കുവൈത്ത് പൗരത്വം നഷ്ടമായി, സോഷ്യൽ മീഡിയ വഴി സർക്കാരിനെതിരെ വിമർശനം; അറസ്റ്റിലായ യുവതിയെ നാടുകടത്തും

Published : Mar 10, 2025, 05:24 PM IST
കുവൈത്ത് പൗരത്വം നഷ്ടമായി, സോഷ്യൽ മീഡിയ വഴി സർക്കാരിനെതിരെ വിമർശനം; അറസ്റ്റിലായ യുവതിയെ നാടുകടത്തും

Synopsis

കുവൈത്ത് പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ എട്ട് പ്രകാരമാണ് യുവതിയുടെ പൗരത്വം റദ്ദാക്കിയത്. 

കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിൽ ഭരണകൂട തീരുമാനങ്ങളെ പരസ്യമായി അപമാനിച്ച സ്ത്രീ കുവൈത്തിൽ അറസ്റ്റിൽ. കുവൈത്ത് പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ എട്ട് പ്രകാരം അവരുടെ പൗരത്വം റദ്ദാക്കിയിരുന്നു. 

നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനും ഭരണകൂട സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള നിലവിലെ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു. ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സ്ത്രീയുടെ നിയമ ലംഘനങ്ങൾ നിരീക്ഷിച്ച അധികൃതര്‍ നടത്തിയ സമഗ്രമായ അന്വേഷണത്തെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read Also -  തൊഴിലാളികൾക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളിൽ ശമ്പളം നൽകണം; മുന്നറിയിപ്പുമായി കുവൈത്ത് മാൻപവർ അതോറിറ്റി

അപകീർത്തികരമായ പ്രസ്താവനകൾ നടത്തുകയും ഭരണകൂടത്തിന്‍റെ പരമാധികാര തീരുമാനങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു. ആവശ്യമായ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം അവരെ തടങ്കലിൽ വയ്ക്കുകയും അവരുടെ ജന്മനാട്ടിലേക്ക് നാടുകടത്തുന്നതിനായി താൽക്കാലിക തടങ്കൽ കാര്യ വകുപ്പിലേക്ക് മാറ്റുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, 9 വിദേശികൾ കുവൈത്തിൽ പിടിയിൽ
മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്