ബി​ഗ് ടിക്കറ്റ് തുണച്ചു, ഇന്ത്യൻ പ്രവാസിക്ക് റേഞ്ച് റോവർ കാർ സ്വന്തം

Published : Mar 10, 2025, 05:33 PM IST
ബി​ഗ് ടിക്കറ്റ് തുണച്ചു, ഇന്ത്യൻ പ്രവാസിക്ക് റേഞ്ച് റോവർ കാർ സ്വന്തം

Synopsis

ബി​ഗ് വിൻ മത്സരത്തിലൂടെ റേഞ്ച് റോവർ വെലാർ നേടാം.

ബി​ഗ് ടിക്കറ്റ് സീരീസ് 272 നറുക്കെടുപ്പിൽ റേഞ്ച് റോവർ വെലാർ കാർ സ്വന്തമാക്കിയത് തമിഴ്നാട്ടിൽ നിന്നുള്ള ബാബുലിം​ഗം പോൾ തുറൈ (Babulingam Paul Thurai.)

ഷാർജയിൽ ഒൻപത് വർഷമായി താമസിക്കുന്ന അദ്ദേഹം സിവിൽ എൻജിനീയറാണ്. പത്ത് വർഷം മുൻപ് ബി​ഗ് ടിക്കറ്റിൽ പങ്കെടുക്കാൻ ആരംഭിച്ച അദ്ദേഹം, ആദ്യം സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തിരുന്നത്. അഞ്ച് വർഷമായി സ്വയം ടിക്കറ്റെടുക്കുന്നു. എല്ലാ മാസവും ടിക്കറ്റെടുത്തായിരുന്നു ഭാ​ഗ്യപരീക്ഷണം. അത് ഒടുവിൽ വമ്പൻ സമ്മാനവും നൽകി.

“ഞാൻ വിജയിച്ചു എന്ന വാർത്ത വല്ലാതെ സന്തോഷിപ്പിച്ചു. എനിക്കും കുടുംബത്തിനും ഇത് വലിയ നിമിഷമാണ്. കാർ വിൽക്കാനാണ് എന്റെ തീരുമാനം. കുറച്ച് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട്, അത് ഒഴിവാക്കണം. കൂടാതെ പണം കുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തിനായി ചെലവഴിക്കും. വലിയ പ്രതീക്ഷയും ആശ്വാസവുമാണ് ഈ വിജയം. ഇനിയും ബി​ഗ് ടിക്കറ്റിൽ പങ്കെടുക്കും. എല്ലാവരും ഈ ​ഗെയിം കളിക്കണമെന്നതാണ് എന്റെ ഉപദേശം. വിശ്വസിക്കുന്നത് തുടരണം, ടിക്കറ്റുകൾ എടുക്കണം, ഒരു ദിവസം വിജയം നിങ്ങളുടെ കൈപ്പിടിയിലാകും”

മാർച്ച് മാസം വമ്പൻ സമ്മാനങ്ങൾ നേടാനുള്ള പ്രൊമോഷനുകളുമായാണ് ബി​ഗ് ടിക്കറ്റ് എത്തുന്നത്. 15 മില്യൺ ​ഗ്രാൻഡ് പ്രൈസ് ആണ് നേടാൻ അവസരം. കൂടാതെ പത്ത് ബോണസ് പ്രൈസുകളും നേടാം. 50,000 ദിർഹം വീതമാണ് നേടാനാകുക. ബി​ഗ് വിൻ മത്സരത്തിലൂടെ റേഞ്ച് റോവർ വെലാർ നേടാം.

മാർച്ചിൽ ടിക്കറ്റെടുക്കുന്ന ഒരാൾക്ക് AED 15 മില്യൺ ​ഗ്രാൻഡ് പ്രൈസ് നേടാം. മാത്രമല്ല ഏപ്രിൽ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 50,000 ദിർഹം വീതം നേടാം, പത്ത് പേർക്ക്.

അത് മാത്രമല്ല, രണ്ടിലധികം ടിക്കറ്റുകൾ ഒറ്റത്തവണയായി വാങ്ങുന്നവർക്ക് സ്പിൻ ദി വീൽ ​ഗെയിം കളിക്കാം. മാർച്ച് ഒന്നിനും 25-നും ഇടയ്ക്കാണ് ടിക്കറ്റുകൾ വാങ്ങേണ്ടത്. ഏപ്രിൽ മൂന്നിന് ലൈവ് ഡ്രോയ്ക്ക് ഒപ്പം നടക്കുന്ന വി​ഗ് വിൻ മത്സരത്തിൽ നാല് വിജയികൾക്ക് വീൽ കറക്കാനും ഉറപ്പായ സമ്മാനങ്ങൾക്കും അവസരമുണ്ട്. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. ഏപ്രിൽ ഒന്നിന് ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ വിജയികളുടെ പേരുകൾ പ്രഖ്യാപിക്കും.

മാർച്ച് മാസം റേഞ്ച് റോവർ വെലാർ കാറും നേടാം. മെയ് മൂന്നാം തീയതിയാണ് വിജയിയെ പ്രഖ്യാപിക്കുക.

ബി​ഗ് ടിക്കറ്റിലൂടെ ഒരു സ്വപ്നവും അകലെയല്ല! അടുത്ത വിജയി നിങ്ങളാണോ? ടിക്കറ്റുകൾ വാങ്ങാൻ സന്ദർശിക്കാം www.bigticket.ae  അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ എത്താം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം