
ബിഗ് ടിക്കറ്റ് സീരീസ് 291-ൽ അഞ്ച് ഇന്ത്യൻ പ്രവാസികൾ സമാശ്വാസ സമ്മാനമായി 1,950,000 ദിർഹം നേടി. വിജയികളിൽ രണ്ടു പേർ മലയാളികളാണ്.
പത്ത് വർഷമായി ഒമാനിൽ ജീവിക്കുന്ന അജിത് കുമാർ ആണ് വിജയിയായ ഒരു മലയാളി. ഡോക്യുമെന്റ് കൺട്രോളറായാണ് അദ്ദേഹം ജോലി ചെയ്യുന്നത്. സുഹൃത്തുക്കളായ പത്ത് പേർക്കൊപ്പമാണ് ഒരു ദശകമായി അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കുന്നത്.
250,000 ദിർഹം സമ്മാനം ലഭിച്ച ടിക്കറ്റ് തികച്ചും റാൻഡമായാണ് തെരഞ്ഞെടുത്തതെന്ന് അജിത് പറയുന്നു.
“ഒരുപാട് നാളായി ശ്രമിക്കുന്നതാണ്. വളരെ സന്തോഷം.” – അജിത് പറഞ്ഞു.
സുഹൃത്തുക്കൾ സമ്മാനത്തുക വീതിച്ചെടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്. തനിക്ക് ലഭിക്കുന്ന പങ്ക് എങ്ങനെ ഉപയോഗിക്കണം എന്നതിൽ അജിത് ഇനിയും തീരുമാനമെടുത്തിട്ടില്ല.
മലയാളിയായ എൻജിനീയർ മുഹമ്മദ് ഇജാസ് സി.യാണ് രണ്ടാമത്തെ വിജയി. അദ്ദേഹം നേടിയത് 100,000 ദിർഹമാണ്. ഏഴ് വർഷമായി അജ്മാനിൽ ആണ് ഈ 30 വയസ്സുകാരൻ താമസിക്കുന്നത്. ആറ് മാസം മുൻപാണ് ആദ്യമായി മുഹമ്മദ് ഇജാസ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. സുഹൃത്തുക്കളായ പത്തു പേരും ഒപ്പം ചേർന്നു.
മകന്റെ പിറന്നാൾ ദിനവും വർഷവും ചേർത്തുള്ള ടിക്കറ്റ് നമ്പറാണ് ഇജാസ് തെരഞ്ഞെടുത്തത്.
“സംഘത്തിലെ എല്ലാവരും ഹാപ്പിയാണ്. എല്ലാവർക്കും ഈ വിജയം ഒരു പ്രതീക്ഷ തരുന്നുണ്ട്. അതാണ് ഇതിനെ പ്രത്യേകതയുള്ളതാക്കുന്നത്.” – ഇജാസ് പറയുന്നു.
മറ്റൊരു ഇന്ത്യൻ പ്രവാസി സുനിൽ കുമാർ 1 മില്യൺ ദിർഹം നേടി. ടിക്കറ്റ് നമ്പർ 098059.
നാലാമത്തെ വിജയി 500,000 ദിർഹം നേടിയ കുൽവന്ത് സിങ് ആണ്. പഞ്ചാബിൽ നിന്നുള്ള ട്രക്ക് ഡ്രൈവറായ അദ്ദേഹം ദുബായിലാണ് 2008 മുതൽ താമസിക്കുന്നത്.
രണ്ടു വർഷം മുതലാണ് അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയത്. ഒപ്പം അഞ്ച് സുഹൃത്തുക്കളുമുണ്ട്.
സമ്മാനത്തുക എല്ലാവരും തുല്യമായി വീതിക്കുമെന്ന് അദ്ദേഹം പറയുന്നു. തനിക്ക് ലഭിച്ച പങ്ക് കുടുംബത്തിനായി ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
സമാശ്വാസ സമ്മാനം നേടിയ അവസാനത്തെ വിജയി സെത്വാൻ കുമാർ ആണ്. 100,000 ദിർഹമാണ് അദ്ദേഹം സ്വന്തമാക്കിയത്. ടിക്കറ്റ് നമ്പർ 320975.
ഒക്ടോബറിൽ ഗ്രാൻഡ് പ്രൈസ് ആയി 25 മില്യൺ ദിർഹം നേടാനാണ് അവസരം. നവംബർ മൂന്നിനാണ് ലൈവ് ഡ്രോ. അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാം. നവംബർ 3-ന് തന്നെയാണ് ഡ്രോ.
ഒക്ടോബറിൽ വീക്കിലി ഡ്രോകളിലൂടെ നാല് വിജയികൾക്ക് 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികളാണ് ലഭിക്കുക.
ഒക്ടോബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും മൂന്നു പേർക്ക് ബിഗ് സ്പിൻ കളിക്കാം. നവംബർ 3-ന് ലൈവ് ഡ്രോയിൽ മൂന്നു പേരെ പ്രഖ്യാപിക്കും. ഡിസംബർ 3-നാണ് അവർക്ക് ബിഗ് സ്പിന്നിൽ കളിക്കാൻ അവസരം. 1 മില്യൺ ദിർഹം വരെ സമ്മാനം നേടാം.
രണ്ട് ഡ്രീം കാറുകളും ഈ മാസമുണ്ട്. റേഞ്ച് റോവർ വെലാർ (നവംബർ 3), നിസ്സാൻ പട്രോൾ (ഡിസംബർ 3) എന്നിവയാണ് കാറുകൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam