​ഗ് ടിക്കറ്റിലൂടെ മൂന്നു മലയാളികൾക്ക് AED 82,000 മൂല്യമുള്ള സ്വർണ്ണക്കട്ടി

Published : Oct 30, 2024, 03:08 PM IST
ബി​ഗ് ടിക്കറ്റിലൂടെ മൂന്നു മലയാളികൾക്ക് AED 82,000 മൂല്യമുള്ള സ്വർണ്ണക്കട്ടി

Synopsis

നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനും അവസരമുണ്ട്. മറ്റൊരു ഭാ​ഗ്യശാലിക്ക് അതേ ദിവസം തന്നെ AED 355,000 വിലയുള്ള Range Rover Velar നേടാം.

ഒക്ടോബറിൽ ബി​ഗ് ടിക്കറ്റ് കളിക്കുന്ന ഭാ​ഗ്യശാലികൾക്ക് ദിവസവും AED 82,000 മൂല്യമുള്ള 250 ​ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാം. ഈ ആഴ്ച്ചയിലെ ഭാ​ഗ്യശാലികളെ പരിചയപ്പെടാം.

നിസാർ നാസർ - 22nd October Winner

മലയാളിയായ നിസാർ, സൗദി അറേബ്യയിലാണ് അഞ്ച് വർഷമായി താമസിക്കുന്നത്. രണ്ടു വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. എല്ലാ മാസവും 21സുഹൃത്തുക്കൾക്കൊപ്പം ​ഗെയിം കളിക്കും. വിജയി താനാണ് എന്നറിഞ്ഞ ദിവസം വന്ന ഫോൺ കോൾ ഒരിക്കലും മറക്കില്ലെന്ന് നിസാർ പറയുന്നു. സ്വർണ്ണം പങ്കുവെക്കും, ഇനിയും ടിക്കറ്റെടുക്കുന്നത് തുടരുമെന്നും നിസാർ പറയുന്നു.

ജോയ് സെൻ ബറുവ – 23rd October Winner

അജ്മാനിൽ നിന്നാണ് ജോയ് വരുന്നത്. അഞ്ച് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. സ്വർണ്ണക്കട്ടി വിൽക്കാനാണ് തീരുമാനം.

ജേക്കബ് കെ സാം – 24th October Winner

മലയാളിയായ ഇലക്ട്രിക്കൽ സൂപ്പർവൈസറാണ് സാം. 29 വർഷമായി ദുബായിൽ താമസിക്കുന്നു. അഞ്ച് വർഷമായി സുഹൃത്തുക്കൾക്കൊപ്പം ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. വിജയം അറിയിച്ചുള്ള കോൾ ലഭിച്ചപ്പോൾ ആദ്യം വിശ്വസിച്ചില്ല, പിന്നീട് വെബ്സൈറ്റിൽ കയറി പരിശോധിച്ചു. തനിക്ക് ലഭിച്ച സ്വർണ്ണം കുട്ടികൾക്കായി കരുതിവെക്കാനാണ് ആ​ഗ്രഹം. ഇനിയും ബി​ഗ് ടിക്കറ്റ് എടുക്കുന്നത് തുടരും.

മുഹമ്മദ് അഷ്റഫുൾ – 25th October Winner

ബം​ഗ്ലാദേശുകാരനാണ്. മൂന്നു വർഷമായി ദുബായിൽ തുടരുന്നു. 30 സുഹൃത്തുക്കൾക്കൊപ്പം ബി​ഗ് ടിക്കറ്റ് കളിക്കുന്നതാണ് രീതി. സമ്മാനം പങ്കുവെക്കും. ഇനിയും ബി​ഗ് ടിക്കറ്റ് വാങ്ങുന്നത് തുടരും. എല്ലാവരോടും ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യപരീക്ഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.

മുഹമ്മദ് അൻസാർ -  26th October Winner

മലയാളിയായ മുഹമ്മദ് അൻസാർ 2018 മുതൽ അബുദാബിയിൽ ജീവിക്കുകയാണ്. കഴിഞ്ഞ വർഷം മുതൽ സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ട്. എല്ലാ മാസവും സ്വന്തമായും സുഹൃത്തുക്കൾക്കൊപ്പവും ഭാ​ഗ്യപരീക്ഷണം നടത്തുന്നു. വിന്നിങ് ഫോൺകോൾ തന്നെ ഞെട്ടിച്ചെന്ന് അൻസാർ പറയുന്നു. കുടുംബത്തോടൊപ്പം സ്വർണ്ണക്കട്ടി പങ്കിടാനാണ് തീരുമാനം. ഇനിയും ബി​ഗ് ടിക്കറ്റ് വാങ്ങുന്നത് തുടരും.

സാധു കൈലാഷ് പ്രസാദ് - 27th October Winner

ഉത്തർപ്രദേശിൽ നിന്നുള്ള സിമന്റ് ഫാക്ടറി തൊഴിലാളിയാണ്. ഷാർജയിൽ 23 വർഷമായി താമസിക്കുന്നു. സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ 18 വർഷമായി സ്ഥിരമായി ടിക്കറ്റ് എടുക്കുന്നുണ്ട്.

മാജിദ് അലി - 28th October Winner

പാകിസ്ഥാനിൽ നിന്നുള്ള മാർക്കറ്റിങ് പ്രൊഫഷണലാണ്. പത്ത് വർഷമായി അബുദാബിയിൽ താമസിക്കുന്നു. അഞ്ച് വർഷമായി ഇടയ്ക്കിടെ ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. സമ്മാനമായി ലഭിച്ച സ്വർണ്ണം കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. 

ഒക്ടോബറിൽ ബി​ഗ് ടിക്കറ്റ് എടുത്ത എല്ലാവരും ദിവസേനയുള്ള ഇലക്ട്രോണിക് ഡ്രോയിൽ ഓട്ടോമാറ്റിക് ക്വാളിഫിക്കേഷൻ നേടും. നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനും അവസരമുണ്ട്. മറ്റൊരു ഭാ​ഗ്യശാലിക്ക് അതേ ദിവസം തന്നെ AED 355,000 വിലയുള്ള Range Rover Velar നേടാം. ടിക്കറ്റുകൾക്ക് സന്ദർശിക്കൂ - www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain International Airport എന്നിവിടങ്ങളിലെ കൗണ്ടറുകൾ സന്ദർശിക്കാം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട