ബിഗ് ടിക്കറ്റ്: മൂന്ന് മലയാളികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം

Published : Oct 06, 2023, 11:56 AM IST
ബിഗ് ടിക്കറ്റ്: മൂന്ന് മലയാളികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം

Synopsis

ബി​ഗ് ടിക്കറ്റ് ​ഗ്യാരണ്ടീഡ് വീക്കിലി ഡ്രോയിലൂടെ നാല് പേർക്ക് ആഴ്ച്ചതോറും 100,000 ദിർഹം

സെപ്റ്റംബറിൽ ബി​ഗ് ടിക്കറ്റ് ​ഗ്യാരണ്ടീഡ് വീക്കിലി ഡ്രോയിലൂടെ നാല് പേർക്ക് ആഴ്ച്ചതോറും 100,000 ദിർഹം നേടാൻ അവസരം ലഭിച്ചു. അവസാനത്തെ ഇ-ഡ്രോയിലെ വിജയികളെ പരിചയപ്പെടാം.

കുഞ്ഞു ഒലക്കോട്

മലയാളിയായ കുഞ്ഞു രണ്ട് കുട്ടികളുടെ പിതാവാണ്. കുവൈത്തിൽ താമസിക്കുന്ന അദ്ദേഹം മൂന്നു വർഷമായി 11 സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. "വളരെ സന്തോഷം തോന്നുന്നു. എനിക്ക് സമ്മാനം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. സുഹൃത്തുക്കൾക്കൊപ്പം ഇത് പങ്കിടും. എനിക്ക് കിട്ടിയ വിഹിതം ബാങ്കിലിടും. എല്ലാവരും ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യം പരീക്ഷിക്കുന്നത് തുടരണം. എന്നെപ്പോലും ഒരു ദിവസം നിങ്ങൾക്കും വിജയിയാകാം." അദ്ദേഹം പറയുന്നു.

ചന്ദ്രശേഖർ

ബെം​ഗലൂരുവിൽ നിന്ന് എൻജിനീയറായി വിരമിച്ച 68 വയസ്സുകാരനാണ് ചന്ദ്രശേഖർ. സൗദി അറേബ്യയിലാണ് സ്ഥിരതാമസം. അഞ്ച് വർഷമായി ബി​ഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. "വിജയിച്ചതിൽ വളരെ സന്തോഷം, ഇതൊരു വലിയ അനു​ഗ്രഹമാണ്." അദ്ദേഹം പറഞ്ഞു. ഭാര്യയ്ക്ക് സമ്മാനമായി ഒരു ഡയമണ്ട് ആഭരണം വാങ്ങാനാണ് ചന്ദ്രശേഖർ ആ​ഗ്രഹിക്കുന്നത്. ബാക്കി പണം ബാങ്കിൽ തന്നെ സൂക്ഷിക്കും. ബുദ്ധിമുട്ടില്ലാത്ത ഭാവി സ്വപ്നം കാണാൻ പണം സഹായിച്ചെന്നാണ് ചന്ദ്രശേഖർ നന്ദിയോടെ പറയുന്നത്.

നിധീഷ് ചാത്തോത്ത്

ദുബായിൽ ജീവിക്കുന്ന മലയാളിയായ നിധീഷ് മൊബൈൽ ടെക്നീഷ്യനാണ്. മൂന്നു വർഷമായി സുഹൃത്തുക്കൾക്കൊപ്പം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. "കോൾ ലഭിച്ചപ്പോൾ ഞാൻ ആദ്യം കരുതിയത് ഇത് തട്ടിപ്പാണെന്നാണ്. ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിൽ പേര് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. സുഹൃത്തുക്കൾക്കൊപ്പം പണം പങ്കുവെക്കും. ഒരു വലിയ പാർട്ടി തന്നെ നടത്തും." നിധീഷ് പറയുന്നു.

ഷഹാന ഷെമീർ

മലയാളിയായ ഷഹാന എട്ട് മാസം ​ഗർഭിണിയാണ്. അതോടൊപ്പം തന്നെ ബി​ഗ് ടിക്കറ്റിൽ വിജയിച്ചെന്ന സന്തോഷ വാർത്തയും എത്തിയപ്പോൾ ഇരട്ടി സന്തോഷം. ഭർത്താവിനൊപ്പം ഷാർജയിലാണ് 38 വയസ്സുകാരിയായ ഷഹാന ജീവിക്കുന്നത്. ഭർത്താവ് ഷെമീർ ആണ് മൂന്നു വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നത്. ഭാര്യയുടെ പേരിലാണ് ഇത്തവണ അദ്ദേഹം ടിക്കറ്റെടുത്തത്. കുട്ടികളുടെ വി​ദ്യാഭ്യാസത്തിനായി പണം ചെലവഴിക്കുമെന്നാണ് ഷെമീർ പറയുന്നത്.

ഒക്ടോബറിലും റാഫ്ൾ ടിക്കറ്റെടുക്കാം. ദിവസേനെയുള്ള ഇലക്ട്രോണിക് ഡ്രോയിലൂടെ 24 കാരറ്റ് സ്വർണ്ണക്കട്ടി നേടാൻ അവസരം. പ്രൊമോഷൻ കാലയളവിൽ ടിക്കറ്റെടുക്കുന്നവരിൽ നിന്ന് ഒരാൾക്ക് 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാൻ നവംബർ മൂന്നിന് അവസരമുണ്ട്. ഒക്ടോബർ 31 വരെ ബി​ഗ് ടിക്കറ്റ് വാങ്ങാം. ഓൺലൈനായി  www.bigticket.ae വഴിയോ അല്ലെങ്കിൽ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിൽ നിന്നോ ടിക്കറ്റെടുക്കാം.

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ  തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ദിവസത്തെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം; സെൻട്രൽ ബാങ്കുമായി ബന്ധിപ്പിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി
മൂന്ന് വർഷങ്ങൾക്ക് ശേഷം കോർണിഷിൽ ദേശീയ ദിന പരേഡ് തിരിച്ചെത്തുന്നു