കുവൈത്തിൽ വരും മാസങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യത; അടിയന്തര തയ്യാറെടുപ്പുകൾ ശക്തമാക്കാൻ നിർദ്ദേശം

Published : Oct 12, 2026, 05:49 PM IST
rain alert

Synopsis

കുവൈത്തിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ഇതിന്റെ പശ്ചാത്തലത്തിൽ വെള്ളക്കെട്ടുകളും അടിയന്തര സാഹചര്യങ്ങളും നേരിടാൻ സർക്കാർ വകുപ്പുകൾ മുന്നൊരുക്കങ്ങൾ ശക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ഫയർഫോഴ്‌സ് ഉൾപ്പെടെയുള്ള വകുപ്പുകൾ സജ്ജമാണ്.

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും മാസങ്ങളിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന കാലാവസ്ഥ നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ അധികൃതർ ശക്തമാക്കി. മഴക്കാലത്ത് വെള്ളക്കെട്ടുകളും അടിയന്തര സാഹചര്യങ്ങളും നേരിടാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ പൂർണ സജ്ജമായിരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ഡോക്ടർ നൂറ അൽ മിഷാൻ നിർദേശിച്ചു.

മഴയും വെള്ളപ്പൊക്കവും നേരിടുന്നതിനുള്ള പ്രത്യേക സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മഴവെള്ളം ഒഴുക്കാനുള്ള ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയാക്കുന്നതിനും പമ്പിങ് സ്റ്റേഷനുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ മന്ത്രി വിലയിരുത്തി. വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രദേശങ്ങളിൽ അടിയന്തര ഇടപെടലുകൾ നടത്താൻ ആവശ്യമായ ജീവനക്കാരെയും ഉപകരണങ്ങളും സജ്ജമാക്കാനും നിർദേശം നൽകി. അതേസമയം മഴക്കാലത്തെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പ്രവർത്തന പദ്ധതികൾ കുവൈത്ത് ഫയർഫോഴ്‌സും അവലോകനം ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ജീവിത നിലവാരത്തിനും മുൻഗണന; 292.5 ശതകോടി ദിർഹത്തിന്‍റെ ബജറ്റിന് അംഗീകാരം നൽകി യുഎഇ
ഏഴ് മണിക്കൂറോളം നീണ്ട പരിശോധന; കുവൈത്തിലെ ഖൈത്താനിൽ വിവിധ കേസുകളിൽ പിടിയിലായത് 80 പേർ