റിയാദ് വിമാനത്താവളത്തിൽ മൂന്ന് ദിവസമായി കുടുങ്ങിക്കിടന്ന മലയാളി യാത്രക്കാർക്ക് ആശ്വാസം. പലതവണ റീ-ഷെഡ്യൂൾ ചെയ്ത കോഴിക്കോട്ടേക്കുള്ള വിമാനം സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതിനെ തുടർന്ന് ഇന്ന് രാത്രി 11.45 ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു

റിയാദ്: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ റിയാദ് വിമാനത്താവളത്തിൽ മൂന്ന് ദിവസമായി കുടുങ്ങിക്കിടക്കുന്ന മലയാളി യാത്രക്കാർക്ക് ഒടുവിൽ ആശ്വാസം. വിമാനം ഇന്ന് രാത്രി 11.45 ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ദോഹയിൽ നിന്ന് റിയാദ് വഴി കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന വിമാനം സാങ്കേതിക കാരണങ്ങളാൽ മൂന്ന് തവണയാണ് റീ - ഷെഡ്യൂൾ ചെയ്തത്. ഇതേത്തുടർന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു സംഘം യാത്രക്കാർ കടുത്ത ദുരിതത്തിലായിരുന്നു. എന്നാൽ, തടസ്സങ്ങൾ നീങ്ങിയതായും വിമാനം ഇന്ന് രാത്രി 11.45 ന് പുറപ്പെടുമെന്നും അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player