
മസ്കറ്റ്: ബഹ്റൈനിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിക്കാൻ പുറപ്പെട്ട മുൻ പ്രവാസി വിമാന യാത്രക്കിടയിൽ മരിച്ചു. എറണാകുളം ആലുവ യുസി കോളേജിന് സമീപം വലിയ മണ്ണിൽ വീട്ടിൽ മണ്ണിൽ എബ്രഹാം തോമസ് ആണ് വിമാനത്തിൽ വെച്ച് മരണപ്പെട്ടത്.
ബഹറൈനിലുള്ള മകൻ നിതീഷ് എബ്രഹമിനെ സന്ദര്‍ശിക്കാൻ നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെട്ട തോമസ് യാത്രാ മദ്ധ്യേ ഹൃദയാഘാതത്തെ തുടർന്ന് വിമാനത്തിൽ വെച്ച് മരണപ്പെടുകയായിരുന്നു.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കിയെങ്കിലും മരണം സംഭവിച്ചു.
മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകു വാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു വരുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
ഭാര്യ ലിജിനു എബ്രഹാം കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്കുള്ള യാത്രയിൽ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ