
കുവൈത്ത് സിറ്റി: ചെമ്മീൻ കൃഷിയിൽ നേട്ടങ്ങൾ കൈവരിച്ച് കുവൈത്ത്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISR) വികസിപ്പിച്ച ബയോഫ്ലോക് സാങ്കേതികവിദ്യ ഉപയോഗിച്ച് വളർത്തിയ ചെമ്മീൻ കുവൈത്തിലെ പ്രാദേശിക വിപണിയിൽ ആദ്യമായി എത്തി.
ഡോ. ഷിറീൻ അൽ സുബൈയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഈ സാങ്കേതികവിദ്യയ്ക്ക് പിന്നിൽ. ഒരു ക്യൂബിക് മീറ്ററിൽ നിന്നു ശരാശരി 2.8 കിലോഗ്രാം ചെമ്മീൻ ഉത്പാദിപ്പിക്കാൻ പുതിയ സംവിധാനം സഹായിച്ചു. വിളവെടുപ്പിന് ശേഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഈ ചെമ്മീൻ കുവൈത്തിലെ മാർക്കറ്റുകളിൽ എത്തി.
ഉയർന്ന ഗുണമേന്മ ഈ ചെമ്മീനിന്‍റെ പ്രത്യേകതയായി ഡോ. അൽ സുബൈ വ്യക്തമാക്കി. രാസവസ്തുക്കൾ ഇല്ലാത്ത, ഉയർന്ന നിലവാരമുള്ള തീറ്റയുടെയാണ് വളർച്ചയ്ക്ക് പിന്തുണ നൽകിയതെന്നും അവര്‍ കൂട്ടിച്ചേർത്തു. പരിസ്ഥിതി സൗഹൃദമായ ബാക്ടീരിയയുടെ സഹായത്തോടെ ഒരുക്കുന്ന ഈ കൃഷിരീതി സുസ്ഥിര കൃഷിക്ക് മാതൃകയാകുമെന്നും അവർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ