സൗജന്യ ടിക്കറ്റിലൂടെ പ്രവാസി നേടിയത് ഒരു മില്യൺ ദിർഹം

Published : Dec 12, 2023, 06:56 PM IST
സൗജന്യ ടിക്കറ്റിലൂടെ പ്രവാസി നേടിയത് ഒരു മില്യൺ ദിർഹം

Synopsis

ഓരോ ആഴ്ച്ചയും ഒരു ഉപയോക്താവിന് ഒരു മില്യൺ ദിർഹം നേടാൻ അവസരം.

ഡിസംബറിൽ ബി​ഗ് ടിക്കറ്റ് എടുക്കുന്നവർക്ക് 20 മില്യൺ ദിർഹം നേടാൻ അവസരം. ആഴ്ച്ചതോറും നടക്കുന്ന ഇലക്ട്രോണിക് ഡ്രോയിലേക്ക് ഓട്ടോമാറ്റിക് ആയി പങ്കെടുക്കാം. ഓരോ ആഴ്ച്ചയും ഒരു ഉപയോക്താവിന് ഒരു മില്യൺ ദിർഹം നേടാൻ അവസരം.

ഈ ആഴ്ച്ച വിജയിയായത് സിം​ഗപ്പൂരിൽ നിന്നുള്ള എം. റാവു ആണ്. യു.എ.ഇയിൽ 2013 മുതൽ താമസിക്കുന്ന അദ്ദേഹം 2019 മുതൽ ഇടയ്ക്ക് ഇടയ്ക്ക് ബി​ഗ് ടിക്കറ്റിൽ പങ്കെടുക്കാറുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ ബി​ഗ് ടിക്കറ്റിന്റെ ബൈ 2 ​ഗെറ്റ് 2 പരസ്യം കണ്ടാണ് അദ്ദേഹം ഇത്തവണ ടിക്കറ്റെടുത്തത്. ഫ്രീ ടിക്കറ്റിലൂടെ ഭാ​ഗ്യവും കടാക്ഷിച്ചു.

തനിക്ക് ലഭിച്ച സമ്മാനത്തുക എങ്ങനെ ചെലവഴിക്കും എന്നതിൽ റാവു തീരുമാനം എടുത്തിട്ടില്ല. രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനായി തുകയിൽ ഒരു പങ്ക് ചെലവഴിക്കാനാണ് ഒരു തീരുമാനം. 

ഓൺലൈനായി ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കാം. അല്ലെങ്കിൽ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാം. ഏറ്റവും പുതിയ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ സന്ദർശിക്കാം. മറ്റു പേജുകളിലോ ​ഗ്രൂപ്പുകളിൽ നിന്നോ ടിക്കറ്റ് വാങ്ങുന്നവർ യഥാർത്ഥ ടിക്കറ്റുകൾ തന്നെയാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരക്കുനീക്കത്തിന് പുതിയ വഴി; പ്രതിസന്ധിയിൽ രക്ഷയാകാൻ ഒമാൻ, എല്ലാം സജ്ജം
ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി