
സെപ്റ്റംബറിലെ മൂന്നാമത്തെ Big Ticket ഇ-ഡ്രോയിൽ നാല് വിജയികൾ നേടിയത് 50,000 ദിർഹം വീതം. ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭാഗ്യശാലികൾ.
വിജയികളെ പരിചയപ്പെടാം:
കോണി തബലുജാൻ
കോണി, 53 വയസ്സുകാരിയാണ്. അബുദാബിയിൽ ഭർത്താവിനൊപ്പം കഴിഞ്ഞ 17 വർഷമായി താമസിക്കുന്നു. ഭാര്യയുടെ പേരിൽ ഭർത്താവാണ് വർഷങ്ങളായി ടിക്കറ്റ് എടുക്കുന്നത്. ഇത്തവണ, ഭാര്യയുടെ പേരിനൊപ്പം എട്ട് സഹപ്രവർത്തകർക്കും ചേർത്താണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്.
“ഇത്തവണ എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ ബിഗ് ടിക്കറ്റ് പാസ് വേഡ് മറന്നു. പകരം എന്റെ പേരിൽ ടിക്കറ്റെടുത്തു. കോൾ വന്നത് ഞാൻ അറിഞ്ഞില്ല, ജോലിയിലായിരുന്നു. പിന്നീട് കോൾ ലോഗ് നോക്കിയപ്പോൾ തോന്നി തട്ടിപ്പായിരിക്കുമെന്ന്. ഭർത്താവിന്റെ സഹപ്രവർത്തകരിൽ ഒരാളാണ് വെബ്സൈറ്റ് നോക്കി ശരിക്കും ഞാൻ തന്നെയാണ് വിജയിയെന്ന് തിരിച്ചറിഞ്ഞത്.”
സമ്മാനത്തുക തുല്യമായി സുഹൃത്തുക്കൾ വീതം വെക്കും. തങ്ങൾക്ക് ലഭിച്ച പങ്ക് ഉപയോഗിച്ച് ഒരു ലാപ് ടോപ് വാങ്ങാനാണ് കോണിയും ഭർത്താവും ആഗ്രഹിക്കുന്നത്.
ഷിജു
ദുബായിൽ 13 വർഷമായി ജീവിക്കുന്ന മലയാളി ബാർട്ടെൻഡർ ആണ് ഷിജു. സഹപ്രവർത്തകരായ 11 പേർക്കൊപ്പമാണ് ഷിജു ടിക്കറ്റ് എടുക്കാറ്. എല്ലാ മാസവും ടിക്കറ്റ് എടുക്കും. എട്ട് വർഷമായി തുടരുന്നതാണ് ഈ പതിവ്.
“ഈ കോൾ കാത്ത് ഒരുപാടായി കാത്തിരിക്കുന്നു. സമ്മാനത്തുക എല്ലാവരുമായി പങ്കിടും. ഇനിയും ബിഗ് ടിക്കറ്റ് കളിക്കാനാണ് എന്റെ പ്ലാൻ.” - അദ്ദേഹം പറയുന്നു.
പ്രജിൻ മാലത്ത്
സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്ന പ്രജിൻ 17 വർഷമായി ഖത്തറിൽ താമസിക്കുന്നു. നാല് മാസം മുമ്പ് സുഹൃത്തുക്കളിൽ നിന്നാണ് അദ്ദേഹം ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിഞ്ഞത്. അതിനുശേഷം എല്ലാ മാസവും ഒരുമിച്ച് ടിക്കറ്റ് വാങ്ങുന്നുമുണ്ട്.
"രാവിലെ ബിഗ് ടിക്കറ്റ് ടീം എന്നെ വിളിച്ചു, പക്ഷേ ഞാൻ ജോലി തിരക്കിലായിരുന്നത് കൊണ്ട് എടുത്തില്ല. അവർ വീണ്ടും വിളിച്ചപ്പോൾ, എനിക്ക് വിശ്വസിക്കാനായില്ല. അപ്പോൾ അവരെന്നോട് വെബ്‌സൈറ്റ് പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഞെട്ടിപ്പോയി! എന്ത് പറയണമെന്ന് പോലും എനിക്കറിയില്ല. ഇത്രയും വലിയ തുക നേടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.” – പ്രജിൻ പറഞ്ഞു.
ഫർഹാന അക്തർ എംഡി ഹരുൺ
ബംഗ്ലാദേശിൽ നിന്നുള്ള ഫർഹാന ഒരു റസ്റ്റോറന്റ് ഉടമയാണ്. കഴിഞ്ഞ 16 വർഷമായി അൽ ഐനിൽ കുടുംബത്തോടൊപ്പമാണ് താമസം. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റ് എൻട്രികൾ വാങ്ങുന്നുണ്ട്. ചിലപ്പോൾ ഒറ്റയ്ക്കും ചിലപ്പോൾ ഒരു സുഹൃത്തുമാണ് ടിക്കറ്റ് വാങ്ങാനുള്ള പിന്തുണ.
“ഇത്തവണ ഞാൻ എന്റെ ഭാര്യയുടെ പേരിലാണ് ടിക്കറ്റ് വാങ്ങിയത്. കോൾ ലഭിച്ചപ്പോൾ വളരെ സന്തോഷം തോന്നി. സമ്മാനത്തുക എന്റെ റസ്റ്റോറന്റിൽ തന്നെ നിക്ഷേപിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിലൂടെ സമൂഹത്തിന് അത് തിരികെ നൽകാനാകുമല്ലോ.”
ബിഗ് ടിക്കറ്റ് സെപ്റ്റംബർ പ്രൊമോഷൻ അവസാന ആഴ്ച്ചയിലേക്ക് കടക്കുകയാണ്. മൂന്ന് വീക്കിലി ഇ-ഡ്രോകളും പൂർത്തിയായി. ഇനി ഒരു ആഴ്ച്ച കൂടെയെ ബാക്കിയുള്ളൂ. ഗ്രാൻഡ് പ്രൈസ് ഡ്രോ നടക്കുക ഒക്ടോബർ മൂന്നിന് അബുദാബിയിലാണ്.
അതേസമയം ബിഗ് വിൻ മത്സരവും ഔദ്യോഗികമായി അവസാനിച്ചു. നാല് ഫൈനലിസ്റ്റുകളെ ഒക്ടോബർ ഒന്നിന് അറിയാം. ഗ്യാരണ്ടീഡ് പ്രൈസായി 50,000 മുതൽ 150,000 ദിർഹം വരെ നേടാനാകും.
ഈ മാസത്തെ Dream Car മത്സരത്തിൽ Range Rover Velar റേഞ്ച് റോവർ ഉണ്ട്. ഒക്ടോബർ മൂന്നിനാണ് ഡ്രോ. നവംബർ മൂന്നിന് നടക്കുന്ന ഡ്രോയിൽ Nissan Patrol കാറും നേടാം.
പ്രത്യേക ടിക്കറ്റ് ബണ്ടിലുകളും സെപ്റ്റംബറിൽ ലഭ്യമാണ്:
Big Ticket: Buy 2 tickets and get 2 free
Dream Car: Buy 2 tickets and get 3 free
ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ എത്താം.
The weekly E-draw dates:
Week 4: 24th – 30th September & Draw Date- 1st October (Wednesday)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ