ടാൻസാനിയൻ സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ റിയാദിൽ ശസ്ത്രക്രിയ

Published : Oct 05, 2023, 10:47 PM IST
ടാൻസാനിയൻ സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ റിയാദിൽ ശസ്ത്രക്രിയ

Synopsis

സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും നിർദേശാനുസരണം ആഗസ്റ്റ് 23 നാണ് മെഡിക്കൽ വിമാനത്തിൽ ടാൻസാനിയയിൽ നിന്ന് സയാമീസുകളെ റിയാദിലെത്തിച്ചത്.

റിയാദ്: ടാൻസാനിയൻ സയാമീസ് ഇരട്ടകളായ ഹസൻ, ഹുസൈൻ കുഞ്ഞുങ്ങളെ വേർപ്പെടുത്താനുള്ള ശസ്ത്രക്രിയ വ്യാഴാഴ്ച നടക്കും. ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘം റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിക്ക് കീഴിലുള്ള കുട്ടികളുടെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുക.

സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും നിർദേശാനുസരണം ആഗസ്റ്റ് 23 നാണ് മെഡിക്കൽ വിമാനത്തിൽ ടാൻസാനിയയിൽ നിന്ന് സയാമീസുകളെ റിയാദിലെത്തിച്ചത്. കുട്ടികൾക്ക് രണ്ട് വയസാണുള്ളത്. 13.5 കിലോഗ്രാം ഭാരവുമുണ്ട്. മെഡിക്കൽ സംഘം നടത്തിയ പരിശോധനകളിൽ ഇരട്ടകൾ നെഞ്ചിെൻറ താഴ്ഭാഗം, ഉദരം, ഇടുപ്പ് എന്നിവ പങ്കിടുന്നുവെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് ശസ്ത്രക്രിയ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ഒമ്പത് ഘട്ടങ്ങളിലായി നടക്കുന്ന ശസ്ത്രക്രിയ ഏകദേശം 16 മണിക്കൂർ എടുക്കും. 

Read Also - വാഹനങ്ങൾ കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

പകര്‍ച്ചപ്പനിക്കെതിരെ എല്ലാവരും കുത്തിവെപ്പെടുക്കണം; പ്രതിരോധത്തിനുള്ള പ്രധാന മാര്‍ഗമെന്ന് സൗദി മന്ത്രാലയം

റിയാദ്: രാജ്യത്ത് പകര്‍ച്ചപ്പനിയും (ഇൻഫ്ലുവൻസ) ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പടരുന്ന സാഹചര്യത്തിൽ എല്ലാവരും പ്രതിരോധ കുത്തിവപ്പ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന് വാക്സിനേഷൻ ഗണ്യമായി സഹായിക്കും. 

ഇൻഫ്ലുവൻസ കടുത്ത വൈറൽ അണുബാധയാണ്. അത് എളുപ്പത്തിൽ പടരുകയും എല്ലാ പ്രായക്കാരെയും ബാധിക്കുകയും ചെയ്യും. ശ്വസനത്തിലൂടെയോ മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുകയോ ചെയ്താണ് വൈറസ് പകരുന്നത്. ഇൻകുബേഷൻ കാലയളവ് ശരാശരി രണ്ട് മുതൽ നാലു ദിവസം വരെയാണ്. എല്ലാ വർഷവും സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നത് പ്രതിരോധത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണെന്നും മന്ത്രാലയം വ്യക്തമാക്കി.

വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾ. ശൈത്യകാലം അടുത്തുവരുന്ന സാഹചര്യത്തിലാണ് ഇത് പടരുക. ശാരീരികോഷ്മാവ് 38 ഡിഗ്രി സെൽഷ്യസിന് മുകളിലുയരുക, വിറയൽ, വിയർപ്പ്, തലവേദന, തുടർച്ചയായ വരണ്ട ചുമ, ക്ഷീണം, മൂക്കൊലിപ്പ്, തൊണ്ടവേദന, പേശിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

പ്രായാധിക്യമുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രതിരോധശേഷി ദുർബലപ്പെട്ടവർ, അമിതവണ്ണമുള്ളവർ എന്നിവരെ സംബന്ധിച്ചിടത്തോളം ഇൻഫ്ലുവൻസ ബാധിച്ചാൽ അപകടസാധ്യത ഉയരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാക്‌സിൻ എടുക്കുന്നതിലെ വേഗത അണുബാധ കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും രോഗം ബാധിച്ചാൽ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കും. വാക്സിനേഷന് ‘സിഹ്വത്തി’ ആപ്പിലാണ് ബുക്ക് ചെയ്യേണ്ടത്. തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം കണ്ടെത്തി അവിടെ ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നതിനുള്ള അപോയ്മെൻറ് നേടണമെന്നും മന്ത്രാലയം വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ
വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി