
കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളിയായ എൽദോ മാത്യുവിന് ബിഗ് ടിക്കറ്റ് സെപ്റ്റംബർ മാസത്തെ മൂന്നാമത്ത ഇ-ഡ്രോയൽ 25,000 ദിർഹം സമ്മാനം. എട്ട് വർഷമായി എൽദോ കുവൈത്തിലുണ്ട്. സുഹൃത്തുക്കളായ 25 പേർക്കൊപ്പമാണ് ഈ 30 വയസ്സുകാരൻ ടിക്കറ്റ് എടുത്തത്.
"ഞങ്ങൾക്ക് ഇത് സന്തോഷ നിമിഷമാണ്. ഒരുമിച്ചാണ് പങ്കെടുത്തത്. ഇപ്പോൾ ഒരുമിച്ച് വിജയിച്ചു. അത് നല്ലൊരു അനുഭവമായി കാണുന്നു." എൽദോ പറഞ്ഞു.
സമ്മാനത്തുക എല്ലാവരും തുല്യമായി വീതിക്കുമെന്ന് എൽദോ പറയുന്നു. തനിക്ക് ലഭിച്ച പങ്ക് എന്തു ചെയ്യുമെന്നതിൽ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നാല് പേരാണ് ഈ ആഴ്ച്ചത്തെ ഇ-ഡ്രോയിൽ വിജയികളായത്.
തമിഴ്നാട്ടിൽ നിന്നുള്ള 41 വയസ്സുകാരനായ മെഷീൻ ഓപ്പറേറ്റർ അയ്യാലു സ്വാമിക്കും സമ്മാനമുണ്ട്. അദ്ദേഹം 15 വർഷമായി യു.എ.ഇയിൽ തന്നെയാണ് ഉള്ളത്.
ഇടയ്ക്ക് തനിച്ചും സംഘത്തോടൊപ്പവും ചേർന്ന് അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. ഇത്തവണ തനിച്ചാണ് ടിക്കറ്റ് എടുത്തത്. നാട്ടിലുള്ള കുടുംബത്തിന് വേണ്ടി സമ്മാനത്തുക ചെലവഴിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
മൂന്നാമത്തെ വിജയി ബംഗ്ലദേശിൽ നിന്നുള്ള മുഹമ്മദ് ഷഹദത്ത് ആണ്. അദ്ദേഹം അബുദാബിയിലാണ് 16 വർഷമായി താമസിക്കുന്നത്. ഇതിന് മുൻപ് മൂന്നോ നാലോ തവണ മാത്രമേ അദ്ദേഹം ടിക്കറ്റ് എടുത്തിട്ടുള്ളൂ. സുഹൃത്തുക്കളായ 13 പേർക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. ആദ്യം കണ്ട നമ്പർ തെരഞ്ഞെടുക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. സമ്മാനത്തുക തുല്യമായി വീതിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. സ്വന്തം പങ്ക് കുടുംബത്തിനായി ചെലവഴിക്കും.
ഈ ആഴ്ച്ചയിലെ നാലാമത്തെ വിജയിയും ബംഗ്ലദേശിൽ നിന്നു തന്നെയാണ്. പെയിന്റിങ് തൊഴിലാളിയായ അബുൽ ബഷറാണ് വിജയി. അദ്ദേഹം 34 വർഷമായി ഷാർജയിലാണ് ജീവിക്കുന്നത്. സഹോദരനാണ് ഡ്രോയിൽ പങ്കെടുക്കാൻ ബഷറിനെ പ്രചോദിപ്പിച്ചത്. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
സെപ്റ്റംബറിൽ 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ലൈവ് ഡ്രോ ഒക്ടോബർ 3-നാണ്.
അഞ്ച് വിജയികൾക്ക് 1.95 മില്യൺ ദിർഹം സമാശ്വാസ സമ്മാനമായി ലഭിക്കും. ഒരു വിജയിക്ക് 1 മില്യൺ ദിർഹം, മറ്റൊരാൾക്ക് 500,000 ദിർഹം, മൂന്നാമത്തെയാൾക്ക് 250,000 ദിർഹം, രണ്ടു പേർക്ക് 100,000 ദിർഹം വീതം എന്നിങ്ങനെയാണ് സമ്മാനങ്ങൾ.
ദി ബിഗ് സ്പിന്നും തുടരും. സെപ്റ്റംബറിൽ ടിക്കറ്റെടുക്കുന്ന എല്ലാവരും ബിഗ് സ്പിൻ യോഗ്യത നേടും. മൂന്നു പേർക്കാണ് നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ ബിഗ് സ്പിൻ കളിക്കാനാകുക. 1 മില്യൺ ദിർഹം വരെ നേടാനാകും.
ഇ-ഡ്രോകളും തുടരും. നാല് പേർക്ക് ഓരോ ആഴ്ച്ചയും 25,000 ദിർഹം വീതം നേടാനാണ് അവസരം.
ഡ്രീം കാർ ഒക്ടോബർ 3-ന് നിസ്സാൻ പട്രോൾ, നവംബർ 3-ന് റേഞ്ച് റോവർ വെലാർ എന്നിവയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam