
ബിഗ് ടിക്കറ്റിന്റെ ഒക്ടോബർ മാസത്തെ രണ്ടാമത്തെ ഇ-ഡ്രോയിൽ 200 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടി നേടിയ നാലു പേരിൽ മലയാളിയും. അജ്മാനിൽ താമസിക്കുന്ന ബിസിനസ്സുകാരനായ ബ്രിജേഷ് ഭാസ്കരനാണ് വിജയിയായ മലയാളി.
ആറ് സുഹൃത്തുക്കൾ സംഘമായി എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് ബ്രിജേഷ് വിജയിയായത്. മൂന്നു വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്.
“റാൻഡമായി എടുത്ത ടിക്കറ്റാണിത്. ഒട്ടും വിശ്വാസം വന്നില്ല. വളരെ സന്തോഷം തോന്നുന്നു.” – ബ്രിജേഷ് പ്രതികരിച്ചു.
സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് പറഞ്ഞ വിജയി, തന്റെ പങ്ക് എങ്ങനെ ഉപയോഗിക്കണം എന്നതിൽ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നും പറഞ്ഞു.
ഇന്ത്യയിൽ നിന്നും മറ്റൊരു വിജയികൂടെ ഇത്തവണ സമ്മാനം നേടിയിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നുള്ള മണികണ്ഠ അദബലയാണ് വിജയി. നാലു വർഷമായി ദുബായിലാണ് അദ്ദേഹം താമസിക്കുന്നത്.
സുഹൃത്തിന്റെ കൂടെയാണ് സ്ഥിരമായി അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നത്.
“ഞങ്ങൾ വിജയിച്ചു എന്നതിൽ വലിയ സന്തോഷം തോന്നുന്നു. ഇതൊരു വല്ലാത്ത സർപ്രൈസ് ആയിപ്പോയി. സമ്മാനം എന്ത് ചെയ്യണമെന്നതിൽ ഞങ്ങൾക്ക് ഇതുവരെ പ്ലാനുകളൊന്നുമില്ല. ഒരുമിച്ച് തീരുമാനമെടുക്കും.” – അദ്ദേഹം പറഞ്ഞു.
ഫിലിപ്പീൻസിൽ നിന്നുള്ള അലോഹ അബെൽഗസ് ആണ് മൂന്നാമത്തെ വിജയി. ആദ്യമായി എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് അവർക്ക് സമ്മാനം ലഭിച്ചത്. സ്ഥിരമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്ന ഭർത്താവാണ് മത്സരത്തിൽ പങ്കെടുക്കാൻ അവർക്ക് പ്രചോദനമായത്.
“ഞാൻ ഒന്നും ഇതിന് മുൻപ് വിജയിച്ചിട്ടില്ല. എനിക്ക് ഭാഗ്യമുണ്ടെന്ന് തോന്നിയിട്ടേയില്ല. ഇപ്പോൾ, സത്യമായും വിശ്വസിക്കാനാകുന്നില്ല.” – അലോഹ പറഞ്ഞു.
കൃത്യ സമയത്താണ് തനിക്ക് സമ്മാനം ലഭിച്ചതെന്ന് അലോഹ പറയുന്നു. കഴിഞ്ഞ 20 വർഷമായി അവർ ഫിലിപ്പീൻസിൽ ക്രിസ്മസ് ആഘോഷിക്കാൻ പോയിട്ടില്ല. ഈ സമ്മാനം ലഭിച്ചതോടെ കുടുംബത്തോടൊപ്പം ക്രിസ്മസ് എന്ന ആഗ്രഹം സാധ്യമാക്കാൻ അലോഹയ്ക്ക് കഴിയും.
സമ്മാനത്തുക വിമാന ടിക്കറ്റിന് വേണ്ടി ഉപയോഗിക്കാനാണ് അലോഹയുടെ തീരുമാനം.
ഈ ആഴ്ച്ചയിലെ അവസാനത്തെ വിജയി പാകിസ്ഥാനിൽ നിന്നുള്ള ജോനതൻ ജാവേദ് ആണ്. പത്ത് വർഷമായി അബുദാബിയിലാണ് അദ്ദേഹം താമസിക്കുന്നത്. ഏഴ് സഹപ്രവർത്തകർക്കൊപ്പമാണ് ജാവേദ് ബിഗ് ടിക്കറ്റ് എടുത്തത്.
ഒക്ടോബറിൽ ഗ്രാൻഡ് പ്രൈസ് ആയി 25 മില്യൺ ദിർഹം നേടാനാണ് അവസരം. നവംബർ മൂന്നിനാണ് ലൈവ് ഡ്രോ. അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാം. നവംബർ 3-ന് തന്നെയാണ് ഡ്രോ.
ഒക്ടോബറിൽ വീക്കിലി ഡ്രോകളിലൂടെ നാല് വിജയികൾക്ക് 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികളാണ് ലഭിക്കുക.
ഒക്ടോബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും മൂന്നു പേർക്ക് ബിഗ് സ്പിൻ കളിക്കാം. നവംബർ 3-ന് ലൈവ് ഡ്രോയിൽ മൂന്നു പേരെ പ്രഖ്യാപിക്കും. ഡിസംബർ 3-നാണ് അവർക്ക് ബിഗ് സ്പിന്നിൽ കളിക്കാൻ അവസരം. 1 മില്യൺ ദിർഹം വരെ സമ്മാനം നേടാം.
രണ്ട് ഡ്രീം കാറുകളും ഈ മാസമുണ്ട്. റേഞ്ച് റോവർ വെലാർ (നവംബർ 3), നിസ്സാൻ പട്രോൾ (ഡിസംബർ 3) എന്നിവയാണ് കാറുകൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam