ബി​ഗ് ടിക്കറ്റ്: പ്രവാസി വാച്ച്മാൻ നേടിയത് ഒരു മില്യൺ ദിർഹം

Published : Dec 27, 2024, 12:43 PM IST
ബി​ഗ് ടിക്കറ്റ്: പ്രവാസി വാച്ച്മാൻ നേടിയത് ഒരു മില്യൺ ദിർഹം

Synopsis

ഡിസംബറിൽ ഭാ​ഗ്യ പരീക്ഷണങ്ങൾ തുടരുകയാണ്. ഇനി ഈ മാസം ഒരേയൊരു ഇ-മില്യണയറെ മാത്രമേ പ്രഖ്യാപിക്കാനുള്ളൂ. ജനുവരി മൂന്നിന് ​ഗ്രാൻഡ് ലൈവ് ഡ്രോയ്ക്ക് മുൻപ് വീക്കിലി വിജയി ആകാനുള്ള അവസാന അവസരമാണ് ഇനി മുന്നിൽ.

ബി​ഗ് ടിക്കറ്റ് മില്യണയർ ഇ-ഡ്രോ സീരിസിൽ ഈ ആഴ്ച്ചയിലെ വിജയി ഇന്ത്യയിൽ നിന്നുള്ള വാച്ച്മാനായ നംപള്ളി രാജമല്ലയ്യ. ഒരു മില്യൺ ദിർഹം അദ്ദേഹം നേടി.

ഹൈദരാബാദിൽ നിന്നുള്ള 60 വയസ്സുകാരനായ രാജമല്ലയ്യ, മൂന്നു ദശകമായി അബുദാബിയിൽ ജീവിക്കുകയാണ്. നാട്ടിലുള്ള കുടുംബത്തിനായി അത്യധ്വാനം ചെയ്യുകയാണ് അദ്ദേഹം. യു.എ.ഇയിൽ തന്നെ അദ്ദേഹത്തിന്റെ മക്കളുണ്ടെങ്കിലും ഒരുമിച്ചല്ല താമസിക്കുന്നത്. നാലു വർഷം മുൻപാണ് അദ്ദേഹം ബി​ഗ് ടിക്കറ്റിനെക്കുറിച്ച് സുഹൃത്തുക്കളിൽ നിന്നും കേൾക്കുന്നത്. 20 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം കൈവന്നതും.

രണ്ടു മാസവം മുൻപാണ് ഒരിടവേളയ്ക്ക് ശേഷം ടിക്കറ്റെടുക്കാൻ തുടങ്ങിയത്. കോൾ ലഭിച്ചപ്പോൾ ഞെട്ടലായിരുന്നു. വാക്കുകൾ കൊണ്ട് പറയാനാകില്ല ഈ അനുഭവം. ഇത് എന്റെ ആദ്യ വിജയമാണ്. സുഹൃത്തുക്കൾക്കൊപ്പം സമ്മാനത്തുക പങ്കുവെക്കും. ബാക്കിത്തുക കുടുംബത്തിന്റെ ഭാവി ഭദ്രമാക്കാൻ ഉപയോ​ഗിക്കും. ഇനിയും ​ഗെയിം കളിക്കുന്നത് തുടരും. എനിക്ക് എല്ലാവരോടും പറയാനുള്ളത്, ഭാ​ഗ്യം പരീക്ഷിക്കുക, സ്വയം വിശ്വസിക്കുക. എപ്പോഴാണ് നിങ്ങളുടെ അവസരം വരുന്നത് എന്ന് അറിയാനാകില്ല. - ഭാ​ഗ്യശാലി പറയുന്നു.

ഡിസംബറിൽ ഭാ​ഗ്യ പരീക്ഷണങ്ങൾ തുടരുകയാണ്. ഇനി ഈ മാസം ഒരേയൊരു ഇ-മില്യണയറെ മാത്രമേ പ്രഖ്യാപിക്കാനുള്ളൂ. ജനുവരി മൂന്നിന് ​ഗ്രാൻഡ് ലൈവ് ഡ്രോയ്ക്ക് മുൻപ് വീക്കിലി വിജയി ആകാനുള്ള അവസാന അവസരമാണ് ഇനി മുന്നിൽ.

ബി​ഗ് വിൻ മത്സരം ഇപ്പോൾ അവസാനിച്ചു കഴിഞ്ഞു. നാല് വിജയികൾക്ക് ജനുവരി മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ മത്സരിക്കാനുമാകും. ഓരോ മത്സരാർത്ഥിക്കും 20,000 ദിർഹം മുതൽ 1,50,00 ദിർഹം വരെ സമ്മാനങ്ങൾ നേടാം.

കാർ പ്രേമികൾക്ക് മസെരാറ്റി ​ഗ്രെക്കാലെയാണ് സമ്മാനം. ജനുവരി മൂന്നിന് തന്നെയാണ് ഡ്രോ. ഡിസംബറിൽ വാങ്ങുന്ന ടിക്കറ്റുകളിലൂടെ ഭാ​ഗ്യം ഉറപ്പാക്കാം. ടിക്കറ്റുകൾ വാങ്ങാൻ സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport അല്ലെങ്കിൽ Al Ain Airport കൗണ്ടറുകളിൽ എത്താം.

The Millionaire weekly E-draw dates:

Week 1: 1st – 10th December & Draw Date – 11th December (Wednesday)
Week 2: 11th – 17th December & Draw Date – 18th December (Wednesday)
Week 3: 18th – 24th December & Draw Date- 25th December (Wednesday)
Week 4: 25th – 31st December & Draw Date- 1st January,2025 (Wednesday)

*പ്രൊമോഷൻ തീയതികളിൽ എടുക്കുന്ന ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമേ പരി​ഗണിക്കൂ. ഇവ എല്ലാ ആഴ്ച്ചകളിലും ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ ഭാ​ഗവുമാകില്ല.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ