
കുവൈത്ത് സിറ്റി: കുവൈത്തിൽ ഫയർ സേഫ്റ്റി, മുൻകരുതൽ മാനദണ്ഡങ്ങൾ ലംഘിച്ച കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ഹവല്ലി ഗവർണറേറ്റിൽ ജനറൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ കർശന പരിശോധന. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധനാ ക്യാമ്പയിൻ സംഘടിപ്പിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് 111 സ്ഥാപനങ്ങൾ അധികൃതർ അടിയന്തരമായി അടച്ചുപൂട്ടി. കൂടാതെ, ചട്ടങ്ങൾ ലംഘിച്ച മറ്റ് 170 സ്ഥാപനങ്ങൾക്ക് നോട്ടീസും ഔദ്യോഗിക മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. തീപിടിത്ത സാധ്യതകൾ ഒഴിവാക്കുന്നതിനാണ് ഇത്തരം പരിശോധനകൾ നടത്തുന്നതെന്ന് ജനറൽ ഫയർ ഫോഴ്സ് വ്യക്തമാക്കി. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ മുന്നോട്ടുതുടരുന്ന നടപടികളുടെ ഭാഗമായാണ് ഈ കർശന നടപടി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam