കുവൈത്തിൽ ഗാർഹിക പീഡന കേസുകളിൽ 36 ശതമാനം കുറവ്; ആറുമാസത്തിനിടെ 365 കേസുകൾ കുറഞ്ഞു

Published : Sep 27, 2026, 05:42 PM IST
kuwait sea

Synopsis

കുവൈത്തിൽ പുതിയ ഗാർഹിക പീഡന സംരക്ഷണ നിയമം നടപ്പിലാക്കിയതിന് പിന്നാലെ കേസുകളിൽ 36 ശതമാനത്തിന്റെ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കുട്ടികൾക്കും ദുർബലർക്കും എതിരായ പീഡന കേസുകളിൽ ഒത്തുതീർപ്പ് അനുവദിക്കാത്ത പുതിയ നിയമമാണ് ഈ മാറ്റത്തിന് കാരണം. കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് നീതിന്യായ മന്ത്രി വ്യക്തമാക്കി.

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക പീഡന കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി നീതിന്യായ മന്ത്രി നാസർ അൽ സുമൈത്ത് അറിയിച്ചു. പുതിയ ഗാർഹിക പീഡന സംരക്ഷണ നിയമം നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യ ആറുമാസത്തിനിടെ പബ്ലിക് പ്രോസിക്യൂഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 36 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

2025-ൽ ഇതേ കാലയളവിൽ 1,011 കേസുകൾ രജിസ്റ്റർ ചെയ്തിരുന്ന സ്ഥാനത്ത്, 2026 മാർച്ച് 15 മുതൽ സെപ്റ്റംബർ 13 വരെ 646 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആകെ 365 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. 2026-ലെ 11-ാം നമ്പർ നിയമപ്രകാരം കുട്ടികൾക്കും മറ്റ് ദുർബല വിഭാഗങ്ങൾക്കും എതിരായ ചില ഗാർഹിക, ലൈംഗിക പീഡന കേസുകളിൽ പരാതി പിൻവലിക്കാനോ ഒത്തുതീർപ്പിലൂടെ കേസ് അവസാനിപ്പിക്കാനോ മാപ്പ് നൽകാനോ അനുവാദമില്ല.

പുതിയ നിയമത്തിന്‍റെ സ്വാധീനമാണ് കേസുകളുടെ എണ്ണം കുറയാൻ കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് ഗാർഹിക പീഡനം പൂർണമായും അവസാനിച്ചുവെന്നതിന്റെ സൂചനയല്ലെന്നും കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്; ആശുപത്രിയിലെത്തി കണ്ട് ആഭ്യന്തര മന്ത്രി
കടയിലെ ജീവനക്കാർക്ക് നേരെ പണം എറിയുന്ന പ്രവാസിയുടെ വീഡിയോ വൈറലായി; ഒമാനിൽ അന്വേഷണം തുടങ്ങി പൊലീസ്