ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിർഹം മലയാളി ഡ്രൈവർക്ക്

Published : Mar 05, 2026, 12:43 PM IST
Big Ticket

Synopsis

മലയാളിക്ക് 15 മില്യൺ ദിർഹം. ഫിലിപ്പീൻസിൽ നിന്നുള്ള പ്രവാസിക്ക് റേഞ്ച് റോവർ വെലാർ.

ബിഗ് ടിക്കറ്റ് സീരീസ് 284 ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി മലയാളി.

ഷാർജയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന വിബീഷ് പള്ളിയാളിയാണ് വിജയി. നാല് സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഡ്രൈവറായ വിബീഷ് സമ്മാനം നേടിയത്. സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം പങ്കുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റേഞ്ച് റോവർ വെലാർ കാർ നേടിയത് ഫിലിപ്പീൻസിൽ നിന്നുള്ള പീറ്റർ ആണ്. അബുദാബിയിൽ താമസിക്കുന്ന പീറ്റർ, ഒരു പവർ പ്ലാന്റിലാണ് ജോലി ചെയ്യുന്നത്. തനിയെ എടുത്ത ഡ്രീം കാർ ടിക്കറ്റിലൂടെയാണ് പീറ്റർ സമ്മാനം നേടിയത്.

മാർച്ചിൽ ബിഗ് ടിക്കറ്റ് പുതിയ പ്രൊമോഷനുകൾ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 3-ന് ഗ്രാൻഡ് പ്രൈസായി 20 മില്യൺ ദിർഹം നേടാം.

ഇതിന് പുറമെ അഞ്ച് പേർക്ക് 200 ഗ്രാം വീതം 25 കാരറ്റ് സ്വർണ്ണക്കട്ടികളും സമാശ്വാസ സമ്മാനം ലഭിക്കും. ആഴ്ച്ചതോറുമുള്ള ഇ-ഡ്രോകളും തുടരും. നാലു പേർക്ക് 200 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികളാണ് നേടാനാകുക.

മാർച്ച് 1 മുതൽ 24 വരെ ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ബിഗ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ബിഗ് വിൻ മത്സരത്തിലും പങ്കാളികളാകാം.

ഏപ്രിൽ മൂന്നിന് ലൈവ് ഡ്രോയുടെ കൂടെയാണ് ബിഗ് വിൻ. നാലു പേർക്ക് 50,000 മുതൽ 150,000 ദിർഹംവരെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ ബിഗ് വിൻ വഴി നേടാം. വിജയികളെ ഏപ്രിൽ ഒന്നിന് പ്രഖ്യാപിക്കും.

ഡ്രീം കാർ സീരീസിൽ ഏപ്രിൽ മൂന്നിന് മസെരാറ്റി ഗ്രെക്കാലെ, മെയ് മൂന്നിന് ലാൻഡ് റോവർ ഡിഫൻഡർ എന്നിവയാണ് സമ്മാനങ്ങൾ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗള്‍ഫ് മലയാളികളുടെ നോമ്പുതുറയെ ബാധിക്കുമോ? കേരളത്തിൽ നിന്ന് പഴം, പച്ചക്കറി കയറ്റുമതി നിലച്ചു, നഷ്‌ടം കോടികളുടേത്
കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ; ഒമാനിലേക്കുളള സർവ്വീസുകൾ പുനരാരംഭിച്ചു