
കുവൈത്ത് സിറ്റി: പ്രവാസികളായ 1,800 അധ്യാപകരെ കൂടെ പിരിച്ച് വിടാൻ വിദ്യാഭ്യാസ മന്ത്രാലയം. പഠിപ്പിക്കുന്ന വിഷയങ്ങളിൽ കുവൈത്തി പൗരന്മാരുടെ സേവനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരുടെ സർവീസ് അവസാനിപ്പിക്കുക. ഇസ്ലാമിക വിദ്യാഭ്യാസം, സാമൂഹിക പഠനം, കമ്പ്യൂട്ടർ, കലാ വിദ്യാഭ്യാസം, സംഗീതം എന്നീ മേഖലകളിൽ നിന്നുള്ള പ്രവാസി അധ്യാപകർക്കാണ് തിരിച്ചടി. മന്ത്രാലയത്തിലെ പൊതുവിദ്യാഭ്യാസ മേഖല ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ അഡ്മിനിസ്ട്രേഷനിലേക്ക് പേരുകൾ നൽകിയിട്ടുണ്ട്.
അധ്യാപന രംഗത്തെ സ്വദേശിവത്കരണം സംബന്ധിച്ച് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദേശ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി സേവനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള രീതി നടപ്പാക്കുക. ഇത് സംബന്ധിച്ച തീരുമാനങ്ങൾ ജീവനക്കാരെ അറിയിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമുള്ള സമയക്രമം നിശ്ചയിക്കുക തുടങ്ങി കാര്യങ്ങളാണ് ചർച്ച ചെയ്യുക. കുവൈത്ത് സിവിൽ സർവീസ് ബ്യൂറോയുടെ നിർദേശപ്രകാരമാണ് ഇപ്പോള്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ സർവീസ് അവസാനിപ്പിക്കുന്നത്. വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നയം നടപ്പാക്കാന്‍ മൂന്ന് വര്‍ഷം മുമ്പ് തന്നെ സിവില്‍ സര്‍വീസ് ബ്യൂറോ നിർദേശിച്ചിരുന്നതായും വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
Read also: സ്വദേശിവത്കരണം വ്യാപകമാക്കുന്നു; കൂടുതല്‍ പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാന്‍ തീരുമാനം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ