
ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തെ രണ്ടാമത്ത ഇ-ഡ്രോയിൽ മൂന്നു മലയാളികൾ 25,000 ദിർഹം വീതം നേടി. നാലാമത്തെ വിജയി ബംഗ്ലാദേശിൽ നിന്നാണ്. മൊത്തം 100,000 ദിർഹമാണ് വിജയികൾ പങ്കിട്ടത്.
ഒമാനിൽ താമസിക്കുന്ന ടി.എ. മുഹമ്മദ് റിയാസാണ് ഒരു മലയാളി വിജയി. സൈബർ മാർക്കറ്റ് വ്യവസായത്തിലാണ് 57 വയസ്സുകാരനായ അദ്ദേഹം ജോലി നോക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് കളിച്ചത്.
വളരെയധികം സർപ്രൈസ്ഡ് ആയെന്നാണ് വിജയത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം. ആദ്യമായാണ് ഇത്തരമൊരു സമ്മാനം ലഭിക്കുന്നത്. തികച്ചും റാൻഡമായാണ് ടിക്കറ്റെടുത്തതെന്നും വിജയി പറയുന്നു.
സമ്മാനത്തുകയിൽ തനിക്ക് ലഭിച്ച പങ്ക് സേവിങ്സിൽ നിക്ഷേപിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.
സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്ന 48 വയസ്സുകാരനായ ഷിബിൻ രാമചന്ദ്രനാണ് രണ്ടാമത്തെ വിജയി. ഏഴ് വർഷമായി ഈ മലയാളി യു.എ.ഇയിൽ തന്നെയുണ്ട്. അഞ്ച് സുഹൃത്തുക്കളുടെ സംഘമായി ചേർന്നാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. ഇത്തവണ ഷിബിൻ തന്നെയാണ് ടിക്കറ്റ് തെരഞ്ഞെടുത്തത്.
സമ്മാനം ലഭിച്ചെന്ന കോൾ ലഭിച്ച് അപ്പോൾ തന്നെ ലൈവ് സ്ട്രീമിൽ കയറി ഉറപ്പുവരുത്തിയെന്ന് ഷിബിൻ പറഞ്ഞു. സ്വന്തം പങ്ക് സേവിങ്സിലേക്ക് നീക്കിവെക്കാനാണ് ഷിബിനും താൽപര്യം.
മൂന്നാമത്തെ മലയാളിയായ വിജയി 38 വയസ്സുകാരൻ ജോജോ യോഹന്നാൻ ആണ്. പത്ത് വർഷമായി അദ്ദേഹം ബഹ്റൈനിലാണ് ജോലി ചെയ്യുന്നത്. എല്ലാ മാസവും സുഹൃത്തുക്കൾക്കൊപ്പം നാല് ടിക്കറ്റുകൾ വരെ വാങ്ങാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഇനി ഓഗസ്റ്റ് 3-ന് ഗ്രാൻഡ് പ്രൈസ് വിജയി കൂടെയാകുമെന്നാണ് ജോജോയുടെ പ്രതീക്ഷ. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം നീക്കിവെക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ബംഗ്ലാദേശിൽ നിന്നുള്ള ഫോയസ് അഹമ്മദ് റാനിയാണ് അവസാനത്തെ വിജയി. യു.എ.ഇയിലാണ് അദ്ദേഹം നിലവിലുള്ളത്. ടിക്കറ്റ് നമ്പർ 289-121123 ആണ് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്.
ജൂലൈ മാസം 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ഓഗസ്റ്റ് മൂന്നിനാണ് ഡ്രോ. അഞ്ച് പേർക്ക് 100,000 ദിർഹവും നേടാം.
വീക്കിലി ഡ്രോകൾ രണ്ടെണ്ണം കൂടെ ബാക്കിയുണ്ട്. വിജയികൾക്ക് 25,000 ദിർഹം വീതം ലഭിക്കും.
ദി ബിഗ് സ്പിൻ കളിക്കാനും അവസരമുണ്ട്. വിജയികളാകുന്ന മൂന്നു പേരെ ഓഗസ്റ്റ് 3-ന് ലൈവ് ഡ്രോയിൽ അറിയാം. ഇവർ സെപ്റ്റംബർ 3-ന് ഗെയിം കളിക്കും. 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരമാണ് ലഭിക്കുക.
ഡ്രീം കാർ പ്രൊമോഷനും തുടരും. രണ്ടു വാഹനങ്ങളാണ് സമ്മാനം. ഓഗസ്റ്റ് 3-ന് മസെരാറ്റി ഗ്രെക്കാലെ, സെപ്റ്റംബർ 3-ന് ലാൻഡ്റോവർ ഡിഫൻഡർ എന്നിവയാണ് സമ്മാനങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam