Big Ticket: ബി​ഗ് വിൻ വിജയികൾ നാല് പേരും ഇന്ത്യാക്കാർ; പങ്കിട്ടത് AED 500,000

Published : Sep 09, 2025, 11:15 AM IST
Big Ticket

Synopsis

The Big Win Contest വഴി ഇത്തവണ നാല് ഭാ​ഗ്യശാലികൾക്ക് സമ്മാനം.

Big Ticket സീരീസ് 278 ഡ്രോയുടെ ഭാ​ഗമായ The Big Win Contest വഴി ഇത്തവണ നാല് ഭാ​ഗ്യശാലികൾക്ക് സമ്മാനം. മൊത്തം AED 500,000 ആണ് ഇവർ പങ്കിട്ട സമ്മാനത്തുക.

ജോ​ഗേന്ദ്ര ജാം​ഗിർ - AED 140,000 Winner

രാജസ്ഥാനിൽ നിന്നുള്ള ജാം​ഗിർ 26 വർഷമായി ദുബായ് ന​ഗരത്തിലാണ് താമസം. അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലാണ്. അഞ്ച് വർഷം മുൻപാണ് അദ്ദേഹം ബി​ഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. അന്ന് മുതൽ ടിക്കറ്റും എടുക്കാറുണ്ട്.

സമ്മാനത്തുക എങ്ങനെ വിനിയോ​ഗിക്കണം എന്നതിൽ ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്ന് ​ജാം​ഗിർ പറയുന്നു. കുടുംബത്തോട് ആലോചിക്കുകയാണ്. ഇനിയും എന്തായാലും ബി​ഗ് ടിക്കറ്റ് കളിക്കും, ഭാ​ഗ്യം പരീക്ഷിക്കും എന്നതിൽ അദ്ദേഹത്തിന് സംശയങ്ങളില്ല.

ജിജു കുര്യൻ ജേക്കബ് - AED 130,000 Winner

ബോംബേയിൽ നിന്നുള്ള ജിജു, 18 വർഷമായി അബുദാബിയിലാണ് ജീവിക്കുന്നത്. എട്ട് വർഷം മുൻപാണ് ആദ്യമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നത്. പിന്നീട് അതൊരു പതിവായി മാറി. ഇപ്പോൾ ഭാര്യയും Big Ticket കളിക്കുന്നു.

ഇ-മെയിലും വെബ്സൈറ്റും പരിശോധിച്ചാണ് തനിക്ക് തന്നെയാണ് സമ്മാനം ലഭിച്ചതെന്ന് ജിജു ഉറപ്പിച്ചത്. സമ്മാനത്തുക ഉപയോ​ഗിച്ച് ഒരു വിനോദയാത്രയാണ് ജിജുവിന്റെ ആദ്യ പരി​ഗണന. കുറച്ചു തുക സൂക്ഷിച്ചു വെക്കാനും ബാക്കി സമൂഹത്തിനായി നൽകാനുമാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്.

ശരത് തളി പറമ്പത്ത് – AED 130,000 Winner

ഇന്ത്യക്കാരാണ് ശരത്. സ്റ്റോറിൽ നിന്നും എടുത്ത 278-028225 ടിക്കറ്റ് നമ്പറിലൂടെയാണ് അദ്ദേഹം വിജയം നേടിയത്.

സത്തർ മസീഹ – AED 100,000 Winner

ബെം​ഗലൂരുവിൽ നിന്നുള്ള ബിസിനസ്സുകാരനാണ് 48 വയസ്സുകാരനായ സത്തർ. ചിലപ്പോൾ തനിച്ചും അല്ലാത്തപ്പോൾ സുഹൃത്തുക്കൾക്കും ഒപ്പമാണ് സത്തർ Big Ticket കളിക്കുന്നത്. ഇത്തവണ തനിയെ എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഭാ​ഗ്യം വന്നത്. സമ്മാനത്തുക ഉപയോ​ഗിച്ച് ഒരു യൂറോപ്യൻ വെക്കേഷനാണ് സത്തർ ആ​ഗ്രഹിക്കുന്നത്.

അടുത്ത ഭാ​ഗ്യശാലി നിങ്ങളാകുമോ? ഇപ്പോൾ The Big Win Contest കളിക്കാം. സെപ്റ്റംബർ ഒന്ന് മുതൽ 24 വരെ ഒരുമിച്ച് രണ്ടോ അതിലധികമോ ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഇതിൽ പങ്കെടുക്കാം. ഒക്ടോബർ ഒന്നിന് ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ നാല് വിജയികളെ തിരിച്ചറിയാനാകും. ഇവർക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയുടെ ഭാ​ഗമാകാം. കൂടാതെ ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാൻ മത്സരിക്കാം. AED 50,000 മുതൽ AED 150,000 വരെയാണ് ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ.

ഈ മാസം ഒരു ഭാ​ഗ്യശാലി ​ഗ്രാൻഡ് പ്രൈസ് ആയി AED 20 million സ്വന്തമാക്കും. ഒക്ടോബർ മൂന്നിനാണ് ലൈവ് ഡ്രോ. ​ഗ്രാൻഡ് പ്രൈസിനൊപ്പം സമാശ്വാസ സമ്മാനമായി നാല് പേർക്ക് AED 50,000 വീതം ലഭിക്കും.

മാസം മുഴുവൻ ആവേശം നിലനിർത്താൻ Big Ticket വീക്കിലി ക്യാഷ് പ്രൈസുകളും നൽകുന്നുണ്ട്. സെപ്റ്റംബർ ഒന്ന് മുതൽ 30 വരെ ഓരോ ആഴ്ച്ചയും നാല് വിജയികൾ AED 50,000 വീതം നേടും.

ഈ മാസത്തെ Dream Car മത്സരത്തിൽ Range Rover Velar റേഞ്ച് റോവർ ഉണ്ട്. ഒക്ടോബർ മൂന്നിനാണ് ഡ്രോ. നവംബർ മൂന്നിന് നടക്കുന്ന ഡ്രോയിൽ Nissan Patrol കാറും നേടാം.

പ്രത്യേക ടിക്കറ്റ് ബണ്ടിലുകളും സെപ്റ്റംബറിൽ ലഭ്യമാണ്:

Big Ticket: Buy 2 tickets and get 2 free

Dream Car: Buy 2 tickets and get 3 free

ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ എത്താം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വാടകക്കെടുത്ത വണ്ടിയുമായി നടുറോഡിലൂടെ ചീറിപ്പാഞ്ഞ് വിനോദസഞ്ചാരി, കയ്യോടെ പൊക്കി ദുബൈ പൊലീസ്, വീഡിയോ
യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം