
ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടി ഫിലിപ്പീൻസിൽ നിന്നുള്ള പ്രവാസി വനിത. നിസ്സാൻ പട്രോൾ കാർ നേടിയത് യു.എ.ഇയിൽ താമസിക്കുന്ന വസീം ഖാൻ.
സെക്രട്ടറിയായി മുൻപ് ജോലി നോക്കിയിരുന്ന 42 വയസ്സുകാരി ബെർണഡേറ്റ അസുസെനയാണ് ഗ്രാൻഡ് പ്രൈസ് വിജയി. ഒരു വർഷം മുൻപാണ് അവർ യു.എ.ഇയിൽ നിന്നും ഒരു സർജറിക്കായി നാട്ടിലേക്ക് മടങ്ങിയത്. അവരുടെ ഭർത്താവ് ഇപ്പോഴും യു.എ.ഇയിൽ ജോലി ചെയ്യുകയാണ്.
ബിഗ് ടിക്കറ്റിൽ 2017 മുതൽ പങ്കെടുക്കുന്നുണ്ടെന്ന് അവർ പറയുന്നു. 22 പേർക്കൊപ്പമാണ് ഗെയിമിൽ പങ്കെടുക്കാറ്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ഇത്തവണ ബെർണഡേറ്റയുടെ പേരിലെടുത്ത ടിക്കറ്റിലൂടെ സമ്മാനവും ലഭിച്ചു.
ഫിലിപ്പീൻസിലേക്ക് ബിഗ് ടിക്കറ്റിന്റെ ഫോൺകോൾ വന്നപ്പോൾ ബെർണഡേറ്റ ഉറക്കത്തിലായിരുന്നു. വീഡിയോകോളിലൂടെ പിന്നീട് ഭർത്താവ് തന്നെയാണ് സന്തോഷവാർത്ത അവരെ അറിയിച്ചത്.
“എന്നോട് ഒരു ദീർഘശ്വാസമെടുക്കാൻ ഭർത്താവ് പറഞ്ഞു. എന്നിട്ടാണ് വിജയിച്ചെന്ന് പറഞ്ഞത്. ഞാൻ ഒരു സ്വപ്നമാണ് ഇതെന്നാണ് കരുതിയത്. ഇപ്പോഴും എനിക്ക് വിശ്വസിക്കാനാകുന്നില്ല.” – അവർ പറയുന്നു.
സമ്മാനത്തുക സംഘത്തോടൊപ്പം തന്നെ വീതിക്കും. തനിക്ക് ലഭിച്ച പങ്ക് ഉപയോഗിച്ച് വീടിന്റെ കടം വീട്ടുമെന്നും അവർ പറയുന്നു.
വസീം ഖാന് കാർ സമ്മാനിച്ചത് 032021 എന്ന നമ്പറിലുള്ള ടിക്കറ്റാണ്.
ഒക്ടോബറിൽ ഗ്രാൻഡ് പ്രൈസ് ആയി 25 മില്യൺ ദിർഹം നേടാനാണ് അവസരം. നവംബർ മൂന്നിനാണ് ലൈവ് ഡ്രോ. അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാം. നവംബർ 3-ന് തന്നെയാണ് ഡ്രോ.
ഒക്ടോബറിൽ വീക്കിലി ഡ്രോകളിലൂടെ നാല് വിജയികൾക്ക് 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികളാണ് ലഭിക്കുക.
ഒക്ടോബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും മൂന്നു പേർക്ക് ബിഗ് സ്പിൻ കളിക്കാം. നവംബർ 3-ന് ലൈവ് ഡ്രോയിൽ മൂന്നു പേരെ പ്രഖ്യാപിക്കും. ഡിസംബർ 3-നാണ് അവർക്ക് ബിഗ് സ്പിന്നിൽ കളിക്കാൻ അവസരം. 1 മില്യൺ ദിർഹം വരെ സമ്മാനം നേടാം.
രണ്ട് ഡ്രീം കാറുകളും ഈ മാസമുണ്ട്. റേഞ്ച് റോവർ വെലാർ (നവംബർ 3), നിസ്സാൻ പട്രോൾ (ഡിസംബർ 3) എന്നിവയാണ് കാറുകൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam