ബിഗ് ടിക്കറ്റ് - 200 ഗ്രാം സ്വർണ്ണം സമ്മാനം നേടി മലയാളി ഡ്രൈവർ

Published : Mar 23, 2026, 05:56 PM IST
Big Ticket

Synopsis

മൂന്ന് ഇന്ത്യൻ പ്രവാസികൾക്ക് സ്വർണ്ണം സമ്മാനം.

മാർച്ച് മാസത്തിലെ രണ്ടാമത്തെ ഇ-ഡ്രോയിൽ 200 ഗ്രാം 24 കാരറ്റ് സ്വർണ്ണം നേടിയ നാല് വിജയികളെ പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്.

വിജയികളിൽ ഒരാൾ മലയാളിയാണ്. ദുബായിൽ 23 വർഷമായി താമസിക്കുന്ന അൻസാർ പൂക്കുഞ്ഞാണ് വിജയി. ഡ്രൈവറാണ് അൻസാർ. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

“വളരെ ത്രിൽ അടിപ്പിക്കുന്ന വിജയമാണിത്. ഒരുപാട് നാളായി ശ്രമിക്കുന്നുണ്ട്. അവസാനം വിജയം ലഭിച്ചതിൽ സന്തോഷം.“ - അദ്ദേഹം പ്രതികരിച്ചു.

മറ്റു വിജയികളിൽ രണ്ടു പേർ ഇന്ത്യൻ പ്രവാസികളാണ്. നാലാമത്തെ വിജയി പലസ്തീനിൽ നിന്നുള്ളയാളാണ്.

ഓൺലൈനായാണ് ഇന്ത്യയിൽ നിന്നുള്ള ഒരു വിജയി മെറിൽ മേരി വിൽസൺ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. ടിക്കറ്റ് നമ്പർ 125418.

തമിഴ് നാട്ടിൽ നിന്നുള്ള രാംകി നടരാജനാണ് മറ്റൊരു വിജയി. അദ്ദേഹം ഒമാനിലാണ് ജോലിനോക്കുന്നത്. സുഹൃത്തുക്കളായ 20 പേരോടൊപ്പം ചേർന്നാണ് രാംകി ബിഗ് ടിക്കറ്റിന്റെ ഭാഗമായത്.

“കോൾ ലഭിച്ചപ്പോൾ ഞാൻ ഇന്ത്യയിലായിരുന്നു. അതൊരു വലിയ സർപ്രൈസ് ആണ്. ഞാൻ ഉടനെതന്നെ എന്റെ സംഘത്തെ അറിയിച്ചു.“ - രാംകി പറയുന്നു. സമ്മാനം തുല്യമായി വീതിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

പലസ്തീനിൽ നിന്നുള്ള വിജയി മുഹമ്മദ് അഷൂർ ആണ്. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നത്. സ്വർണ്ണം വിറ്റ് പണമാക്കി മാറ്റാനാണ് അഷൂർ ആഗ്രഹിക്കുന്നത്.

മാർച്ച് മാസം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നവർക്ക് ഏപ്രിൽ മൂന്നിന് നടക്കുന്ന ഡ്രോയിൽ 20 മില്യൺ ദിർഹം നേടാൻ അവസരം ലഭിക്കും. ഇതിന് പുറമെ അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടി വീതം ലഭിക്കും. ആഴ്ച്ച തോറുമുള്ള ഇ-ഡ്രോയിൽ വിജയിക്കുന്ന നാല് പേർക്കും സ്വർണ്ണക്കട്ടികൾ ലഭിക്കും.

ബിഗ് വിൻ മത്സരത്തിൽ പങ്കെടുക്കാൻ മാർച്ച് 24 വരെ അവസരമുണ്ട്. ഒറ്റത്തവണയായി രണ്ടോ അതിലധികമോ ബിഗ് ടിക്കറ്റുകൾ വാങ്ങി ഡ്രോയിൽ പങ്കെടുക്കാം. നാല് പേർക്ക് ഉറപ്പായ സമ്മാനങ്ങൾ ലഭിക്കും. 50,000 ദിർഹം മുതൽ 150,000 ദിർഹംവരെയാണ് സമ്മാനം. ഏപ്രിൽ ഒന്നിന് വിജയികളെ വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കും.

ഡ്രീം കാർ സീരീസിൽ ഏപ്രിൽ 3-ന് മസെരാറ്റി ഗ്രെക്കാലെ, മെയ് മൂന്നിന് ലാൻഡ് റോവർ ഡിഫൻഡർ എന്നിവയാണ് സമ്മാനങ്ങൾ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു
താമസസ്ഥലത്തെ മുറിയിൽ തീ ആളിപ്പടർന്നു, പുക ശ്വസിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം