
ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറി (Museum of the Future)ൽ അന്താരാഷ്ട്ര സമ്മേളനം മെഷീൻസ് കാൻ സീ (Machines Can See) നടക്കും. മെയ് രണ്ടിന് നടക്കുന്ന പരിപാടിയിൽ ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കും.
ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ് മന്ത്രാലയം, ഡിജിറ്റൽ ഇക്കോണമി ആൻഡ് റിമോഡ് വര്‍ക്ക് ആപ്ലിക്കേഷൻസ്, ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പുകള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. MENA നിക്ഷേപ രംഗത്തെയും ടെക്നോളജി മേഖലയിലെയും പ്രമുഖരും പരിപാടിയുടെ ഭാഗമാകും.
സൗജന്യമായി സമ്മിറ്റിൽ പങ്കെടുക്കാം. ഓൺലൈനായോ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ നേരിട്ടെത്തിയോ പരിപാടിയുടെ ഭാഗമാകാം. ഇത്തവണ സമ്മിറ്റിൽ സംസാരിക്കുന്ന പ്രമുഖര്‍.
മിഡിൽ ഈസ്റ്റിലും ലോകത്തിന്‍റെ മറ്റുഭാഗങ്ങളിലും വികസനത്തിൽ നിര്‍ണായകമായ എ.ഐ സാങ്കേതികവിദ്യകളെക്കുറിച്ച ഒരു പാനൽ ചര്‍ച്ച നടക്കും. വിഷയം: Artificial Intelligence: What’s Next. MENA രാജ്യങ്ങളിൽ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചയിൽ പങ്കെടുക്കും.
ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ്, കംപ്യൂട്ടര്‍ വിഷൻ മേഖലകളിലെ വിദഗ്ധരെ ഒരുമിപ്പിച്ചു കൊണ്ടുവരാന്‍ ഏതാനും വര്‍ഷങ്ങളായി ഈ സമ്മിറ്റിലൂടെ സാധിച്ചു - മെഷീൻസ് കാൻ സീ സ്ഥാപകൻ അലക്സാണ്ടര്‍ ഖാനിൻ പറഞ്ഞു.
ഇമേജ് അധിഷ്ഠിത പ്രോഡക്റ്റ് റിസര്‍ച്ചിലെ ഒരു അന്താരാഷ്ട്ര മത്സരവും ഇത്തവണ സമ്മിറ്റിൽ നടക്കും. Visual Product Recognition Challenge എന്നാണ് മത്സരത്തിന്‍റെ പേര്. 15,000 ഡോളര്‍ ആണ് സമ്മാനത്തുക. ഏപ്രിൽ 16 വരെ പേര് രജിസ്റ്റര്‍ ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam