
റിയാദ്: റിയാദിലെ ഗോഡൗണുകളിൽ അഗ്നിബാധ. ഞായറാഴ്ച പുലർച്ചെ ഹയ്യ് മസാനഇൽ രണ്ട് ഗോഡൗണുകളിലാണ് തീപിടിത്തമുണ്ടായത്. അടുത്തടുത്ത് സ്ഥിതിചെയ്യുന്ന രണ്ട് ഗോഡൗണുകളിൽ വലിയ തീപിടിത്തമാണുണ്ടായതെന്ന് സിവിൽ ഡിഫൻസ് റിയാദ് മേഖലാ വക്താവ് പറഞ്ഞു.
ഗോഡൗണുകളിൽ ഒന്ന് പ്ലാസ്റ്റിക് വസ്തുക്കളും മറ്റൊന്ന് ടയറുകളും സൂക്ഷിക്കുന്നതാണ്. തീപിടിത്തമുണ്ടായതിനെ തുടർന്ന് കനത്ത പുക അന്തരീക്ഷത്തിലേക്കുയർന്നു. സിവിൽ ഡിഫൻസിന് കീഴിലെ അഗ്നിശമന സേനയുടെ വിവിധ യൂനിറ്റുകളെത്തി വളരെ സാഹസപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിസരത്തെ മറ്റ് ഗോഡൗണുകളിലേക്ക് തീ പടരാതെ തടയാനുമായി. ആളപായമോ ആർക്കും പരിക്കോ ഉണ്ടായില്ലെന്നും തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam