ബിഗ് ടിക്കറ്റ്: മെയ് അവസാന ആഴ്ച്ച നറുക്കെടുപ്പിൽ വിജയികള്‍ നേടിയത് 5 ലക്ഷം ദിര്‍ഹം

Published : Jun 08, 2023, 02:48 PM IST
ബിഗ് ടിക്കറ്റ്: മെയ് അവസാന ആഴ്ച്ച നറുക്കെടുപ്പിൽ വിജയികള്‍ നേടിയത് 5 ലക്ഷം ദിര്‍ഹം

Synopsis

മെയ് അവസാന ആഴ്ച്ചയിലെ ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് ഇ-ഡ്രോ വിജയികളെ പ്രഖ്യാപിച്ചു

മെയ് അവസാന ആഴ്ച്ചയിലെ ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് ഇ-ഡ്രോ വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യ, ശ്രീലങ്ക, ലബനൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ളവര്‍ 100,000 ദിര്‍ഹം വീതമാണ് സ്വന്തമാക്കിയത്.

പദ്‍മാവതി

കേരളത്തിൽ നിന്നുള്ള 79 വയസ്സുകാരിയായ പദ്‍മാവതി ഒരു ലക്ഷം ദിര്‍ഹം നേടി. 2017 മുതൽ നാല് സുഹൃത്തുക്കള്‍ക്കൊപ്പം പദ്‍മാവതി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. വിജയത്തിൽ വലിയ സന്തോഷമുണ്ടെന്ന് അവര്‍ പ്രതികരിച്ചു. പ്രമോഷന്‍ തീരാന്‍ മിനിറ്റുകള്‍ അവശേഷിക്കവെയാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക കൊണ്ട് വീട് നവീകരിക്കുമെന്നാണ് പദ്‍മാവതി പറയുന്നത്.

ഗൗതം ബസു

ദുബായിൽ താമസിക്കുന്ന ബസു 64 വയസ്സുകാരനാണ്. 25 വര്‍ഷമായി ബസു യു.എ.ഇയിൽ സ്വന്തമായി ബിസിനസ് ചെയ്യുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ബസു ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. രണ്ടുവര്‍ഷമായി സ്ഥിരമായി ടിക്കറ്റും എടുക്കുന്നുണ്ട്. വ്യവസായത്തിൽ തന്നെ തനിക്ക് കിട്ടിയ സമ്മാനത്തുക നിക്ഷേപിക്കുമെന്ന് അദ്ദേഹം പറയുന്നു.

മുഹമ്മദ് ഷമീര്‍

ദുബായിൽ അഞ്ച് വര്‍ഷമായി കഫറ്റീരിയ നടത്തുകയാണ് 28 വയസ്സുകാരനായ മുഹമ്മദ് ഷമീര്‍. എല്ലാ മാസവും 14 സുഹൃത്തുക്കള്‍ക്കൊപ്പം ഷമീര്‍ ടിക്കറ്റെടുക്കാറുണ്ട്. സമ്മാനത്തുക എന്ത് ചെയ്യുമെന്ന് ഷമീര്‍ ഇനിയും തീരുമാനിച്ചിട്ടില്ല. സ്ഥിരമായി ടിക്കറ്റെടുക്കാനാണ് ബാക്കിയുള്ളവര്‍ക്ക് ഷമീര്‍ നൽകുന്ന ഉപദേശം.

ജൂൺ മാസം റാഫ്ൾ ടിക്കറ്റെടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഇതിൽ മൂന്നു പേര്‍ക്ക് AED 100,000 വീതവും 20 പേര്‍ക്ക് AED 10,000 വീതവും നേടാം. ഇതേ ടിക്കറ്റിലൂടെ തന്നെ ഗ്രാൻഡ് പ്രൈസായ AED 15 മില്യണ്‍ നേടാനും കഴിയും. അല്ലെങ്കിൽ ജൂലൈ മൂന്നിന് ക്യാഷ് പ്രൈസുകളും നേടാം. ജൂൺ 30 വരെ ടിക്കറ്റുകള്‍ വാങ്ങാം. ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലൂടെയോ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ നിന്നോ ടിക്കറ്റുകള്‍ വാങ്ങാം.

June weekly e-draw dates:

Promotion 1: 1st – 8th June & Draw Date – 9th June (Friday)

Promotion 2: 9th - 15th June & Draw Date – 16th June (Friday)

Promotion 3: 16th – 22nd June & Draw Date-23rd June (Friday)

Promotion 4: 23rd – 30th June & Draw Date-1st July (Saturday)

*പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം