ബിഗ് ടിക്കറ്റ് ജൂലൈ ആദ്യ ഇ-ഡ്രോയിൽ 100,000 ദിർഹം നാല് പേർ പങ്കിട്ടു

Published : Jul 15, 2026, 11:49 AM IST
Big Ticket

Synopsis

ആദ്യത്തെ ഇ-ഡ്രോയിൽ നാല് പേർ വിജയികളായി. ഓരോരുത്തരും 25,000 ദിർഹം വീതം നേടി.

ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തിലെ ആദ്യത്തെ ഇ-ഡ്രോയിൽ നാല് പേർ വിജയികളായി. ഓരോരുത്തരും 25,000 ദിർഹം വീതം നേടി. അർമീനിയ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നാണ് വിജയികൾ.

യു.എ.ഇയിൽ 16 വർഷമായി താമസിക്കുന്ന ബംഗ്ലാദേശിൽ നിന്നുള്ള ഷഫീക്കുൾ ഇസ്ലാം ആണ് ആദ്യത്തെ വിജയി. ഒരു കാർ ഗാരേജിലാണ് 33 വയസ്സുകാരനായ ഇസ്ലാം ജോലി ചെയ്യുന്നത്.

രണ്ടു വർഷമായി സ്ഥിരമായി എല്ലാ മാസവും അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. സംഘമായാണ് ടിക്കറ്റ് എടുക്കാറ്.

ആദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്ന് ഇസ്ലാം പറയുന്നു. സമ്മാനത്തുക സംഘം വീതിച്ചെടുക്കും. തന്റെ പങ്ക് എന്തിനായിരിക്കും ഉപയോഗിക്കുക എന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെന്നും വിജയി പറഞ്ഞു.

ബംഗ്ലാദേശിൽ നിന്നു തന്നെയാണ് രണ്ടാമത്തെ വിജയിയും. യു.എ.ഇയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന 46 വയസ്സുകാരനായ മുഹമ്മദ് അംദാദ് ആണ് വിജയി. അൽ എയ്നിലെ സ്റ്റോറിൽ നിന്നും എല്ലാ മാസവും അദ്ദേഹം ടിക്കറ്റ് വാങ്ങാറുണ്ട്. ബിസിനസ് പങ്കാളികളായ രണ്ടു പേർക്കൊപ്പമാണ് ഗെയിമിൽ പങ്കെടുക്കാറ്.

ആദ്യ നമ്പർ 0 ആണെന്ന് താൻ ഉറപ്പുവരുത്തുമെന്ന് മുഹമ്മദ് പറയുന്നു. വിജയത്തേക്കാൾ ബിഗ് ടിക്കറ്റ് നൽകുന്ന പ്രതീക്ഷയിലാണ് താൻ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമ്മാനത്തുക ബിസിനസിൽ തന്നെ നിക്ഷേപിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

മൂന്നാമത്തെ വിജയി അർമീനിയയിൽ നിന്നുള്ള 59 വയസ്സുകാരനായ റാഫേൽ തോപാലിയാൻ ആണ്. യു.എ.ഇയിൽ 26 വർഷമായി അദ്ദേഹം താമസിക്കുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും താൻ ടിക്കറ്റ് എടുത്ത് തുടങ്ങിയെന്നാണ് അദ്ദേഹം പറയുന്നത്. അതിലൂടെ ആദ്യ വിജയവും സ്വന്തമായി.

“ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ ആദ്യം കണ്ണുടക്കിയ ടിക്കറ്റ് തന്നെ തെരഞ്ഞെടുത്തു. സാധാരണ ഞാൻ സമയമെടുത്താണ് നമ്പർ എടുക്കാറ്. ഇത്തവണ ഇത് എടുക്കാൻ തോന്നി. ആദ്യമായാണ് ജീവിതത്തിൽ ഞാൻ എന്തെങ്കിലും സമ്മാനം വിജയിക്കുന്നത്. റിച്ചാർഡ് വിളിച്ചപ്പോൾ എന്തു പറയണമെന്ന് അറിയാതെ വന്നു.” – വിജയി തന്റെ അനുഭവം പങ്കുവെക്കുന്നു.

മകളുടെ ഭാവിക്കായി ഒരു പങ്ക് മാറ്റിവെക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ഈ ആഴ്ച്ചയിലെ അവസാനത്തെ വിജയി ബംഗ്ലാദേശിൽ നിന്നാണ്. മുഹമ്മദ് ഹരുണുർ ആണ് വിജയി. ടിക്കറ്റ് നമ്പർ 083279.

ജൂലൈ മാസം 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ഓഗസ്റ്റ് മൂന്നിനാണ് ഡ്രോ. അഞ്ച് പേർക്ക് 100,000 ദിർഹവും നേടാം.

വീക്കിലി ഡ്രോകൾ മൂന്നെണ്ണം കൂടെ ബാക്കിയുണ്ട്. വിജയികൾക്ക് 25,000 ദിർഹം വീതം ലഭിക്കും.

ദി ബിഗ് സ്പിൻ കളിക്കാനും അവസരമുണ്ട്. വിജയികളാകുന്ന മൂന്നു പേരെ ഓഗസ്റ്റ് 3-ന് ലൈവ് ഡ്രോയിൽ അറിയാം. ഇവർ സെപ്റ്റംബർ 3-ന് ഗെയിം കളിക്കും. 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരമാണ് ലഭിക്കുക.

ഡ്രീം കാർ പ്രൊമോഷനും തുടരും. രണ്ടു വാഹനങ്ങളാണ് സമ്മാനം. ഓഗസ്റ്റ് 3-ന് മസെരാറ്റി ഗ്രെക്കാലെ, സെപ്റ്റംബർ 3-ന് ലാൻഡ്റോവർ ഡിഫൻഡർ എന്നിവയാണ് സമ്മാനങ്ങൾ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂസഫലി അല്ലാതെ മറ്റാര്! മലയാളികൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കും; ഗോൾഡൻ വിസയുമായി കുവൈത്ത്, ആദ്യം സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ
സ്വപ്നം യാഥാർത്ഥ്യമായി: മലയാളി ടെക്നീഷ്യന് ദി യു.എ.ഇ ലോട്ടറിയിലൂടെ 30 മില്യൺ ദിർഹം