ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഗ്രാന്റ് പ്രൈസ് 24 കോടി; ആകര്‍ഷകമായ സമ്മാനങ്ങള്‍

Published : Apr 01, 2022, 12:03 PM IST
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഗ്രാന്റ് പ്രൈസ് 24 കോടി; ആകര്‍ഷകമായ സമ്മാനങ്ങള്‍

Synopsis

ആഴ്ചതോറുമുള്ള പ്രമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ആ ആഴ്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്‍ട്രി ലഭിക്കും. വിജയിക്കുന്നവര്‍ക്ക് 300,000 ദിര്‍ഹമാണ് സമ്മാനം.

അബുദാബി: മലയാളികളടക്കം നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണ ഒന്നാം സമ്മാനം 1.2 കോടി ദിര്‍ഹം (24 കോടി ഇന്ത്യന്‍ രൂപ). 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. കൂടാതെ മറ്റ് രണ്ട് വന്‍ തുകയുടെ ക്യാഷ് പ്രൈസുകള്‍ കൂടി വിജയികളെ കാത്തിരിക്കുന്നു.

കൂടാതെ ഈ മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് അതാത് ആഴ്ചയിലെ പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുത്ത് 300,000 ദിര്‍ഹം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ആഴ്ചതോറുമുള്ള പ്രമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ആ ആഴ്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്‍ട്രി ലഭിക്കും. വിജയിക്കുന്നവര്‍ക്ക് 300,000 ദിര്‍ഹമാണ് സമ്മാനം.

500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കുന്നു. ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഏപ്രിലില്‍ ഡ്രീം കാര്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ആഢംബര വാഹനമായ ജീപ്പ് ഗ്രാന്‍ഡ് ഷെറോക്കി അല്ലെങ്കില്‍ ബിഎംഡബ്ല്യൂ BMW Z430i സ്വന്തമാക്കാന്‍ അവസരമുണ്ട്. ഒരു ഡ്രീം കാര്‍ ടിക്കറ്റിന്റെ വില 150 ദിര്‍ഹമാണ്. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒന്ന് സൗജന്യമായി ലഭിക്കും.

മാസം തോറും ആഴ്ച തോറുമുള്ള നറുക്കെടുപ്പുകള്‍ക്ക് പുറമെ ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാര്‍ ടിക്കറ്റും ഒരുമിച്ച് വാങ്ങുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന വിജയിക്ക് ഒരു വര്‍ഷത്തേക്ക് എല്ലാ മാസവുമുള്ള നറുക്കെടുപ്പുകളിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാനുള്ള വന്‍ അവസരമാണ് ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങളും നിബന്ധനകളും അറിയാന്‍ www.bigticket.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 1- ഏപ്രില്‍ 1-7, നറുക്കെടുപ്പ് തീയതി- ഏപ്രില്‍ 8 (വെള്ളിയാഴ്ച)

പ്രമോഷന്‍ 2- ഏപ്രില്‍ 8-ഏപ്രില്‍ 14, നറുക്കെടുപ്പ് തീയതി- ഏപ്രില്‍ 15 (വെള്ളിയാഴ്ച)

പ്രൊമോഷന്‍ 3  ഏപ്രില്‍ 15-22, നറുക്കെടുപ്പ് തീയതി ഏപ്രില്‍ 23 (ശനി)

പ്രൊമോഷന്‍ 4 ഏപ്രില്‍ 23-30, നറുക്കെടുപ്പ് തീയതി മേയ് ഒന്ന്(ഞായര്‍)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ