സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ മൂന്നു ദശകങ്ങൾ ആഘോഷിക്കാൻ ബിഗ് ടിക്കറ്റിന്റെ പുതിയ ബ്രാൻഡ് ക്യാംപെയ്ൻ

Published : Oct 22, 2026, 09:02 PM IST
big ticket

Synopsis

വിജയികളുടെ യഥാർത്ഥ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട “മേക്ക് ഇറ്റ് ഹാപ്പൻ” വ്യക്തിഗതമായ ഒരു സ്വപ്നത്തെയാണ് കുറിക്കുന്നത്. ഇതിനായി ഒരു ബ്രാൻഡ് ഫിലിമും ഡിജിറ്റൽ അസറ്റുകളും ദൃശ്യങ്ങളും പുറത്തിറക്കി.

“മേക്ക് ഇറ്റ് ഹാപ്പൻ” എന്ന പേരിൽ പുതിയ ക്യാംപെയ്ൻ അവതരിപ്പിച്ച് ബിഗ് ടിക്കറ്റ് അബുദാബി. വിജയികളുടെ വ്യക്തിഗതമായ സ്വപ്നങ്ങളും നാഴികക്കല്ലുകളും ചേർന്നതാണ് പുതിയ ക്യാംപെയ്ൻ.

മൂന്നു ദശകം പൂർത്തിയാക്കിയ ബിഗ് ടിക്കറ്റിന്റെ പ്രധാന ബ്രാൻഡ് വാക്യമായ “ഡ്രീംസ് യു കാൻ ബിലീവ് ഇൻ” അടിസ്ഥാനമാക്കിയാണ് പുതിയ ക്യാംപെയ്ൻ എന്ന് ബിഗ് ടിക്കറ്റ് അറിയിച്ചു. വിജയികളുടെ പേര് പ്രഖ്യാപിക്കുന്ന നിമിഷത്തിലെ സന്തോഷം മുതൽ അവരുടെ നേട്ടങ്ങൾ വരെ ഈ ക്യാംപെയിനിലൂടെ ലോകത്തിന് കാണാനാകും.

ബിഗ് ടിക്കറ്റിന്റെ തുടക്കം 1992-ൽ ആയിരുന്നു. ഇതുവരെ 1 ബില്യൺ ദിർഹത്തിന്റെ സമ്മാനങ്ങളും നൽകി. അപ്രതീക്ഷിതമായി ലഭിക്കുന്ന ഒരു ഫോൺകോളിലൂടെ ഒരുപാട് ആളുകളുടെ വലിയ സ്വപ്നങ്ങൾ പൂർത്തിയാക്കാനുള്ള അവസരമായാണ് ബിഗ് ടിക്കറ്റ് മാറിയതെന്ന് കമ്പനി പറയുന്നു.

വിജയികളുടെ യഥാർത്ഥ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട “മേക്ക് ഇറ്റ് ഹാപ്പൻ” വ്യക്തിഗതമായ ഒരു സ്വപ്നത്തെയാണ് കുറിക്കുന്നത്. ഇതിനായി ഒരു ബ്രാൻഡ് ഫിലിമും ഡിജിറ്റൽ അസറ്റുകളും ദൃശ്യങ്ങളും പുറത്തിറക്കി.

ഈ കഥകൾ ആഘോഷിക്കുന്നതിനൊപ്പം തന്നെ മറ്റുള്ള ആളുകൾക്ക് ആത്മവിശ്വാസത്തോടെ തങ്ങളുടെ സ്വപ്നങ്ങളെ സമീപിക്കാനുള്ള അവസരവും ക്യാംപെയ്ൻ നൽകുമെന്നാണ് ബിഗ് ടിക്കറ്റ് പ്രതീക്ഷിക്കുന്നത്.

“കഴിഞ്ഞ 34 വർഷമായി ഞങ്ങളുടെ വിജയികൾക്കൊപ്പം അസുലഭമായ നിരവധി നിമിഷങ്ങൾ ആസ്വദിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. വിജയങ്ങൾ സ്പെഷ്യലാണ്, പക്ഷേ, ഓരോ വിജയവും ഓരോ കഥകളാണ്. മേക്ക് ഇറ്റ് ഹാപ്പൻ വഴി ആ ഓരോ കഥകളെയും ഞങ്ങൾ തിരിച്ചറിയുകയാണ്. ഓരോ സ്വപ്നവും വ്യത്യസ്തമാണ്. ബിഗ് ടിക്കറ്റിന്റെ യാത്ര തുടരുമ്പോൾ, തീർച്ചയായും ഞങ്ങളുടെ യാത്രയെ സഹായിച്ച ആളുകളെ ആഘോഷിക്കുകയാണ് ഞങ്ങൾ.” – ബിഗ് ടിക്കറ്റ് അബുദാബി ലോട്ടറി ഡയറക്ടർ മാർട്ടിൻ ബാക്സറ്റർ പറഞ്ഞു.

മേക്ക് ഇറ്റ് ഹാപ്പൻ ക്യാംപെയ്ൻ ഫിലിമിൽ പരാമർശിച്ചിട്ടുള്ള വിജയികളുടെ വിവരങ്ങളും അവരുടെ നേട്ടങ്ങളും ചുവടെ.

കനിക അറോറ – 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്

ഇന്ത്യയിൽ നിന്നുള്ള 42 വയസ്സുകാരിയായ കനിക ജൂലൈ 2026-നാണ് ഗ്രാൻഡ് പ്രൈസ് ആയി 25 മില്യൺ ദിർഹം നേടിയത്. സ്വന്തമായി ഒരു വീട് എന്നതായിരുന്നു ദീർഘകാലമായി അവരുടെ സ്വപ്നം. ദുബായിൽ തന്നെ കനിക വീട് വാങ്ങി.

“ആ വിജയം എന്റെ ജീവിതം മാറ്റി. വീട് വാങ്ങിയതിന് പിന്നാലെ ഞാൻ സ്വന്തമായി ബിസിനസ് തുടങ്ങാൻ പോകുകയാണ്. വളരെക്കാലമായി ഞാൻ കാത്തുവച്ച പ്രതീക്ഷകൾ സത്യമായി. അതിന് ഞാനും കുടുംബവും കടപ്പെട്ടിരിക്കുന്നു.”

ഇസ്ലാം ഷഫ്ഷാക് – 100,000 ദിർഹം ബിഗ് ടിക്കറ്റ് വിജയി

ഈജിപ്റ്റിൽ നിന്നുള്ള ഡോക്ടറാണ് ഇസ്ലാം. ഒക്ടോബർ 2025-നാണ് അദ്ദേഹം സമ്മാനം നേടിയത്. മെഡിസിൻ പഠനം തുടരാൻ ഒരു അവസരമാണ് അദ്ദേഹം ആഗ്രഹിച്ചത്. അതിലൂടെ ചികിത്സ താങ്ങാൻ കഴിയാത്തവർക്ക് തുണയാകാനും ഇസ്ലാം ആഗ്രഹിച്ചു.

“പഠനം തുടരുകയാണ് ഞാൻ സ്വപ്നം കണ്ടത്. അതിനുള്ള മാനസികമായ പിന്തുണയായി ഈ വിജയം. എന്റെ സ്വപ്നം ഇപ്പോഴും പണിപ്പുരയിലാണ്. പക്ഷേ, അതിന്റെ ആദ്യ ചുവട് എടുക്കാൻ സഹായിച്ച ബിഗ് ടിക്കറ്റിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഒരു ദിവസം, ഈ അവസരം മറ്റുള്ള മനുഷ്യരുടെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കാൻ എന്നെ സഹായിക്കും.”

വിശ്വാസം, കൂട്ടായ്മ, ആവേശം എന്നിവയുടെ പേരിൽ അറിയപ്പെടുന്ന ബിഗ് ടിക്കറ്റ് ഡ്രോകൾ, “മേക്ക് ഇറ്റ് ഹാപ്പൻ”വഴി പുതിയൊരു ദിശയിലേക്ക് തിരിയുകയാണ്. ആളുകളുടെ വ്യക്തിഗത നേട്ടങ്ങളിലേക്ക് ഇത് കൂടുതൽ ശ്രദ്ധ കൊടുക്കുന്നു. ഒപ്പം ലൈവ് ഡ്രോകളും ഗ്യാരണ്ടീഡ് പ്രൈസുകളും തുടരും. “മേക്ക് ഇറ്റ് ഹാപ്പൻ” പ്രേക്ഷകരെ ക്ഷണിക്കുകയാണ്, ഓരോരുത്തർക്കും അവർ ആഗ്രഹിക്കുന്ന “ആ ഒരു സ്വപ്നം” സാധ്യമാക്കാൻ. - ബിഗ് ടിക്കറ്റ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദീന മേഖലയിലേക്കും റിയാദിലേക്കും ഹൂതികളുടെ ആക്രമണം; നാലു ഡ്രോണുകൾ തകർത്തു
തൊഴിലാളികളുടെ ശമ്പളം നൽകാത്ത പതിനായിരത്തോളം കമ്പനികൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത്