റിയാദിൽ ഭിക്ഷാടനം നടത്തിയ അഞ്ച് പ്രവാസികൾ അറസ്റ്റിൽ

Published : Jun 13, 2026, 10:51 AM IST
 five expatriates arrested

Synopsis

റിയാദിൽ ഭിക്ഷാടനം നടത്തിയ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. രാജ്യത്ത് നിന്ന് ഭിക്ഷാടനം പൂർണ്ണമായും തുടച്ചുനീക്കാനുള്ള സുരക്ഷാ വകുപ്പുകളുടെ കർശനമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി.

റിയാദ്: റിയാദ് നഗരത്തിൽ ഭിക്ഷാടനം നടത്തിവന്ന അഞ്ച് ബംഗ്ലാദേശ് സ്വദേശികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവർ ഭിക്ഷാടനം പ്രധാന തൊഴിലായി സ്വീകരിച്ചവരാണെന്നും ഇവർക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായും റീജ്യനൽ പൊലീസ് സ്ഥിരീകരിച്ചു.

രാജ്യത്ത് നിന്ന് ഭിക്ഷാടനം പൂർണ്ണമായും തുടച്ചുനീക്കാനുള്ള സുരക്ഷാ വകുപ്പുകളുടെ കർശനമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി. യാചന പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം പബ്ലിക് സെക്യൂരിറ്റി വിഭാഗം രാജ്യവ്യാപകമായി ശക്തമായ ക്യാമ്പയിനാണ് നടത്തിവരുന്നത്. ഇതിന്‍റെ ഭാഗമായി റിയാദിലും പരിശോധനകൾ വരും ദിവസങ്ങളിൽ കർശനമാക്കും.

പൊതുജനങ്ങൾക്ക് നിർദ്ദേശം

പൊതുജനങ്ങൾ തങ്ങളുടെ കാരുണ്യഹസ്തങ്ങളും സംഭാവനകളും യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ള അർഹരായ ആളുകളിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇതിനായി രാജ്യത്ത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം ധനസഹായങ്ങൾ കൈമാറാൻ പബ്ലിക് സെക്യൂരിറ്റി വിഭാഗം ഓർമ്മിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാൻ തീരത്ത് കപ്പലിന് നേരെ അമേരിക്കൻ ആക്രമണം, മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം
55കാരൻ നടന്നെത്തിയത് ഇന്ത്യയിൽ, നോമാൻസ് ലാൻഡിൽ കുടുങ്ങി, തിരികെ വിടാനുള്ള ശ്രമത്തിനിടെ ബംഗ്ലാദേശ് അതിർത്തിയിൽ സേനകൾക്കിടയിൽ തർക്കം