
ബിഗ് ടിക്കറ്റ് ഫെബ്രുവരിയിൽ എല്ലാ ആഴ്ച്ചയിലും നടത്തുന്ന നറുക്കെടുപ്പിൽ AED 100,000 വീതം മൂന്നു പേര്‍ക്ക് നേടാനാകും. ഫെബ്രുവരി രണ്ടാമത്തെ ആഴ്ച്ചത്തെ വിജയികളിൽ യു.എ.ഇ, ഖത്തര്‍, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
വില്യം റോഡ്രിഗസ്
വാലന്‍റൈൻസ് ഡേയിൽ വാങ്ങിയ ബിഗ് ടിക്കറ്റിലൂടെയാണ് ഫിലിപ്പീൻസ് പൗരനായ വില്യം റോഡ്രിഗസ് AED 100,000 സ്വന്തമാക്കിയത്. കഴിഞ്ഞ 15 വര്‍ഷമായി ഖത്തറിൽ ഒരു എക്സിക്യൂട്ടീവ് ഡ്രൈവറായി ജോലി നോക്കുകയാണ് അദ്ദേഹം. യൂട്യൂബിൽ എല്ലാ മാസവും ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പ് വില്യം കാണാറുണ്ട്. ഇതേത്തുടര്‍ന്നാണ് ടിക്കറ്റ് എടുക്കാന്‍ തീരുമാനിച്ചത്. എല്ലാ മാസവും 12 സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുക്കാറ്. ഒരു വര്‍ഷമായി ടിക്കറ്റ് എടുക്കുന്നു. ബിഗ് ടിക്കറ്റിലൂടെ ലഭിച്ച സമ്മാനത്തുക നാട്ടിലേക്ക് അയക്കുമെന്നാണ് വില്യം റോഡ്രിഗസ് പറയുന്നത്.
ദീപു ബാലൻ കെ.
ഇന്ത്യക്കാരനായ ദീപു ദുബായിൽ ആണ് കഴിഞ്ഞ 12 വര്‍ഷമായി താമസം. ഗ്രാഫിക് ഡിസൈനറായി ജോലി നോക്കുന്ന ദീപു, അടുത്തിടെയാണ് പുതിയ ജോലിയിൽ പ്രവേശിച്ചത്. ആറ് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ബിഗ് ടിക്കറ്റ് എടുക്കാറെന്ന് ദീപു പറയുന്നു.
രഞ്ജിത് കുമാര്‍
ഇന്ത്യന്‍ പൗരനായ രഞ്ജിത് ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യം കേൾക്കുന്നത് ദീര്‍ഘകാലം ദുബായിൽ ഉണ്ടായിരുന്ന ബിഗ് ടിക്കറ്റിൽ സ്ഥിരമായി ഭാഗ്യം പരീക്ഷിച്ചിരുന്ന ഭാര്യാപിതാവിൽ നിന്നാണ്. മൂന്നു വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് സോഫ്റ്റ് വെയര്‍ എൻജിനീയറായ രഞ്ജിത് പറയുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് രഞ്ജിത് ടിക്കറ്റ് എടുക്കാറ്. ഗ്രാൻഡ് പ്രൈസ് ലഭിക്കുന്നത് വരെ ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നാണ് രഞ്ജിത് പറയുന്നത്.
ഫെബ്രുവരി മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പുകളിൽ നേരിട്ടു പങ്കെടുക്കാനാകും. ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ വിജയിക്കുന്ന മൂന്നു പേര്‍ക്ക് AED 100K വീതം നേടാം.
പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മാര്‍ച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ AED 15 മില്യൺ ഗ്രാൻഡ് പ്രൈസ് നേടാം. ഫെബ്രുവരി 28വരെ www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. നേരിട്ടു ടിക്കറ്റ് എടുക്കാന്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകള്‍ സന്ദര്‍ശിക്കാം.
വിശദവിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളും വെബ്സൈറ്റും സന്ദര്‍ശിക്കാം.
ഫെബ്രുവരിയിലെ നറുക്കെടുപ്പ് തീയതികള്‍
Promotion 3: 15th - 21st February & Draw Date – 22nd February (Wednesday)
Promotion 4: 22nd - 28th February& Draw Date – 1st March (Wednesday)
*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകള്‍ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ