
അബുദാബി: ലോകം വനിതാ ദിനം ആഘോഷിക്കുമ്പോള്‍ ജീവിതം തന്നെ മറ്റിമറിക്കാനുതകുന്ന ഒരു തകര്‍പ്പന്‍ ഓഫറുമായി ആഘോഷത്തില്‍ പങ്കുചേരുകയാണ് അബുദാബി ബിഗ് ടിക്കറ്റ്. സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ച് അവരെ എപ്പോഴും വിസ്‍മയിപ്പിക്കുന്ന ബിഗ് ടിക്കറ്റ് ഇത്തവണയും അത് തുടരുകയാണ്. ഈ വനിതാ ദിനത്തോടനുബന്ധിച്ച് ബിഗ് ടിക്കറ്റ് അവതരിപ്പിക്കുന്ന വിസ്‍മയകരമായ ഈ ഓഫറും നിങ്ങളുടെ സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയേക്കും.
ഇതാദ്യമായാണ് വനിതാ ദിനത്തോടനുബന്ധിച്ച് ബിഗ് ടിക്കറ്റ് ഇത്തരത്തിലൊരു സമ്മാന പദ്ധതി മുന്നോട്ടുവെയ്‍ക്കുന്നത്. അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്ത് കോടീശ്വരന്മാരാവാനുള്ള അവസരത്തിന് പുറമെ ഒരു മിത്സുബിഷി പജീറോ കാറും ഈ ആഘോഷ വേളയില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഇതിലൂടെ കഴിഞ്ഞേക്കും. മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12 മണി മുതല്‍ ആരംഭിച്ച ഈ ഓഫര്‍ മാര്‍ച്ച് 10ന് രാത്രി 11.59 വരെയാണ് നീണ്ടുനില്‍ക്കുന്നത്. സമ്മാന പദ്ധതിയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുക്കുന്ന ഒരാളിന് മിത്സുബിഷി പജീറോ ജിഎല്‍എസ് 3.0 കാര്‍ സ്വന്തമാക്കാം. മാര്‍ച്ച് 11ന് വിജയിയെ പ്രഖ്യാപിക്കും. ഓഫര്‍ സമയത്ത് എടുക്കുന്ന ടിക്കറ്റുകളും സാധാരണ പോലെ നറുക്കെടുപ്പിനുള്ള ഡ്രമ്മില്‍ നിക്ഷേപിക്കപ്പെടുകയും 10 മില്യന്‍ ദിര്‍ഹത്തിന്റെ അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയാവാനുള്ള അവസരം ലഭിക്കുകയും ചെയ്യും.
അടുത്ത മാസം മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് ബിഗ് 10 മില്യന്‍ നറുക്കെടുപ്പില്‍ രണ്ട് കോടീശ്വരന്മാരെയാണ് തെരഞ്ഞെടുക്കുന്നത്. ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് ഒരു കോടി ദിര്‍ഹം (20 കോടിയോളം ഇന്ത്യന്‍ രൂപ) ലഭിക്കുമ്പോള്‍ രണ്ടാം സ്ഥാനക്കാരന് അരക്കോടി ദിര്‍ഹമാണ് (10 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കാനാവുന്നത്. ഇതിന് പുറമെ എട്ട് ക്യാഷ് പ്രൈസുകളും ഡ്രീം കാര്‍ നറുക്കെടുപ്പും നടക്കും. വനിതാ ദിനത്തിലെ ഈ തകര്‍പ്പന്‍ ഓഫറിലൂടെ നിങ്ങള്‍ക്ക് അടുത്ത കോടീശ്വരനാവാനുള്ള കൂടുതല്‍ അവസരമാണ് ബിഗ് ടിക്കറ്റ് ഒരുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam