
ബിഗ് ടിക്കറ്റ് സീരീസ് 287ൽ സമ്മാനം നേടി അഞ്ച് ഇന്ത്യക്കാർ. ആകെ 19.5 ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്.
പ്രകാശൻ തെമളിപ്രമ്പിൽ
ഇന്ത്യക്കാരനായ പ്രകാശൻ നിലവിൽ സൗദി അറേബ്യയിലാണ് താമസം. അദ്ദേഹം വാങ്ങിയ 052606 എന്ന ടിക്കറ്റ് നമ്പറിനാണ് 1 ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചത്.
പരഭുരാം യാദവ്
രാജസ്ഥാനിൽ നിന്നുള്ള 45-കാരനായ പരഭുരാം യാദവ് ഷാർജയിലെ ഒരു മാർബിൾ കമ്പനിയിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ 20 വർഷമായി യു.എ.ഇയിൽ താമസിക്കുന്ന അദ്ദേഹം സ്ഥിരമായി ഓൺലൈനായി ബിഗ് ടിക്കറ്റ് വാങ്ങിവരികയായിരുന്നു.
1 ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചത് അത്ഭുതകരമായ അനുഭവമാണ് എന്നാണ് അദ്ദേഹം പറയുന്നത്. സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും അടുത്ത ഡ്രോയിലും പങ്കെടുക്കുമെന്ന് യാദവ് വ്യക്തമാക്കി.
ശരദ് കുമാർ സിംഗ്
ഉത്തർപ്രദേശ് സ്വദേശിയായ 44-കാരൻ ശരദ് കുമാർ സിംഗ് ഒരു സോഫ്റ്റ്‌വെയർ കൺസൾട്ടന്റാണ്. 2014 മുതൽ യു.എ.ഇയിൽ താമസിക്കുന്ന അദ്ദേഹം രണ്ടര വർഷം മുമ്പ് സുഹൃത്തുക്കളിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. തുടർന്ന് എല്ലാ മാസവും ടിക്കറ്റുകൾ വാങ്ങിവരികയായിരുന്നു.
ഇതാദ്യമായാണ് അദ്ദേഹം വിജയിക്കുന്നത്. 2.5 ലക്ഷം ദിർഹമാണ് സമ്മാനം. സമ്മാനത്തുക തന്റെയും ഭാര്യയുടെയും ഭാവിക്കായി നിക്ഷേപിക്കാനാണ് തീരുമാനം. യു.എ.ഇയിൽ തുടരുന്നിടത്തോളം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജിനോയ് കുമാർ
കേരളത്തിൽ നിന്നുള്ള 42-കാരനായ ജിനോയ് കുമാർ ഷാർജയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്നു. കുടുംബത്തോടൊപ്പം കഴിഞ്ഞ 20 വർഷമായി യു.എ.ഇയിൽ താമസിക്കുന്ന അദ്ദേഹം 20 സുഹൃത്തുക്കളടങ്ങുന്ന സംഘത്തോടൊപ്പം എല്ലാ മാസവും ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറുണ്ട്.
അവരുടെ ആദ്യ വിജയമാണിത്. 5 ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്. വിജയം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ഒരു അവധിക്കാല യാത്ര പോകാൻ തയ്യാറെടുക്കുകയാണ് ജിനോയ്.
കിഷോരേഷ് റൗട്ട്
10 ലക്ഷം ദിർഹം സമ്മാനമായി നേടിയ റാഞ്ചി സ്വദേശിയും 60-കാരനുമായ കിഷോരേഷ് റൗട്ട് യു.എ.ഇയിൽ കുടുംബത്തോടൊപ്പം കഴിഞ്ഞ 18 വർഷമായി താമസിക്കുന്ന ഒരു ബിസിനസുകാരനാണ്.
അബുദാബി വിമാനത്താവളത്തിലൂടെയുള്ള യാത്രകളിലൂടെയാണ് അദ്ദേഹം ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിയുന്നത്. സ്ഥിരമായി ടിക്കറ്റുകൾ വാങ്ങിത്തുടങ്ങിയിട്ട് രണ്ട് വർഷമേ ആയിരുന്നുള്ളു. ഇതാണ് ആദ്യ വിജയം.
ടിക്കറ്റ് തിരഞ്ഞെടുക്കുന്നതിൽ ഒരു ചെറിയ വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു. "ടിക്കറ്റ് നമ്പറിലെ അക്കങ്ങളുടെ ആകെ തുക അഞ്ച് ആകണമെന്ന് ഞാൻ ശ്രദ്ധിക്കുമായിരുന്നു. ഇത്തവണ അത് ഫലിച്ചു," അദ്ദേഹം പറഞ്ഞു.
മകളുടെ വിവാഹത്തിനായി സമ്മാനത്തുക വിനിയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
വിജയിക്കുന്നത് വരെ റാഫിൾ ഡ്രോകളിൽ വിശ്വാസമില്ലാതിരുന്ന മകൾ ഉൾപ്പെടെ പലരും അദ്ദേഹത്തെക്കൊണ്ട് ടിക്കറ്റ് എടുപ്പിച്ച് തുടങ്ങി എന്നാണ് റൗട്ട് പറയുന്നത്. "ഞാൻ ഇതിനകം നാല് ടിക്കറ്റുകൾ വാങ്ങി. സഹപ്രവർത്തകരും അവരുടെ പേരിൽ വാങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഒരുമിച്ച് ഗ്രൂപ്പായി പങ്കെടുക്കാൻ തീരുമാനിച്ചു," അദ്ദേഹം പറഞ്ഞു.
ജൂണിൽ കൂടുതൽ സമ്മാനാവസരങ്ങൾ
ജൂലൈ 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ ഒരാൾക്ക് 2.5 കോടി ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് ലഭിക്കും. കൂടാതെ അഞ്ച് പേർക്ക് വീതം 10 ലക്ഷം ദിർഹം വീതവും സമ്മാനമായും ലഭിക്കും.
പ്രതിവാര ഇ-ഡ്രോകളിലൂടെ നാല് വിജയികൾക്ക് വീതം 25,000 ദിർഹം സമ്മാനമായി ലഭിക്കും.
ജൂൺ മാസത്തിൽ ഒരു ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് "ദി ബിഗ് സ്പിൻ" മത്സരത്തിലും പങ്കെടുക്കാം. ജൂലൈ 3-ന് മൂന്ന് പേരെ തിരഞ്ഞെടുക്കുകയും അവർ ഓഗസ്റ്റ് 3-ന് നടക്കുന്ന മത്സരത്തിൽ പങ്കെടുത്ത് പരമാവധി 10 ലക്ഷം ദിർഹം വരെ നേടാനുള്ള അവസരം ലഭിക്കുകയും ചെയ്യും.
ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ പ്രമോഷനും തുടരുകയാണ്. ജൂലൈ 3-ന് BMW X6-ഉം ഓഗസ്റ്റ് 3-ന് Maserati Grecale-ഉം സമ്മാനമായി നൽകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam