ബിഗ് ടിക്കറ്റ്: ഒരു ലക്ഷം ദിര്‍ഹം വീതം നേടി നാല് പ്രവാസികള്‍

Published : Apr 12, 2023, 07:28 PM IST
ബിഗ് ടിക്കറ്റ്: ഒരു ലക്ഷം ദിര്‍ഹം വീതം നേടി നാല് പ്രവാസികള്‍

Synopsis

ഇന്ത്യന്‍ പ്രവാസികള്‍ ബിഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങള്‍ നേടുന്നത് തുടരുന്നു. ഏപ്രിലിലെ ആദ്യ ആഴ്ച്ചയിലെ നറുക്കെടുപ്പിലെ വിജയികളെ അറിയാം.

ഏപ്രിൽ മാസം ബിഗ് ടിക്കറ്റ് ആഴ്ച്ച നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് സ്വന്തമാകുക AED 100,000 വീതം. ഈ ആഴ്ച്ചത്തെ വിജയികളെ പരിചയപ്പെടാം.

മുഹമ്മദ് മുഫീര്‍

ഏപ്രിലിലെ ആദ്യ ആഴ്ച്ചത്തെ നറുക്കെടുപ്പിൽ ഇന്ത്യന്‍ പ്രവാസിയായ മുഹമ്മദ് മുഫീര്‍ നേടിയത് AED 100,000. ഖത്തറിൽ ഡ്രൈവറാണ് മുഫീര്‍. രണ്ടു വര്‍ഷം മുൻപാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് മുഫീര്‍ അറിഞ്ഞത്. പത്ത് സുഹൃത്തുക്കള്‍‍ക്കൊപ്പമാണ് ടിക്കറ്റ് എടുത്തത്. തീരെ പ്രതീക്ഷിക്കാതെ ലഭിച്ച സമ്മാനം എങ്ങനെ ചെലവാക്കും എന്നതിനെക്കുറിച്ച് ഇനിയും മുഫീര്‍ ചിന്തിച്ചിട്ടില്ല.

ഹസ്സൻ കുട്ടി

അബു ദാബിയിലെ ഒരു പലചരക്കുകടയിൽ 15 വര്‍ഷമായി ജോലിനോക്കുകയാണ് ഹസ്സൻ കുട്ടി. ഇന്ത്യന്‍ പ്രവാസിയായ ഹസ്സൻ കുട്ടി ആറ് വര്‍ഷം മുൻപാണ് ബിഗ് ടിക്കറ്റിൽ ആകൃഷ്ടനായത്. ഗ്രാൻഡ് പ്രൈസ് നേടുകയാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ലക്ഷ്യം.

അരുൺ പണിക്കര്‍

ഇന്ത്യന്‍ സ്വദേശിയായ അരുൺ പണിക്കര്‍ മൂന്നു വര്‍ഷം മുൻപ് അബു ദാബിയിൽ എത്തിയപ്പോഴാണ് ആദ്യമായി ബിഗ് ടിക്കറ്റ് എടുത്തത്. ഒരു സുഹൃത്തിനൊപ്പം ചേര്‍ന്നാണ് പണം കണ്ടെത്തിയത്. സമ്മാനമായി ലഭിച്ച തുകകൊണ്ട് കുടുംബത്തിനൊപ്പം ഒരു ഉല്ലാസ യാത്രയും ബിസിനസ്സുകളിൽ നിക്ഷേപവുമാണ് അരുൺ ആഗ്രഹിക്കുന്നത്.

രാജീവ് രവീന്ദ്രൻ

അയര്‍ലണ്ടിൽ സ്ഥിരതാമസമാക്കിയ രാജീവ് ഇന്ത്യന്‍ പ്രവാസിയാണ്. സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി നോക്കുന്ന രാജീവ് ഭാര്യക്കും മകള്‍ക്കും ഒപ്പം യു.എ.ഇയിൽ ഉല്ലാസയാത്രയ്ക്ക് എത്തിയപ്പോഴാണ് ആദ്യമായി ബിഗ് ടിക്കറ്റ് വാങ്ങിയത്. അതേ ടിക്കറ്റിൽ രാജീവിന് സമ്മാനവും ഉറപ്പിക്കാനായി.

ഏപ്രിലിൽ ടിക്കറ്റ് എടുക്കുന്നവര്‍ അതത് ആഴ്ച്ചയിലെ നറുക്കെടുപ്പുകളിലേക്കും യോഗ്യത നേടും. ഓരോ ആഴ്ച്ചയും നാല് പേര്‍ക്ക് വീതം AED 100,000 നേടാനാകും. മെയ് 3-ന് നടക്കുന്ന നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ്  AED 15 മില്യൺ നേടാനും അവസരമുണ്ട്. ഏപ്രിൽ 30 വരെ ബിഗ് ടിക്കറ്റ് വാങ്ങാം. ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലും നേരിട്ട് അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ സ്റ്റോറുകളിലും ടിക്കറ്റ് ലഭ്യമാണ്.

ഏപ്രിലിലെ ആഴ്ച്ച നറുക്കെടുപ്പ് തീയതികള്‍ ചുവടെ

Promotion 1: 1st - 9th April & Draw Date – 10th April (Monday)

Promotion 2: 10th - 16th April & Draw Date – 17th April (Monday)

Promotion 3: 17th - 23rd April & Draw Date – 24th April (Monday)

Promotion 4: 24th - 30th April & Draw Date – 1st May (Monday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകള്‍ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു